1 GBP = 92.60 INR                       

BREAKING NEWS

സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി ലിഫ്റ്റ് ചോദിച്ചു; വാഹനത്തില്‍ കയറി കാറോടിച്ചിരുന്ന സ്ത്രീയോടും സഹയാത്രികയോടും അപമര്യാദയായി പെരുമാറി; വനിതകളുടെ പരാതിയില്‍ അറസ്റ്റിലായത് തിരുവനന്തപുരം എ.ആര്‍. ക്യാമ്പിലെ എഎസ്ഐ; സുഗുണനെ അറസ്റ്റ് ചെയ്തത് വൈദ്യപരിശോധനയ്ക്ക് ശേഷം

Britishmalayali
kz´wteJI³

കല്ലമ്പലം: സ്ത്രീകള്‍ സഞ്ചരിച്ച കാറില്‍ ലിഫ്റ്റ് ചോദിച്ചു കയറി വാഹനമോടിച്ചിരുന്ന സ്ത്രീയോടും സഹയാത്രികയോടും അപമര്യാദയായി പെരുമാറിയ പൊലീസുകാരന്‍ അറസ്റ്റില്‍. കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്ത പൊലീസുകാരനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. തിരുവനന്തപുരം എ.ആര്‍. ക്യാമ്പിലെ എഎസ്‌ഐ. നെടുമ്പറമ്പ് സുജാതമന്ദിരത്തില്‍ സുഗുണന്‍ (53) ആണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം.

സുഗുണന്‍ പൊലീസ് യൂണിഫോമില്‍ വര്‍ക്കല എത്തുകയും അവിടെനിന്ന് കല്ലമ്പലത്തേക്കു വന്ന കാര്‍ കൈകാണിച്ചു നിര്‍ത്തി കയറുകയുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ കൈ കാണിച്ചതിനാല്‍ കാറിനുള്ളിലുണ്ടായിരുന്ന സ്ത്രീകള്‍ ഭയന്ന് കാര്‍ ഒതുക്കിയതാണെന്നും പറയപ്പെടുന്നു. ഇതിനെ തുടര്‍ന്ന് വാഹനം മുന്നോട്ട് പോയതോടെ കാറില്‍ കയറിയ സുഗുണന്‍ കാര്‍ യാത്രക്കാരായ സ്ത്രീകളോടു മോശമായി സംസാരിക്കുകയും അശ്ലീലചേഷ്ടകള്‍ കാട്ടുകയുമായിരുന്നു എന്നാണ് പരാതി.

ആദ്യം പ്രതികരിക്കാതിരുന്ന സ്ത്രീകള്‍ സുഗുണന്‍ വാഹനത്തില്‍നിന്നും ഇറങ്ങിയ ശേഷം പിങ്ക് പട്രോളിങ് സംഘവുമായി ബന്ധപ്പെടുകയായിരുന്നു. പിങ്ക് പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം കല്ലമ്പലം പൊലീസില്‍ സ്ത്രീകള്‍ പരാതി നല്‍കി. തുടര്‍ന്ന് ഇവരുടെ മൊഴിവാങ്ങി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സുഗുണനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്കു ശേഷം രാത്രിയോടെ ഇയാളെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category