1 GBP = 91.30 INR                       

BREAKING NEWS

ആയിരത്തൊന്നു പൗണ്ടും മുട്ടനാടി നെയും സ്വന്തമാക്കി ചാമ്പ്യന്മാരായത് ഹെറിഫോര്‍ഡ് അച്ചായന്‍സ്; ഹേമ ഓള്‍ യുകെ വടംവലി മത്സരം ആവേശകരമായത് ഇങ്ങനെ

Britishmalayali
ബിനോ മാത്യു

ഹെറിഫോര്‍ഡ്: യുകെയിലെ സജീവ സംഘടനയായ ഹെറിഫോര്‍ഡ് മലയാളി അസോസിയേഷന്റെ (ഹേമ) ആഭിമുഖ്യത്തില്‍ ഒന്നാമത് ഓള്‍ യുകെ വടംവലി മത്സരം ഹെറിഫോര്‍ഡിലുള്ള വൈറ്റ് ക്രോസ് സ്‌കൂളില്‍ വച്ചു നടന്നു. യുകെയിലെ പ്രമുഖ ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ആതിഥേരായ ഹെറിഫോര്‍ഡ് അച്ചായന്‍സ് ഫൈനലില്‍ ബിസി എംസി ബര്‍മിങ്ഹാമിനെ തോല്‍പ്പിച്ച് 1001 പൗണ്ടും മുട്ടനാടിനെയും സ്വന്തമാക്കി. മൂന്നാം സ്ഥാനം എവര്‍ഷൈന്‍ കാന്റ്‌റെബറിയും നാലാം സ്ഥാനം ടെസ്‌ക്കേഴ്സ് റ്റെല്‍വെല്‍സും നേടി. ബെസ്റ്റ് പുള്ളര്‍ക്കുള്ള അവാര്‍ഡ് അച്ചായന്‍സിന്റെ അനൂപ് മത്തായി അര്‍ഹനായി. ബെസ്റ്റ് ഫ്രണ്ടായി അച്ചായന്‍സിന്റെ ജിനുവര്‍ ഈപ്പനും, ബെസ്റ്റ് ബായ്ക്കായി എവര്‍ഷൈന്റെ ബിജു കുന്നത്തിനെയും തിരഞ്ഞെടുത്തു. സമ്മാനദാനം പരിപാടിയിലെ മുഖ്യ അതിഥിയായ ഹെറിഫോര്‍ഡ് കൗണ്‍സില്‍ ചെയര്‍മാന്‍ മിസ്റ്റര്‍ ബോവെന്‍ നിര്‍വഹിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category