1 GBP = 91.30 INR                       

BREAKING NEWS

തദ്ദേശ ഭരണ സ്ഥാപനങ്ങളെ കേരള സര്‍ക്കാര്‍ നിയന്ത്രിക്കണം; കേരളത്തില്‍ മുതല്‍ മുടക്കാന്‍ നിക്ഷേപകര്‍ മടിക്കുമെന്നു ബ്രിസ്റ്റോള്‍ മലയാളി ബിസിനസ് ഫോറം

Britishmalayali
മാനുവല്‍ മാത്യു

ബ്രിസ്റ്റോള്‍: 'പണ്ടേ ദുര്‍ബല... ഇപ്പോള്‍ ഗര്‍ഭിണി' എന്നതു പോലെയാണ് കേരളത്തിലെ ബിസിനസ് മേഖലയെന്നു ബ്രിസ്റ്റോള്‍ മലയാളി ബിസിനസ് ഫോറം അഭിപ്രായപ്പെട്ടു. രാഷ്ട്രീയാതി പ്രസരവും ഉദ്യോഗസ്ഥ നിസ്സഹരണവും മൂലം കേരളത്തില്‍ മൂലധന നിക്ഷേപത്തിന് പേടിച്ചിരുന്നവരുടെ ഭയത്തെ വീണ്ടും ഇരട്ടിപ്പിക്കുന്നതാണ് ''ആന്തൂര്‍'' നഗരസഭയുടെ നടപടിയെന്ന് ഞായറാഴ്ച ബ്രിസ്റ്റോളില്‍ ഫിഷ്പോണ്ട്സ് സെന്റ് ജോസഫസ് ഹാളില്‍ കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റി അവതരിപ്പിച്ച പ്രമേയത്തില്‍ പരാമര്‍ശിക്കുന്നു.

ആന്തൂര്‍ വിഷയം സംസ്ഥാന ഗവണ്‍മെന്റ് ഗൗരവത്തിലെടുക്കണമെന്നും തദ്ദേശ ഭരണ സ്ഥാപനങ്ങളെ നിയന്ത്രിക്കണമെന്നും പ്രസിഡന്റ് പ്രസാദ് ജോണ്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു. നേരത്തെ ഇതേ ആവശ്യമുന്നയിച്ചു അദ്ദേഹം  മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ. പി. ജയരാജനും കത്തയച്ചിരുന്നു. സമീപകാല വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ബ്രിസ്റ്റോള്‍ മലയാളി ബിസിനസ് ഫോറം സമാന ചിന്താഗതിക്കാരുമൊത്തു കേരളത്തില്‍ തുടങ്ങാനുദ്ദേശിച്ചിരുന്ന പദ്ധതിയെക്കുറിച്ചു പുനര്‍ചിന്തനം നടത്താന്‍ തീരുമാനിച്ചതായി പ്രസിഡന്റ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category