1 GBP = 85.40 INR                       

BREAKING NEWS

നില്‍ക്കാതെ നിന്നു പെയ്ത് മഴ; തെക്കന്‍ ഇംഗ്ലണ്ട് വെള്ളത്തിനടിയില്‍; റോഡുകള്‍ പുഴയായപ്പോള്‍ വാഹനം വഴിയിലുപേക്ഷിച്ച് ആളുകള്‍; ആഴ്ചാവസാനം ബ്രിട്ടന്‍ റെക്കോഡ് ചൂടിലേക്ക്

Britishmalayali
kz´wteJI³

ബ്രിട്ടനിലെ മറ്റുഭാഗങ്ങള്‍ ചൂടിലേക്ക് നീങ്ങുമ്പോഴും തെക്കന്‍ ഇംഗ്ലണ്ടില്‍ മഴ തിമിര്‍ത്തുപെയ്യുന്നു. മഴ ബ്രിട്ടനില്‍നിന്ന് പുറത്തേക്ക് പോകുന്നതിന്റെ സൂചനയാണ് ഇതെന്ന് കാലാവസ്ഥാ വിഭാഗം സൂചിപ്പിക്കുന്നു. കഴിഞ്ഞദിവസം മറ്റു പ്രദേശങ്ങളിലുണ്ടായ 18 ഡിഗ്രി സെല്‍ഷ്യസോളം ഉയര്‍ന്ന ചൂട് മഴക്കാലം ഇംഗ്ലണ്ടില്‍നിന്ന് ഫ്രാന്‍സിലേക്ക് നീങ്ങുകയാണെന്നതിന്റെ സൂചനയാണെന്നും അവര്‍ പറയുന്നു.

എന്നാല്‍, തെക്കന്‍ ഇംഗ്ലണ്ടില്‍ ഹള്ളിലും നോര്‍വിച്ചിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് സൂചിപ്പിക്കുന്നു. തെക്കന്‍ ഇംഗ്ലണ്ടിലെ പല റോഡുകളും വെള്ളത്തിനടിയിലായതോടെ റോഡുകളില്‍ വാഹനങ്ങള്‍ ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയിലായിരുന്നു ഡ്രൈവര്‍മാരില്‍ പലരും. മഴ ശക്തമായതോടെ, ജീവന് അപകടമുണ്ടാക്കാന്‍ പോന്ന കാലാവസ്ഥാ മുന്നറിയിപ്പ് മെറ്റ് ഓഫീസ് നല്‍കി.

പോര്‍ട്‌സ്മത്തിലും ബ്രൈറ്റനിലും സൗത്ത് വെസ്റ്റ് ലണ്ടനിലും ഇടിയോടുകൂടിയ മഴയാണ് ഇന്നലെ പെയ്തത്. ഷ്രൂസ്ബറിയിലും ബര്‍മിങ്ങാമിലും ഇന്ന് സമാനമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്‌കോട്ട്‌ലന്‍ഡിലും പല റോഡുകളിലും ഗതാഗതം മുടങ്ങുന്ന തരത്തില്‍ ശക്തമായ മഴ പെയ്തു. വീടുകളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചു. പവര്‍ കട്ടും പൊതുഗതാഗതം തടസ്സപ്പെട്ടതും ജനജീവിതത്തെയും ബാധിച്ചു.

എഡിന്‍ബറോയില്‍ റോഡിലേക്ക് കടല്‍പോലെ വെള്ളം ഇരച്ചുവരികയാണ് ചെയ്തതെന്ന് പീറ്റര്‍ ഒബ്രയന്‍ എന്നയാള്‍ പറഞ്ഞു. എഡിന്‍ബറോ റീട്ടെയില്‍ പാര്‍ക്കിലേക്ക് പോകുമ്പോള്‍ പെട്ടെന്ന് റോഡു ഗതാഗതം തടസ്സപ്പെടുകയായിരുന്നു. ട്രാമുകളുള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഇതോടെ നിശ്ചലമായെന്നും ഒബ്രയന്‍ പറഞ്ഞു.

എഡിന്‍ബറോയില്‍ ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് വെള്ളപ്പൊക്കമുണ്ടായത്. കാറിലേക്ക് ഇരച്ചുകയറിവന്ന വെള്ളത്തില്‍നിന്ന് രക്ഷപ്പെടുന്നതിന് യാത്രക്കാരില്‍ പലരും കാറിന് മുകളിലേക്ക് കയറേണ്ടിവന്നു. വാഹനങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ സാധിക്കാത്ത വിധം വെള്ളപ്പൊക്കം ഉണ്ടാവുകയായിരുന്നു. 44 മില്ലീമീറ്ററോളം മഴയാണ് എഡിന്‍ബറോയില്‍ ഇന്നലെ ഉണ്ടായത്. ഒരുമാസം കൊണ്ട് പെയ്യേണ്ട മഴയുടെ പാതിയും ഒറ്റദിവസം കൊണ്ട് പെയ്തതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category