1 GBP = 91.30 INR                       

BREAKING NEWS

താക്കോല്‍ ദ്വാര ശസ്ത്രക്രിയ വിദഗ്ധനെ വ്യാജ ചെക്ക് കേസില്‍ സമ്മര്‍ദ്ദത്തിലാക്കി; ഡോക്ടര്‍ ബൈജു സേനാധിപനെ വെട്ടിയൊതുക്കി അഷ്ടമുടി ആശുപത്രി സ്വന്തമാക്കിയത് സിപിഐ എംഎല്‍എ; പാര്‍ട്ടി അറിയാതെ സഹകരണ സംഘത്തിന്റെ മറവില്‍ ചാത്തന്നൂരിലെ നിയമസഭാംഗം നടത്തുന്നത് ആറു കോടിയുടെ കച്ചവടം; 2 കോടിക്ക് ഓഹരി ഉടമകള്‍ വില്‍ക്കാന്‍ തീരുമാനിച്ച ആശുപത്രി രണ്ടിരട്ടി കൊടുത്ത് വാങ്ങാനുള്ള നേതാവിന്റെ തീരുമാനം അറിഞ്ഞ് ഞെട്ടി കാനം രാജേന്ദ്രന്‍; മേവറത്തെ ഹോസ്പിറ്റലില്‍ ജയലാല്‍ കുടുങ്ങുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കഷ്ടപ്പാടുകള്‍ക്ക് നടുവില്‍ കൊല്ലം ചവറ തെക്കുംഭാഗത്ത് ജനിച്ച് കഠിനാദ്ധ്വാനത്തിലൂടെ ജീവിതം കെട്ടിപ്പടുത്ത് ലോകത്തിന് മുന്നില്‍ മലയാളികളുടെ അഭിമാനമായ ഡോ.ബൈജു സേനാധിപനെ ചെക്ക് കേസില്‍ കുടുക്കിയതന് പിന്നില്‍ സിപിഐയുടെ എംഎല്‍എയോ? കൊല്ലം മേവറം ഭാഗത്തെ അഷ്ടമുടി ഹോസ്പിറ്റലിന്റെ ഓഹരി ഉടമകളില്‍ ഒരാളായിരുന്നു ബൈജു സേനാധിപന്‍. ഈ ആശുപത്രി ഏറ്റെടുക്കാന്‍ നടത്തി നീക്കങ്ങളെ തുരങ്കം വയ്ക്കാനായിരുന്നു ഡോക്ടറെ കേസില്‍ കുടുക്കിയത്. ഇപ്പോഴിതാ ഈ ആശുപത്രി സിപിഐയുടെ എംഎല്‍എയായ ജി എസ് ജയലാല്‍ സ്വന്തമാക്കിയിരിക്കുന്നു. പാര്‍ട്ടിയെ അറിയിക്കാതെ സഹകരണസംഘം രൂപീകരിച്ചു കോടികള്‍ നല്‍കി സ്വകാര്യ ആശുപത്രി ജി.എസ്.ജയലാല്‍ വിലയ്ക്ക വാങ്ങിയത്.


ഇതേ കുറിച്ച് സിപിഐയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇതേക്കുറിച്ചു ജില്ലാ നേതൃത്വത്തോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതോടെയാണ് ബൈജു സേനാധിപന്റെ അറസ്റ്റും മറ്റും വിവാദത്തിലാകുന്നത്. ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തില്‍, പാര്‍ട്ടിയില്‍നിന്നുള്ള ആദ്യ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ പേരിലുള്ള സഹകരണ ആശുപത്രി മാസങ്ങളായി പൂട്ടിക്കിടക്കുമ്പോഴാണ് 5.25 കോടി രൂപയ്ക്കു സ്വകാര്യ ആശുപത്രി സ്വന്തമാക്കാനുള്ള ശ്രമം. ഒരു കോടിയിലേറെ രൂപ നല്‍കി കരാറെഴുതിയതോടെ ആശുപത്രിയുടെ ഭരണം സഹകരണ സംഘം ഏറ്റെടുക്കുകയും ചെയ്തു. ആശുപത്രിയുടെ സൈറ്റിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ജയലാല്‍ പ്രസിഡന്റായി സാന്ത്വനം ഹോസ്പിറ്റല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരില്‍ രൂപീകരിച്ച സഹകരണ സംഘമാണു കൊല്ലം ബൈപാസ് റോഡരികില്‍ മേവറത്തുള്ള സ്വകാര്യ ആശുപത്രി വാങ്ങുന്നത്.

പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ ജയലാല്‍ പ്രസിഡന്റായി സംഘം രൂപീകരിക്കുന്നതിനും ആശുപത്രി വിലയ്ക്കു വാങ്ങുന്നതിനും പാര്‍ട്ടിയുടെ അനുവാദം വാങ്ങിയിരുന്നില്ല. അതീവ രഹസ്യമായായിരുന്നു നീക്കം. സംഘത്തിന് ഓഹരി സമാഹരിക്കാന്‍ അനുവാദം തേടി സംസ്ഥാന നേതൃത്വത്തിനു ജയലാല്‍ കത്ത് നല്‍കിയപ്പോഴാണു പാര്‍ട്ടി വിവരം അറിയുന്നത്. ജില്ലാ നേതൃത്വം ജയലാലിനോടു വിശദീകരണം തേടിയിട്ടുണ്ട്. സംസ്ഥാന കൗണ്‍സിലിലും ജില്ലാ എക്സിക്യൂട്ടീവിലും വിഷയം ചര്‍ച്ച ചെയ്യാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. കൊല്ലം നഗരത്തിനടുത്തു പൂട്ടിക്കിടക്കുന്ന അച്യുതമേനോന്‍ സ്മാരക സഹകരണ ആശുപത്രി പുനരുജ്ജീവിപ്പിച്ചു കൂടുതല്‍ ഓഹരി സമാഹരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിനിടെയാണ്, ജയലാലിന്റെ നേതൃത്വത്തില്‍ സഹകരണ ആശുപത്രിക്കായി ഓഹരി സമാഹരണം തുടങ്ങിയത്. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനാണ് കടുത്ത നടപടികള്‍ക്ക് തീരുമാനിച്ചിരിക്കുന്നത്.

ഡോ ജേക്കബ് ജോണായിരുന്നു അഷ്ടമുടി ആശുപത്രിയുടെ മുന്‍ ചെയര്‍മാന്‍. ഹോസ്പിറ്റല്‍ കുറെ കാലമായി നഷ്ടത്തിലാണ്. നഷ്ടം നികത്താനാവാതെ ഹോസ്പിറ്റല്‍ വില്‍ക്കുവാന്‍ ഓഹരി ഉടമകളുടെ സമ്മതമില്ലാതെ മറ്റൊരു കമ്പനിയുമായി ആശുപത്രി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ജേക്കബ് ജോണ്‍ ധാരണ ഉണ്ടാക്കിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനിടെ ഓഹരി ഉടമകളുടെ ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ത്തു. ഓഹരി ഉടമ നിലയില്‍ കമ്പനി തത്ത്വങ്ങള്‍ അനുസരിച്ച് കമ്പനിയുടെ 51 % ഓഹരി വാങ്ങാമെന്ന് ഡോ.ബൈജു സമ്മതം അറിയിച്ചു. ജനറല്‍ ബോഡി അത് അംഗീകരിക്കുകയും 51 % ഓഹരി 2 കോടി രൂപക്ക് വില്‍ക്കുവാന്‍ നിശ്ചയുകയും ചെയ്തു. എന്നാല്‍ ചില കള്ളക്കളികളിലൂടെ ബൈജു സേനാധിപനം അഴിക്കുള്ളിലാക്കാന്‍ ശ്രമം നടന്നു. അറസ്റ്റു ചെയ്തങ്കിലും കോടതി ജാമ്യം നല്‍കിയതു കൊണ്ട് മാത്രം ജയിലിലേക്ക് ഡോക്ടര്‍ക്ക് പോകേണ്ടി വന്നില്ല. ഉന്നതതല ഇടപെടലുകള്‍ ഈ കേസില്‍ നടന്നിരുന്നു.

