
കൊച്ചി: യുവതിയെ പീഡിപ്പിച്ച കേസില്‍ വൈദികന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് പരാതി നല്‍കാനുള്ള കാലതാമസം കണക്കിലെടുത്ത്. കായംകുളം പൊലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ റാന്നി അങ്ങാടിയിലെ ഹോളി ട്രിനിറ്റി ആശ്രമത്തിലെ ഫാ. ബിനു ജോര്‍ജിനാണ് മുന്‍കൂര്‍ ജാമ്യം. ഇതോടെ ഫാദറിന് കുറ്റം തെളിയും വരെ ജയില്‍ വാസം ഉണ്ടാകില്ല.
കുടുംബത്തര്‍ക്കം പറഞ്ഞുതീര്ക്കാമെന്നപേരില് വിവാഹിതയെ പള്ളി ഓഫീസില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. 2014-ലാണ് സംഭവം. നാലുവര്‍ഷങ്ങള്‍ക്കുശേഷം പരാതിനല്‍കിയത് ദുരുദ്ദേശ്യപരമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഈ സാഹചര്യത്തിലാണ് ജാമ്യം കിട്ടുന്നത്. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് സാക്ഷികളെ സ്വാധീനിക്കാനിടയാക്കുമെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. കേസ് നല്‍കാനുണ്ടായ കാലതാമസം പരിഗണിച്ചാല്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
ജൂലായ് ഒന്നിനുമുമ്പ് അന്വേഷണോദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്ന് ജാമ്യവ്യവസ്ഥയിലുണ്ട്. ചോദ്യംചെയ്യല്‍ ആ ദിവസം പൂര്‍ത്തിയായില്ലെങ്കില്‍ അടുത്ത ദിവസമോ മറ്റൊരു ദിവസമോ തുടരാം. വിചാരണ പൂര്‍ത്തിയാകുംവരെ പരാതിക്കാരി താമസിക്കുന്ന ജില്ലയില്‍ പ്രവേശിക്കരുത്. യുവതിയെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വനിതാ സിവില്‍ പൊലീസ് ഓഫീസറെ നിയോഗിക്കണം. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുവതിക്ക് സംരക്ഷണവും ഉറപ്പാക്കും.
കായംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഓര്‍ത്തഡോക്സ് വികാരി ഫാ. ബിനു ജോര്‍ജിനാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഫാ. ബിനു ജോര്‍ജ് മാവേലിക്കര ഭദ്രാസനത്തിലെ ഇടവകയില്‍ വികാരിയായിരിക്കേ 2014ല്‍ ആയിരുന്നു സംഭവം. 2018 ജൂലൈ ഒമ്പതിനാണ് യുവതി പരാതി നല്‍കുന്നത്. ഭര്‍തൃമാതാവുമായുള്ള പ്രശ്നം പൊലീസ് കേസായതോടെ ഒത്തുതീര്‍പ്പാക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി ബലാല്‍സം?ഗം ചെയ്തെന്നാണ് കേസ്. അറസ്റ്റ് ചെയ്താല്‍ സ്വന്തമായി 40,000 രൂപയുടെയും സമാന തുകയ്ക്കുള്ള മറ്റ് രണ്ടുപേരുടെയും ബോണ്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് ജാമ്യം അനുവദിക്കാം. യുവതിയോ വീട്ടുകാരോ ഭീഷണിക്ക് വിധേയരാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ഒരു വനിതാ പൊലീസിനെ വീട്ടില്‍ നിയോഗിക്കണം. ഇതോടെ ഫാദറിന് തല്കാലത്തേക്ക് ജയില്‍ വാസം ഒഴിവാക്കാനാകും.
പള്ളിക്കുള്ളിലെ വൈദികന്റെ ഓഫീസില്‍ വച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. മലങ്കര സഭയിലെ ചിലര്‍ ഈ കേസ് പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പരാജയമായതോടെയാണ് യുവതി പരാതിയുമായി എത്തിയത്. പള്ളിക്ക് 2014ല്‍ തന്നെ പരാതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി വൈദികനെ പത്തനംതിട്ടയിലേക്ക് മാറ്റി. ഓലകെട്ടിയമ്പലത്തെ സെന്റ് മേരീസ് ചര്‍ച്ചിലെ വികാരിയായിരിക്കെയായിരുന്നു പീഡനം. എന്നാല്‍ ഇതിന് ശേഷവും യുവതിയെ വൈദികന് മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആക്ഷേപം. ഇത് അതിരുവിട്ടപ്പോഴാണ് പരാതിയുമായി പൊലീസില്‍ എത്തിയത്.
സ്ത്രീ പീഡന പരാതി കിട്ടിയിട്ടും പള്ളി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചില്ലെന്ന പരാതിയും സജീവമാണ്. ഇതിനിടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആദ്യം പുറത്തു പറഞ്ഞില്ലെങ്കിലും വൈദികന് ഭീഷണി തുടര്‍ന്നതോടെ ഭര്‍ത്താവിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഭദ്രാസനാധിപന്‍ പരാതി നല്കി. തുടര്‍ന്ന് വൈദികന് ക്ഷമ പറയുകയും മേലില്‍ യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതോടെ പ്രശ്നം തീര്‍ന്നു. ഇവരുടെ ഇടപെടലില്‍ വൈദികനെ റാന്നിയിലേക്ക് മാറ്റിയശേഷം കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു. എന്നിട്ടും ഇടപെടല്‍ തുടര്‍ന്നു.
എന്നാല്‍, യുവതിയുടെ ഫോണിലേക്ക് നിരന്തരം അശ്ലീലസന്ദേശം അയക്കുകയും അപവാദപ്രചാരണം നടത്തുകയും ചെയ്തതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam