1 GBP = 92.50 INR                       

BREAKING NEWS

പൊതുദര്‍ശനം ഇന്ന്; സംസ്‌കാരം നാട്ടില്‍നിന്നും ഷൈമോളുടെ പിതാവ് എത്തിച്ചേര്‍ന്ന ശേഷം മാത്രം; സ്വകാര്യത മാനിച്ചു വിവരങ്ങള്‍ പുറത്തു വിടാതെ പൊലീസ്; മെയ് മോള്‍ അപകട നില തരണം ചെയ്തു: അവധിക്കിടയില്‍ വിവരം അറിഞ്ഞെത്തിയ ഭര്‍ത്താ ക്കന്മാരെ ആശ്വസിപ്പിക്കാനാകാതെ ബെല്‍ഫാസ്റ്റ് മലയാളികള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: വെള്ളിയാഴ്ച വൈകിട്ട് നോര്‍ത്ത് അയര്‍ലന്റിലെ ക്രാങ്കില്‍ റോഡില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച കിടങ്ങൂര്‍ സ്വദേശി ഷൈമോള്‍ തോമസിന്റെ പൊതു ദര്‍ശനം ഇന്ന് നടക്കും. നാട്ടില്‍ നിന്നും ഷൈമോളുടെ പിതാവ് എത്തിച്ചേര്‍ന്ന ശേഷം മാത്രമായിരിക്കും സംസ്‌കാരം. ഈ ആഴ്ച തന്നെ നടക്കുമെന്നാണ് സൂചന. റാവെന്‍ഹില്‍ ഫ്യൂണറല്‍ ഡയറക്ടേഴ്‌സിലാണ് പൊതുദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് പൊതുദര്‍ശനം.

ഇപ്പോള്‍ കേരളത്തില്‍ ഉള്ള ഷൈമോളുടെ പിതാവിന് വിസ ലഭിക്കുന്നത് അനുസരിച്ചായിരിക്കും സംസ്‌കാര തിയതി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. ചെന്നൈയിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റില്‍ നിന്നും ഇന്ന് വിസ ലഭിക്കുമെന്ന പ്രതീക്ഷയാണ് കുടുംബ സുഹൃത്തുക്കള്‍ പങ്കിടുന്നത്. വിസ ലഭിച്ചാല്‍ ഇന്ന് തന്നെ അദ്ദേഹത്തിന് ചെന്നൈയില്‍ നിന്നും ബെല്‍ഫാസ്റ്റിലേക്ക് യാത്ര ചെയ്യാന്‍ കഴിയും എന്നാണ് കരുതപ്പെടുന്നത്.

കുടുംബത്തില്‍ നടക്കുന്ന വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാട്ടില്‍ എത്തിയിരുന്ന ഷൈമോളുടെ ഭര്‍ത്താവ് നെല്‍സണ്‍ സംഭവം അറിഞ്ഞു ഉടന്‍ മടങ്ങി എത്തിയിരുന്നു. ക്നാനായ സമുദായക്കാരായ കുടുംബത്തിന് യുകെയില്‍ ഒട്ടേറെ കുടുംബ ബന്ധുക്കളും സുഹൃത്തുക്കളും ഉള്ളതിനാല്‍ സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ ഒട്ടും വൈകാതെ പുറത്തു വിടുമെന്നും നെല്‍സന്റെ ഉറ്റ സുഹൃത്തുക്കള്‍ സൂചന നല്‍കി.


അതിനിടെ അപകടത്തില്‍ ഗുരുതരമായ പരുക്കേറ്റ ഷൈമോളുടെ കൂട്ടുകാരിയും അപകടത്തില്‍ പെട്ട കാറിന്റെ ഡ്രൈവറും ആയിരുന്ന മെയ്മോള്‍ ചികിത്സയുമായി തൃപ്തികരമായി പ്രതികരിക്കുന്നു എന്നാണ് വിവരങ്ങള്‍ പുറത്തു വരുന്നത്. ഹൈ ഡിപ്പെന്‍ഡന്‍സി വാര്‍ഡിലാണ് മെയ്‌മോളുടെ ചികിത്സ ബെല്‍ഫാസ്റ്റ് റോയല്‍ ഹോസ്പിറ്റലില്‍ നടത്തുന്നത്. മെയ്‌മോളുടെ മകന്റെ സുഹൃത്തും ഇതേ അപകടത്തില്‍ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്. കുട്ടിക്ക് പ്രധാനമായും കാലിനാണ് പരുക്കേറ്റത്. ഞായറാഴ്ച രാത്രി പ്രധാന ശസ്ത്രക്രിയ നടന്നതായി ഐറിഷ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടി പൂര്‍ണ സുഖം പ്രാപിക്കാന്‍ സമയം എടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ അപകടം നടന്നു നാല് ദിവസം കഴിഞ്ഞിട്ടും ബെല്‍ഫാസ്റ്റ് പോലീസ് സര്‍വീസ് മരിച്ചയാളുടെ വിവരങ്ങള്‍ പുറത്തു വിടാന്‍ തയാറായിട്ടില്ല. ഇതേ തുടര്‍ന്ന് ആന്‍ട്രിം എം പി ഇയാന്‍ പൈസ്ലി പോലീസുമായി ബന്ധപ്പെട്ടെങ്കിലും വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാന്‍ സാധിക്കില്ല എന്ന നിലപാടിലാണ് പോലീസ്. അതേ സമയം അപകടം സംബന്ധിച്ച വ്യക്തതയ്ക്കായി പൊതു ജനങ്ങളുടെ സഹകരണം അപ്പീല്‍ വഴി പോലീസ് ഇന്‍സ്‌പെക്ടര്‍ മാര്‍ക്ക് റിഡില്‍ അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്. എന്നാല്‍ മരിച്ച ആളുടെ വിവരങ്ങള്‍ തേടി പ്രാദേശിക മാധ്യമങ്ങള്‍ പോലിസിനെ സമീപിച്ചപ്പോള്‍ കുടുംബത്തിന്റെ അനുമതി ഇല്ലാത്തതിനാല്‍ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. തുടര്‍ന്ന് മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയ സഹായത്തോടെയാണ് മരിച്ച ഷൈമോളുടെ ചിത്രവും വിവരങ്ങളും ഇന്നലെ പ്രസിദ്ധപ്പെടുത്തിയത്.

മലയാളി സമൂഹത്തില്‍ നിന്നുള്ളവരുടെ ഫേസ്ബുക്ക് പോസ്റ്റുകളാണ് ഐറിഷ് പ്രാദേശിക മാധ്യമങ്ങള്‍ വിവരങ്ങള്‍ക്കായി പ്രധാനമായും ആശ്രയിക്കുന്നത്. ഈ പ്രദേശത്ത് അപകടം പതിവായതും അടിക്കടി മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിനാലും പരമാവധി വിവരം പൊതുജനങ്ങളില്‍ എത്തിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്.  ആന്‍ട്രിം പാരിഷ് അംഗം കൂടിയായ ഷൈമോള്‍ ഐറിഷ് മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തി കൂടി ആയിരുന്നെന്നു മാധ്യമ റിപ്പോര്‍ട്ടില്‍ തുടരുന്നു. പത്തു ലക്ഷത്തില്‍ ഒരാള്‍ എന്നാണ് ഒരു പ്രാദേശിക മാധ്യമം ഷൈമോളുടെ ഫേസ്ബുക്ക് സുഹൃത്തുക്കളെ ഉദ്ധരിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നത്.

മരിച്ച ഷൈമോളുടെ വിവരങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ വെളിപ്പെടുത്തിയതോടെ കുടുംബത്തെ തന്റെ ദുഃഖം അറിയിക്കുന്നതായി ആന്‍ട്രിം എംപി ഇയാന്‍ പൈസ്ലി വ്യക്തമാക്കി. നേരത്തെ ഇദ്ദേഹം വിവരങ്ങള്‍ അറിയാന്‍ പോലീസുമായി ബന്ധപ്പെട്ടിരുന്നു. ബാലിമെന ഡിയുപി ആല്‍ഡര്‍മാന്‍ ആല്‍ഡ്രി വെയ്ല്‍സും ഷൈമോളുടെ കുടുംബത്തെ ദുഃഖം അറിയിച്ചിട്ടുണ്ട്. ഏതാനും ദിവസത്തിനകം സംഭവത്തിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തു വിടുമെന്നും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ എന്ത് ചെയ്യാം എന്നതിനെ കുറിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
പൊതു ദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
Ravenhill funeral directors, 334 Ravenhill Road, Belfast, BT6 8GL

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category