അഷ്ടമുടി ഹോസ്പിറ്റല്‍ വാങ്ങാന്‍ ആഗ്രഹിച്ചവരാണ് ഇതിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ആശുപത്രി വാങ്ങിയത് എംഎല്‍എയാണെന്ന വിവരം പുറത്തായത്. ഇതോടെ ഡോക്ടറുടെ അറസ്റ്റിന് പിന്നില്‍ പൊലീസിനെ പ്രേരിപ്പിച്ചതും കള്ളക്കളികള്‍ നടത്തിയതും ജയലാല്‍ എംഎല്‍എയാണെന്ന ആരോപണം ശക്തമാകുന്നത്. സ്നേഹാര്‍ദ്രം ജീവകാരുണ്യ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് അഷ്ടമുടി ആശുപത്രി വാങ്ങാന്‍ മുതിര്‍ന്നതെന്ന് ഡോ.ബൈജു സേനാധിപന്‍ പറഞ്ഞിരുന്നു. അതിനായി തന്റെ വസ്തുവകകള്‍ പണയം വച്ച് രണ്ട് കോടി രൂപ സ്വരൂപിക്കുകയും ചെയ്തു. പറഞ്ഞ വാക്കിന് സെക്യൂരിറ്റിയായി 50 ലക്ഷം രൂപയുടെ ഒരു ചെക്ക് ജനറല്‍ ബോഡിക്ക് വേണ്ടി കമ്പനി ചെയര്‍മാന്‍ ആയ ഡോ.ജേക്കബ് ജോണ്‍ ഏറ്റ് വാങ്ങിയെന്കിലും ആശുപത്രിരേഖകള്‍ നല്‍കുവാന്‍ കൂട്ടാക്കിയില്ല.

രേഖകള്‍ ഹാജരാക്കാത്തിനെത്തുടര്‍ന്നു കരാറില്‍ നിന്ന് പിന്മാറേണ്ടി വന്നു എന്ന് ഡോ.ബൈജു പറയുന്നു. എന്നാല്‍ സെക്യൂരിറ്റിയായി നല്‍കിയ ചെക്ക് തിരിച്ചു നല്‍കുവാന്‍ കൂട്ടാക്കാതെ അത് ഉപയോഗിച്ച് ബാങ്കില്‍ ക്യാഷ് പിന്‍വലിക്കുവാന്‍ ഡോ. ജേക്കബ് ജോണ്‍ ശ്രമിച്ചു. സാധിക്കാതെ വന്നപ്പോള്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം ഡോക്ടര്‍ ബൈജുവിനെതിരെ ക്രിമിനല്‍ കേസെടുത്തു. അങ്ങനെയാണ് ഡോക്ടര്‍ അറസ്റ്റിലായത് . ഈ ഇടപാടില്‍ സെക്യൂരിറ്റിച്ചെക്ക് ഹാജരാക്കി പണം തട്ടാന്‍ ശ്രമിച്ചതിനെതിരെ ഡോ.ബൈജു കൊല്ലം സി.ജെ.എം കോടതിയില്‍ വഞ്ചനാകേസ് ഫയല്‍ ചെയുകയും ചെയ്തിരുന്നു. ഇതിനിടെ വ്യാജകേസുമായി ആശുപത്രി ഡയറക്ടര്‍ മുന്നോട്ടു പോകുകയാണുണ്ടായത്. ഇതിന് രാഷ്ട്രീയമായ പിന്തുണയും ലഭിച്ചു. ഈ ആശുപത്രി ജയലാലിന്റേതാകുമ്പോള്‍ ബൈജു സേനാധിപന്‍ ആശുപത്രി വാങ്ങാതിരിക്കാനുള്ള കുതന്ത്രങ്ങളില്‍ സിപിഐ നേതാവും പങ്കാളിയായെന്നാണ് വ്യക്തമാകുന്നത്.

ബൈജു സേനാധിപനെ അറസ്റ്റ് ചെയ്ത് അകത്താക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടലാണ് നടന്നത്. ചെക്ക് സേസില്‍ കോടതിയില്‍ നിന്ന് വന്ന സമന്‍സ് ബൈജുവിന്റെ നാട്ടിലെ വീട്ടിലുള്ള അമ്മ കൈപറ്റിയിരുന്നു. ഇത് ഡോ.ബൈജുവിന്റെ ശ്രദ്ധയില്‍പെടുമ്പോഴേക്കും കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് ഡോ.ബൈജു അറിഞ്ഞില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ഡോ.ബൈജുവിനെ പിടികിട്ടാപ്പുള്ളിയായി ചിത്രീകരിച്ച് അറസ്റ്റ് ചെയ്യുവാനുള്ള കരുക്കള്‍ ചിലര്‍ നീക്കിയിരുന്നു. വാറണ്ടിന്റെ വിവരം ചവറ പൊലീസ് സ്റ്റേഷനില്‍ നിന്നും ഫോണ്‍ മുഖാന്തരം അറിഞ്ഞതിനെ തുടര്‍ന്ന് ജാമ്യം എടുക്കുക്കാന്‍ കഴിഞ്ഞ മാസം 17 ലേക്ക് കേസ് അഡ്വാന്‍സ് ചെയ്യുവാന്‍ വക്കീല്‍ മുഖാന്തിരം അപേക്ഷ നല്കി. കേസ് പരിഗണിക്കുന്നതിന് തലേ ദിവസം തന്നെ ഡോക്ടറെ അറസ്റ്റ് ചെയ്യുവാന്‍ ഉന്നത പൊലീസുദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി ആസൂത്രണം ചെയ്യുകയാണുണ്ടായത്.

വൈകുന്നേരം മൂന്ന് മണിക്ക് നാടകീയമായി അദ്ദേഹത്തെ ഒരു കൊടും കുറ്റവാളിയെ പോലെ തിരുവനന്തപുരം ക്ലിനിക്കില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും ,മര്‍ദ്ദിക്കുവാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം. പിന്നീട് പരവൂര്‍ കോടതി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

അറസ്റ്റ് ചെയ്തത് മലയാളി ഡോക്ടര്‍മാര്‍ക്കിടയിലെ ആഗോള മുഖത്തെ
ബൈജു സേനാധിപന് എതിരെയുള്ള കള്ളക്കേസും അറസ്റ്റും ആഗോള തലത്തില്‍ തന്നെ ഡോക്ടര്‍മാര്‍ക്കിടയില്‍ ഇന്ന് ചര്‍ച്ചാവിഷയമാണ്. വിഷയത്തില്‍ ഡോക്ടര്‍ എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ഈ വിഷയത്തെ പുറം ലോകത്ത് ചര്‍ച്ചയാക്കുന്നത്.

ഗ്യാസ്‌ട്രോ മേഖലയിലെ താക്കോല്‍ ദ്വാര ശസ്ത്രക്രിയ വിദഗ്ധനായ ഡോ.ബൈജു സേനാധിപന്‍ നാട്ടിലും വിദേശത്തുമായി ആയിരക്കണക്കിന് രോഗികളെയാണ് ജീവിതത്തിലേക്ക് ഇതിനോടകം കൈപിടിച്ചുയര്‍ത്തിയത്. തന്റെ മുന്നിലെത്തുന്ന രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകിയ മലയാളിയാണ് ഈ ഡോക്ടര്‍. ഡോ.ബൈജു സേനാധിപനെ സ്വകാര്യമേഖലയിലെ ഡോക്ടര്‍മാര്‍ക്കിടിയിലെ വേറിട്ട ശബ്ദമായി ഏവരും അംഗീകരിക്കുകയും ചെയ്യുന്നു. പാവങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനായി സര്‍ക്കാര്‍ ചെയ്യുന്നതു പോലെ കാരുണ്യപദ്ധതി ആവിഷ്‌കരിച്ച സ്വകാര്യമേഖലയിലുള്ള ഡോക്ടറെന്ന് ഖ്യാതിയും ഡോ.ബൈജുവിന് സ്വന്തമാണ്. നിരവധിപേരുടെ കണ്ണീരൊപ്പിയ സ്‌നേഹാര്‍ദ്രമെന്ന പദ്ധതി ഏറെ ചര്‍ച്ചായവുകയും ചെയ്തു. ഇതാണ് പിണറായി സര്‍ക്കാരിന്റെ ആര്‍ദ്രമെന്ന പദ്ധതിയുടെ ചാലക ശക്തിയായതും.

രോഗികള്‍ക്ക് വേണ്ടിയുള്ള ഡോക്ടറുടെ വിട്ടുവീഴ്ചയില്ലാതയുള്ള ഈ സമീപനമാണ് അടുത്തിടെ അദ്ദേഹത്തെ കള്ളക്കേസില്‍ കടുക്കിയത് എന്ന് വിശ്വസിക്കുന്ന ഡോക്ടര്‍മാര്‍ ഏറെയാണ്. ഡോ.ബൈജു സേനാധിപനെന്ന രോഗികള്‍ക്ക് തണലായ വടവൃക്ഷത്തിന്റെ വേരറുക്കാന്‍ പണിപ്പെട്ടെങ്കിലും അത് അത്ര കണ്ട് വിജയിച്ചില്ലെന്നത് മാത്രമാണ് ഏക ആശ്വാസം. 'ഇടറിവീണത് എഴുന്നേറ്റു കുതിക്കാന്‍' എന്നാണ് തന്റെ ജീവിചരിത്രമായ സ്‌നേഹാര്‍ദ്രം സേനാധിപനെന്ന പുസ്തത്തിന്റെ എട്ടാം അദ്ധ്യായത്തിന്റെ തലക്കെട്ട് . ഈ വാക്കുകള്‍ അന്വര്‍ത്ഥമാക്കുകയാണ് അദ്ദേഹം ഇപ്പോള്‍. ജീവചരിത്രത്തിലെ ഏഴാം അധ്യായത്തിന്റെ തലക്കെട്ടു പോലെ 'അസഹിഷ്ണുതയുടെ സഹവര്‍ത്തിത്വത്തിലൂടെ' ബൈജു സേനാധിപര്‍ ഒരോ പടികളും നടന്നു കയറിയതെന്ന് ആര്‍ക്കും ബോധ്യമാകും. എന്നിട്ടും കള്ളക്കേസില്‍ പെട്ട് അദ്ദേഹത്തിന് പൊലീസിന്റെ അറസ്റ്റ് നേരിടേണ്ടി വന്നു.

ഡോ ബൈജു സേനാധിപന് ഇതു സംബന്ധിച്ച് ഇട്ട ഫെയ്സ് ബുക്ക് കുറിപ്പ് വൈറലായിരുന്നു. ഈ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം.
ഞാന്‍ കൊല്ലം മേവറം ഭാഗത്തു് സ്ഥിതി ചെയുന്ന അഷ്ടമുടി ഹോസ്പിറ്റല്‍ എന്ന സ്ഥാപനത്തിന്റെ ഓഹരി ഉടമകളില്‍ ഒരാളാണ്.മാനേജ്‌മെന്റിന്റെ പിടിപ്പുകേടും സാമ്പത്തിക തിരിമറിയും മൂലം ഹോസ്പിറ്റല്‍ കുറെ കാലമായി നഷ്ടത്തിലാണ് .ഓഹരി ഉടമകളുടെ സമ്മതമില്ലാതെ കോടികണക്കിന് രൂപ വായ്പാ എടുക്കുകയും അത് സ്വകാര്യലാഭത്തിനായി വിനിയോഗിക്കുകയും ചെയ്തതിന്റെ ഫലമായാണ് അത് നഷ്ടത്തിലായത്

