1 GBP = 93.60 INR                       

BREAKING NEWS

റവന്യൂവകുപ്പും ഇടുക്കി കളക്ടറേറ്റും വരുന്നതിനു മുമ്പുതന്നെ ക്ഷേത്രം അവിടെയുണ്ടായിരുന്നു; ദേവസ്വം ഭൂമി റവന്യൂ വകുപ്പ് കൈയേറിയതാണെന്നും പറയേണ്ടി വരും; പാഞ്ചാലിമേട്ടിലെ ഭൂമി സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡ് ഏതറ്റം വരെയും പോകും: പാഞ്ചാലിമേട് കുരിശ് വിഷയത്തില്‍ സര്‍ക്കാരിനെ തള്ളി ഹിന്ദു ഐക്യവേദിക്കൊപ്പം നിലയുറപ്പിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Britishmalayali
kz´wteJI³

പത്തനംതിട്ട: പാഞ്ചാലിമേട് ഭൂമി വിവാദത്തില്‍ ഇടുക്കി കളക്ടറുടെ നിലപാടിനെതിരേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ഹിന്ദു ഐക്യവേദിയുടെ നിലപാടിന് ഒപ്പമാണ് ദേവസ്വം പ്രസിഡന്റും. പാഞ്ചാലിമേട്ടിലേത് ദേവസ്വം ഭൂമിയാണെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാട് കളക്ടര്‍ തള്ളിയിരുന്നു. ക്ഷേത്ര ഭൂമിയില്‍ നിന്ന് കുരിശുകള്‍ നീക്കം ചെയ്യണമെന്നതാണ് ഹിന്ദു ഐക്യവേദിയുടെ നിലപാട്. എ്ന്നാല്‍ കുരിശും വര്‍ഷങ്ങളായുള്ളതാണെന്ന് പള്ളിക്കാര്‍ പറയുന്നു. കുരിശ് മാറ്റിയാല്‍ ക്ഷേത്രവും പൊളിക്കണമെന്നതാണ് നിലപാട്. ഇതിനിടെയാണ് ദേവസ്വം ബോര്‍ഡ് നിലപാട് കടുപ്പിക്കുന്നത്.

കൈയേറിയ റവന്യൂഭൂമിയിലാണ് ക്ഷേത്രമുള്ളതെന്ന കളക്ടറുടെ നിലപാട് അപലപനീയമാണ്. കാര്യങ്ങള്‍ മനസ്സിലാക്കാത്തതു കൊണ്ടോ മറ്റെന്തോ ലക്ഷ്യം വെച്ചോ ആണ് ഇത്തരം അഭിപ്രായപ്രകടനങ്ങളെന്ന് പത്മകുമാര്‍ പറഞ്ഞു. റവന്യൂവകുപ്പും ഇടുക്കി കളക്ടറേറ്റും വരുന്നതിനു മുമ്പുതന്നെ ക്ഷേത്രം അവിടെയുണ്ടായിരുന്നു. ദേവസ്വം ഭൂമി റവന്യൂവകുപ്പ് കൈയേറിയതാണെന്നും പറയേണ്ടിവരും. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇടുക്കിയിലെ റവന്യൂവിഭാഗം തുടര്‍ച്ചയായി തെറ്റായ ഇടപെടലുകളും സമീപനവുമാണ് സ്വീകരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട 18 മലകളിലൊന്നാണ് ഈ പ്രദേശം. പാഞ്ചാലിമേട്ടിലെ ഭൂമി സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡ് ഏതറ്റംവരെയും പോകും. ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. പാഞ്ചാലിമേട്ടിലേത് ദേവസ്വം ഭൂമിയാണെന്ന് വ്യക്തമാക്കി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

വിവാദ ഭൂമിയിലെ മരക്കുരിശുകള്‍ ചൊവ്വാഴ്ച രാവിലെ പള്ളി അധികൃതര്‍ മാറ്റിയിരുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന മരക്കുരിശുകള്‍ മൂന്നുദിവസത്തിനകം മാറ്റണമെന്ന്‍ കണയങ്കവയല്‍ സെയ്ന്റ് മേരീസ് ദേവാലയ വികാരിക്ക് വെള്ളിയാഴ്ച കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. പാഞ്ചാലിമേട്ടില്‍ പുതുതായി മരക്കുരിശ് നാട്ടിയെന്ന വിശ്വഹിന്ദുപരിഷത്തിന്റെ പരാതിയിലായിരുന്നു നടപടി. എന്നാല്‍, ഇവിടെയുള്ള 14 സിമന്റ് കുരിശുകള്‍ മാറ്റുന്നതുസംബന്ധിച്ച് തീരുമാനമായില്ല. സാമുദിയാക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നത് പുറത്തുള്ളവരാണെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. കുരിശിന്റെ പേരുപറഞ്ഞ് പാഞ്ചാലിമേട്ടിലെ സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നത് നാടിനു പുറത്തുള്ളവരാണെന്ന് പെരുവന്താനം പഞ്ചായത്ത് ഭരണസമിതിയും പറയുന്നു. ഇവിടെ അമ്പലവും കുരിശുമലയും വിനോദസഞ്ചാര പദ്ധതിയും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി പേര്‍ ഇതുമായി ബന്ധപ്പെട്ട ടൂറിസം കൊണ്ട് ഉപജീവനം നയിക്കുന്നുണ്ട്. മേയില്‍ ആരംഭിച്ച പാഞ്ചാലിമേട് ടൂറിസം പദ്ധതിക്ക് ഒരുവര്‍ഷംകൊണ്ട് സര്‍ക്കാരിലേക്ക് 20 ലക്ഷം രൂപ ലാഭവിഹിതമായി നല്‍കി. ഇരുപതിലേറെപ്പേര്‍ ഇവിടെ ജോലിചെയ്യുന്നു. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ വിഷയത്തില്‍ കരുതലോടെ ഇടപെട്ടതും. അപ്പോഴാണ് സിപിഎം നേതാവ് കൂടിയായ പത്മകുമാര്‍ സര്‍ക്കാര്‍ നിലപാടുകളെ തള്ളി പറയുന്നത്.

'നിലയ്ക്കല്‍ മോഡല്‍' സമരം തുടങ്ങുമെന്ന് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ചിരുന്നു. ഇതോടെ കാര്യങ്ങള്‍ സംഘര്‍ഷഭരിതമാകുന്ന ഘട്ടമാണ് ഉള്ളത്. പുതുതായി മൂന്ന് മരക്കുരിശുകള്‍ സ്ഥാപിച്ചെന്ന് വിശ്വഹിന്ദു പരിഷത്ത് കളക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കണയങ്കവയല്‍ പള്ളി അധികൃതര്‍ക്ക് പെരുവന്താനം വില്ലേജ് ഓഫീസര്‍ നോട്ടീസ് നല്‍കിയത്. സിമന്റ് കുരിശുകളുടെ കാര്യത്തില്‍ വളരെ മുമ്പുള്ള പരാതിയില്‍ ഹിയറിങ് നടന്നുകൊണ്ടിരിക്കുകയാണ്. മലയിലെ ആറാമത്തെ കുരിശിന് മുന്നില്‍ പുതിയൊരു ശൂലം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ സ്ഥലം കൈവശംവെച്ചിട്ടുള്ള ഡി.ടി.പി.സി. പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. ശൂലം വെച്ചത് ആരാണെന്ന് കണ്ടെത്താനായില്ല. ഈ ശൂലം ഇപ്പോള്‍ മാറ്റിയിട്ടുണ്ട്. പ്രവീണ്‍ തൊഗാഡിയയുടെ എ എച്ച് പിയും വിഷയത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. ഈ സംഘടനയാണ് ശൂലം വച്ചതെന്നാണ് സൂചന.

പാഞ്ചാലിമേട്ടിലാകെ 490 ഏക്കര്‍ ഭൂമിയാണുള്ളത്. 2016-17-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ 22 ഏക്കര്‍ സ്ഥലം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തിട്ടുണ്ട്. ആ 22 ഏക്കറിനുള്ളിലാണ് കുരിശുകള്‍ സ്ഥാപിച്ചതെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആരോപണം. ഡി.ടി.പി.സി. ഈ 22 ഏക്കറിന് ചുറ്റും വേലികെട്ടി ടൂറിസ്റ്റുകളെ ടിക്കറ്റ് വെച്ച് പ്രവേശിപ്പിക്കുന്നുണ്ട്. എന്നാല്‍ ഡി.ടി.പി.സി.ക്ക് ഈ ഭൂമിയില്‍ അവകാശമില്ലെന്നാണ് ഹിന്ദു ഐക്യവേദിയുടെ വാദം. എന്നാല്‍ വര്‍ഷങ്ങളായുള്ള ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമാണ് ഇതെന്നും അതുകൊണ്ട് തന്നെ വിവാദങ്ങള്‍ ബോധപൂര്‍വ്വം ഉണ്ടാക്കുന്നതുമാണെന്ന് പള്ളി അധികാരികളും പറയുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ ക്ഷേത്രവും ഉണ്ട്. ഈയിടെ അത് പുതുക്കി പണിയുകയും ചെയ്തു. കുരിശ് തീര്‍ത്ഥാടനത്തെ എതിര്‍ക്കുന്നവരെ പള്ളിക്കാരും അതേ നാണയത്തിലാണ് നേരിടുന്നത്.

വനവാസകാലത്ത് പഞ്ചപാണ്ഡവര്‍ പാഞ്ചാലിമേട്ടില്‍ താമസിച്ചിരുന്നെന്ന് ചിലര്‍ വിശ്വസിക്കുന്നു. ഈ മലയില്‍ താഴെ മുതല്‍ മുകളില്‍ വരെ കുരിശുകള്‍ നാട്ടിയിട്ടുണ്ട്. പഞ്ചപാണ്ഡവര്‍ വസിച്ചുവെന്ന് കരുതുന്ന സ്ഥലത്തിന്റെ അവശേഷിപ്പായ കല്ലുകള്‍ നശിപ്പിക്കപ്പെട്ടതായി ആരോപണമുണ്ട്. 1956-ല്‍ത്തന്നെ ഈ കുരിശുകള്‍ അവിടെയുണ്ടെന്നാണ് കണയങ്കവയല്‍ സെന്റ് മേരീസ് പള്ളി ഭാരവാഹികള്‍ പറയുന്നത്. പഞ്ച പാണ്ഡവരുമായി ബന്ധപ്പെട്ടതാണ് പാഞ്ചാലിമേട് എന്നാണ് ഹിന്ദു സംഘടനകള്‍ പറയുന്നത്. ഈ സ്ഥലത്ത് ആനപ്പാറ, പാഞ്ചാലി കുളം, ക്ഷേത്ര സമുച്ചയം ഇങ്ങനെയുള്ള ചരിത്ര അവശേഷിപ്പുകള്‍ ഇപ്പോഴുമുണ്ട്.

മകരവിളക്ക് സമയത്ത് ആയിരങ്ങള്‍ ജ്യോതി കാണാന്‍ എത്തുന്ന പ്രദേശമാണ് പാഞ്ചാലിമേട്. ഇവിടെ കിലോമീറ്ററുകളോളം റവന്യൂ ഭൂമി കൈയേറി ക്രൈസ്തവ സംഘടനകള്‍ കുരിശുനാട്ടിയതെന്ന് ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നു. എന്നാല്‍ കുരിശ് മാറ്റണമെങ്കില്‍ ഇവിടെയുള്ള ക്ഷേത്രവും പൊളിക്കണമെന്നാണ് ക്രൈസ്തവ വിശ്വാസികളുടെ നിലപാട്. ക്ഷേത്രവും സര്‍ക്കാര്‍ ഭൂമിയിലാണെന്ന് ഇവര്‍ പറയുന്നു. സ്ഥലത്തേയ്ക്ക് കടക്കണമെങ്കില്‍ വിനോദ സഞ്ചാര വകുപ്പിന്റെ പ്രത്യേക പാസ് വേണം. ഈ മേഖലയെ കുറിച്ചാണ് വിവാദം

പാഞ്ചാലിമേടിലെ കുരിശിനും വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ക്രൈസ്തവ വിശ്വാസികള്‍ പറയുന്നത്. അതുകൊണ്ട് തന്നെ പൊളിച്ചു മാറ്റാന്‍ കഴിയില്ലെന്നാണ് അവരുടെ നിലപാട്. ഇത്രയും പഴക്കമുള്ള കുരിശിനെ വിവാദത്തിലാക്കുന്നവരുടെ ഉദ്ദേശശുദ്ധിയേയും പള്ളി അധികാരികള്‍ ചോദ്യം ചെയ്യുന്നത്. അതിനിടെ പുതുതായി വച്ച കുരിശ് മാത്രമാണ് എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് റവന്യൂ അധികാരികള്‍ പറയുന്നത്. 1956മുതല്‍ മരിയന്‍ കുരിശടി മലയിലേക്ക് തീര്‍ത്ഥാടകര്‍ എത്താറുണ്ട്. ഇതിന് മുമ്പിലെ ബോര്‍ഡ് സ്ഥാപിച്ചത് 1956 ആണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരമൊരു സ്ഥലത്തെ കുരിശിനെ വിവാദമാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇതിനെയാണ് പള്ളിയും എതിര്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് ക്ഷേത്രവും പൊളിക്കേണ്ടതല്ലേ എന്ന ചോദ്യം അവര്‍ ഉയര്‍ത്തുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category