1 GBP = 85.80 INR                       

BREAKING NEWS

'ബിംബങ്ങളെ ഉപയോഗിച്ച് സിപിഎമ്മിനെ ആക്രമിക്കേണ്ട'; നിയമസഭയിലെ മറുപടി പ്രസംഗത്തില്‍ പി ജയരാജനെ ഉന്നമിട്ട് മുഖ്യമന്ത്രി; ആന്തൂര്‍ നഗസഭാ അധ്യക്ഷയെയും തള്ളിപ്പറയാതെ പിണറായി; പഴി ഉദ്യോഗസ്ഥര്‍ക്ക്, തെറ്റ് ചെയ്താല്‍ നടപടിയെന്നും ചോദ്യം; പി ജയരാജനെ എതിര്‍ത്താലും ലോഹ്യം കൂടിയാലും മരണമെന്ന് പറഞ്ഞ് ആഞ്ഞടിച്ച് കെ എം ഷാജിയും; പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ ശ്യാമളക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ആന്തൂര്‍ നഗരസഭയില്‍ പ്രവാസിയായ സാജന്റെ ആത്മഹത്യ നിയമസഭയില്‍ ഭരണപക്ഷത്തിനെതിരെ ആയുധമാക്കി പ്രതിപക്ഷം രംഗത്തെത്തി. ഇതോടെ സംഭവത്തില്‍ നഗരസഭാ അധ്യക്ഷയെ സംരക്ഷിക്കുന്ന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. പ്രതിപക്ഷം ഈ വിഷയത്തില്‍ ആക്രമണം നടത്തുമ്പോള്‍ തന്നെ സിപിഎമ്മിനുള്ളിലെ ഭിന്നതയും പുറത്തുവന്നു. കണ്ണൂര്‍ സിപിഎമ്മിനുള്ളില്‍ പി ജയരാജനെതിരെ മുഖ്യമന്ത്രി രംഗത്തിറങ്ങുന്ന സാഹചര്യവും സഭയിലുണ്ടായി.

വിഷയം നിയമസഭയില്‍ ഉന്നയിച്ചതോടെ മറുപടി നല്‍കിയ വേളയിലാണ് മുഖ്യമന്ത്രി പി ജയരാജനെ കുത്തിക്കൊണ്ട് രംഗത്തുവന്നത്. പി.ജയരാജനെ ഉപയോഗിച്ച് സിപിഎമ്മിനെ വിമര്‍ശിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം ശ്രമം മുമ്പുമുണ്ടായിട്ടുണ്ട്. അത്തരം ബിംബങ്ങളെ ഉപയോഗിച്ചുള്ള പ്രചാരണം വിലപ്പോവില്ലന്നും അദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കണ്ണൂരില്‍ ജനകീയനായ പി ജയരാജനെതിരെ നേതാക്കള്‍ക്കിടയില്‍ നില്‍ക്കുന്ന അനിഷ്ടത്തിന്റെ തെളിവായി മാറുകയും ചെയ്തു.

സിപിഎമ്മിനെ ആക്രമിക്കാന്‍ പി ജയരാജനെ ഉപയോഗിക്കുന്നുവെന്നും ഇപ്പോള്‍ എം വി ഗോവിന്ദനെ വച്ചും പാര്‍ട്ടിയെ ആക്രമിക്കുന്നുവെന്നും പിണറായി പറഞ്ഞു. നിയമസഭയുടെ പരിരക്ഷ വെച്ച് മാന്യമായി ജീവിക്കുന്നവരെ ആക്ഷേപിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്തിനാണ് പ്രതിപക്ഷത്തിന് അസഹിഷ്ണുതയെന്നും മുഖ്യമന്ത്രി ചോദിച്ചു. നഗരസഭ കൗണ്‍സില്‍ തീരുമാനങ്ങള്‍ക്കെതിരായ അപ്പീല്‍ ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. കൊച്ചിയിലും കോഴിക്കോടും ട്രിബ്യൂണല്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം വിഷയം സഭയില്‍ ഉന്നയിച്ച കെ എം ഷാജി എംഎല്‍എ കടുത്ത ആരോപണമാണ് ഉന്നയിച്ചത്. പി.ജയരാജനെ എതിര്‍ത്താലും അദ്ദേഹത്തോട് ലോഹ്യംകൂടിയാലും മരണമാണ് എന്നുള്ള അവസ്ഥയാണ് കണ്ണൂരിലുള്ളതെന്ന് കെ.എം.ഷാജി പറഞ്ഞു. ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു കെ.എം.ഷാജി. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓരോ ജീവിതവും ഓരോ ഫയലാണെന്നും കെ.എം.ഷാജി പറഞ്ഞു.

നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് സാജന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ല. സാജന്റെ കുടുംബം ആരോപിക്കുന്ന ആത്മഹത്യ പ്രേരണ നടത്തിയ ആന്തൂര്‍ നഗസഭാ അധ്യക്ഷയടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണം. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി തേടി സാജന്‍ പി.ജയരാജനുമായി സംസാരിച്ചിരുന്നു. ഇതാണ് നഗരസഭാ അധ്യക്ഷക്ക് സാജനോട് വൈരാഗ്യത്തിന് കാരണം. ഈ മരണത്തിന്റെ ഒന്നാമത്തെ പ്രതി നഗസഭാ അധ്യക്ഷയായ പി.കെ.ശ്യാമളയാണ്. അവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു.

ആന്തൂര്‍ സംഭവത്തില്‍ ഇത് രണ്ടാം തവണയാണ് പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടുന്നത്. സിപിഎമ്മിലെ വിഭാഗീയതയാണ് ആന്തൂരിലെ പ്രശ്‌നമെന്നും പി.കെ.ശ്യാമളയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സഭയില്‍ ആരോപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category