നഷ്ടം നികത്താനാവാതെ ഹോസ്പിറ്റല്‍ വില്‍ക്കുവാന്‍ ഓഹരി ഉടമകളുടെ സമ്മതമില്ലാതെ തന്നെ മറ്റൊരു കമ്പനിയുമായി കമ്പനി ചെയര്‍മാന്‍ ധാരണ ഉണ്ടാക്കുകയും അതിന്റെ കരുനീക്കങ്ങള്‍ നടക്കുന്നതിനിടയില്‍ വിളിച്ച് ചേര്‍ക്കപ്പെട്ട ഓഹരി ഉടമകളുടെ ജനറല്‍ ബോഡിയില്‍ ഓഹരി ഉടമ എന്ന നിലയില്‍ കമ്പനി തത്ത്വങ്ങള്‍ അനുസരിച്ചു എനിക്ക് നിക്ഷിപ്തമായ അവകാശം കമ്പനിയുടെ 51 % ഓഹരി വാങ്ങുന്നതിലേക്കായി ഉന്നയിക്കുകയുമുണ്ടായി .ജനറല്‍ ബോഡി അത് അംഗീകരിക്കുകയും 51 % ഓഹരി 2 കോടി രൂപക്ക് എനിക്ക് തരുവാന്‍ നിശ്ചയുകയും ചെയ്തു.ആയതിന്റെ ഉറപ്പിലേക്കായി 50 ലക്ഷം രൂപയുടെ ഒരു ചെക്ക് ജനറല്‍ ബോഡിക്ക് വേണ്ടി കമ്പനി ചെയര്‍മാന്‍ ആയ ഡോ ജേക്കബ് ജോണ്‍ സ്വീകരിക്കുകയും ഉണ്ടായി.

എന്നാല്‍ പറഞ്ഞപ്രകാരം ആവശ്യമായ രേഖകള്‍ ഹാജരാക്കുവാന്‍ ഡോ ജേക്കബ് ജോണ്‍ തയ്യാറായില്ലെന്ന് മാത്രമല്ല , ഹോസ്പിറ്റല്‍ പുറത്തു വില്‍ക്കുവാന്‍ മനോരമ പത്രത്തില്‍ പരസ്യം നല്‍കുകയും , മറ്റു വില്പന നടപടികളിലേക്ക് നീങ്ങുകയും ചെയ്തു.രേഖകള്‍ ഹാജരാക്കാത്തിനെത്തുടര്‍ന്നു എനിക്ക് കരാറില്‍ നിന്ന് പിന്മാറേണ്ടി വന്നു. എന്നാല്‍ പ്രസ്തുത ചെക്ക് തിരിച്ചു നല്‍കുവാന്‍ കൂട്ടാക്കാതെ ഡോ ജേക്കബ് ജോണ്‍ അത് ബാങ്കില്‍ ക്യാഷ് പിന്‍വലിക്കുവാന്‍ ശ്രമിക്കുകയും ,സാധിക്കാതെ വന്നപ്പോള്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്റ്റ് പ്രകാരം എനിക്കെതിരെ ക്രിമിനല്‍ കേസ് കൊടുക്കുകയും ഉണ്ടായി .ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഞാന്‍ കൊല്ലം സി.ജെ.എം കോടതിയില്‍ വഞ്ചനാകേസ് ഫയല്‍ ചെയുകയും,ആ കേസ് ഫയലില്‍ സ്വീകരിച്ചു നടപടി ആരംഭിച്ചിട്ടുള്ളതുമാണ് .

ഈ അവസരത്തില്‍ എനിക്കെതിരെ വഞ്ചനപരമായി കെട്ടിച്ചമച്ച കേസുമായി ഡോ ജേക്കബ് ജോണ്‍ മുന്നോട്ടു പോകുകയും , അതിലേക്കായി കോടതിയില്‍ നിന്ന് വന്ന സമന്‍സ് എന്റെ മാതാവ് കൈപറ്റിയിട്ടുള്ളതുമാണ് .ഇത് എന്റെ ശ്രദ്ധയില്‍പെടുമ്പോഴേക്കും കോടതി അതിലേക്കായി വാറണ്ട് പുറപ്പെടുവിച്ചിരുന്നു . എന്നാല്‍ ആ വാറണ്ട് ഡോ ജേക്കബ് ജോണ്‍ തന്നില്‍ നിക്ഷിപ്തമായ അവകാശം ഉപയോഗിച്ചു കോടതിയില്‍ നിന്നും നേരിട്ട് കൈപ്പറ്റുകയും, അത് നിര്‍ദ്ദേശിക്കപ്പെട്ട പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കാതെ കൈയില്‍ സൂക്ഷിക്കുകയും, അദ്ദേഹം അത് നിയമവിരുദ്ധമായി ഫോട്ടോ എടുത്ത് എന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിലേക്കായി കരുതുകയും ചെയ്തു.പ്രസ്തുത വാറണ്ട് ഒരു മാസത്തിന് ശേഷം ചവറ പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു എന്നെ പിടികിട്ടാപ്പുള്ളിയായി ചിത്രീകരിച്ചു അറസ്റ്റ് ചെയ്യുവാനുള്ള കരുക്കള്‍ നീക്കുകയും ചെയ്തു.

വാറണ്ടിന്റെ വിവരം ചവറ പൊലീസ് സ്റ്റേഷനില്‍ നിന്നും ഫോണ്‍ മുഖാന്തരം അറിഞ്ഞതിനെ തുടര്‍ന്ന് ജാമ്യം എടുക്കുന്നതിലേക്കായി ഞാന്‍ അഡ്വക്കേറ്റ് മുഖേന കേസ് 17 .05 .2019 ലേക്കായി അഡ്വാന്‍സ് ചെയ്യുകയുണ്ടായി. എന്നാല്‍ ഡോ ജേക്കബ് ജോണും ചില തല്പരകക്ഷികളുമായി ഒത്തുകളിച്ചു തലേ ദിവസം തന്നെ (അതായത് 16 .05 .2019ന് )വൈകുന്നേരം മൂന്ന് മണിക്ക് എന്നെ ഒരു കൊടും കുറ്റവാളിയെ പോലെ എന്റെ തിരുവനന്തപുരം ക്ലിനിക്കില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും ,മര്‍ദ്ദിക്കുവാന്‍ ശ്രമിക്കുകയും ഉണ്ടായി . എന്നെ നേരിട്ട് അറിയാവുന്ന അഭ്യുദയകാംക്ഷികളുടെ ഇടപെടലിനെ തുടര്‍ന്ന് ആണ് മര്‍ദ്ദനത്തിലേക്കും റീമാന്‍ഡിലേക്കും നീങ്ങാതിരുന്നത് .

എനിക്ക് ബഹുമാനപ്പെട്ട പരവൂര്‍ കോടതിയില്‍ നിന്നും ജാമ്യം ലഭ്യമായതിന് ശേഷവും താന്‍ നിയമവിരുദ്ധമായി പകര്‍ത്തിയ വാറണ്ടിന്റെ കോപ്പി സാമൂഹ്യമാധ്യമങ്ങളിലൂടെ എന്നെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ഉപയോഗിച്ച് വരുന്നതായി കാണുന്നു. ഈ പകര്‍പ്പ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് കൂടി പറയുവാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. മേല്‍ പറഞ്ഞ കാര്യങ്ങളില്‍ വസ്തുതാവിരുദ്ധമായി എന്തെങ്കിലും ഉണ്ടെന്നു തെളിയിച്ചാല്‍ പൊതുസമൂഹത്തോട് മാപ്പു പറയുവാനും നിയമനടപടികള്‍ക്ക് വിധേയനാവാനും ഞാന്‍ തയ്യാറാണെന്ന വസ്തുതയും ഇത്തരുണത്തില്‍ ഞാന്‍ അറിയിക്കുന്നു

എന്ന്
നിങ്ങളുടെ സ്വന്തം
ഡോ.ബൈജു സേനാധിപന്

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category