1 GBP = 91.30 INR                       

BREAKING NEWS

312 വര്‍ഷം നീണ്ട ബന്ധം ഉപേക്ഷിക്കാനുറച്ച് സ്‌കോട്ട്‌ലന്റ്; ബ്രക്‌സിറ്റും ബോറിസ് ജോണ്‍സണും യുകെയെ വിഭജിക്കുമെന്ന് ഉറപ്പായി; ആശങ്ക പങ്കുവെച്ച് മുന്‍ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍

Britishmalayali
kz´wteJI³

യുണൈറ്റഡ് കിങ്ഡമെന്ന പെരുമയില്‍ ബ്രിട്ടന്‍ ഇനി അധികകാലമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. 312 വര്‍ഷത്തെ ബന്ധമുപേക്ഷിക്കാന്‍ തയ്യാറായി സ്‌കോട്ട്‌ലന്‍ഡ് മുന്നോട്ടു പോവുകയാണ്. ഇംഗ്ലണ്ടിലും വെയ്ല്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ചര്‍ച്ചകള്‍ അതാത് രാജ്യത്തെ രാഷ്ട്രീയത്തിലൂന്നിയുള്ളതായി. ഭിന്നിപ്പിന് പ്രാധാന്യം നല്‍കുന്നതുമായി. ഇതൊക്കെ, യുകെയുടെ നിലനില്‍പ്പിനെയാണ് ചോദ്യം ചെയ്യുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ വേര്‍പെടുന്നതു സംബന്ധിച്ച ചര്‍ച്ചയാണ് ഈ ഭിന്നിപ്പ് കൂടുതല്‍ രൂക്ഷമാക്കിയത്. ബ്രെക്‌സിറ്റിന് അനുകൂലമായാണ് ജനവിധിയുണ്ടായതെങ്കിലും, സ്‌കോട്ട്‌ലന്‍ഡ് ഇപ്പോഴും മറിച്ചുചിന്തിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്റെ ഭാഗമായി തുടരണമെന്നതാണ് സ്‌കോട്ട്‌ലന്‍ഡിലെ ഭരണകക്ഷിയായ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. ബ്രിട്ടനില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുതിയതായി വരുന്നയാളുടെ രാഷ്ട്രീയവും സ്‌കോട്ട്‌ലന്‍ഡിനെ മാറിച്ചിന്തിപ്പിക്കുമെന്നാണ് സൂചന.

ബ്രക്‌സിറ്റിനുമുമ്പുതന്നെ സ്‌കോട്ട്‌ലന്‍ഡ് ബ്രിട്ടനില്‍നിന്ന് വേര്‍പിരിയണമെന്ന ആവശ്യം അവിടുത്തെ ദേശീയവാദികള്‍ ഉയര്‍ത്തുന്നുണ്ട്. 2014-ലെ ഹിതപരിശോധനയിലും അത് വ്യക്തമായിരുന്നു. പൗണ്ട് നിലനിര്‍ത്തുകയും യുകെ കംസ്റ്റംസ് യൂണിയനില്‍ തുടരുകയും ചെയ്താലും വേറിട്ട് സ്വതന്ത്ര രാജ്യമാകണമെന്ന നിലപാടാണ് നാഷണലിസ്റ്റ് പാര്‍ട്ടി അന്നുയര്‍ത്തിയത്. എന്നാലിപ്പോള്‍, സ്വതന്ത്ര നാണയത്തെക്കുറിച്ചും യുകെ വിപണിയില്‍നിന്നുള്ള മോചനവും പാര്‍ട്ടി  ആലോചിച്ചുതുടങ്ങിയിരിക്കുന്നു.

ബ്രിട്ടീഷ് രാജ്യങ്ങളുടെ ഐക്യത്തിനുവേണ്ടി ശക്തിയുക്തം വാദിച്ചുകൊണ്ടിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളിലും പഴയ ജാഗ്രതയില്ലെന്നാണ് സൂചനകള്‍. ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതിനായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡുമായുള്ള ബന്ധം കൈവിടുന്നതിന് പാര്‍ട്ടി അംഗങ്ങളില്‍ 59 ശതമാനം തയ്യാറാണെങ്കില്‍, സ്‌കോട്ട്‌ലന്‍ഡിന്റെ കാര്യത്തില്‍ 63 ശതമാനം പേരും ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറാണ്. പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍ വരുന്നതോടെ, ഈ നിലപാട് കൂടുതല്‍ ശ്ക്തമാകുമെന്ന ആശങ്കയും ശക്തമാണ്.

ഇത്തരമൊരു ആശങ്ക പങ്കുവെക്കുന്ന പല പ്രമുഖരുമുണ്ട്. മുന്‍ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണിന്റെ അഭിപ്രായത്തില്‍ യുകെ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാകും ബോറിസ് ജോണ്‍സണിന്റെ തിരഞ്ഞെടുപ്പ്. മുന്‍ വിദേശ കാര്യ സെക്രട്ടറിയായ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകുന്നതോടെ, സ്‌കോട്ട്‌ലന്‍ഡിന് അവരെവിടെ നില്‍ക്കുന്നുവെന്ന് വ്യക്തമാകുമെന്നും ഗോര്‍ഡന്‍ ബ്രൗണ്‍ ചൂണ്ടിക്കാട്ടി. 312 വര്‍ഷത്തെ കൂട്ടുകെട്ട് വിഛേദിച്ച് സ്‌കോട്ട്‌ലന്‍ഡ് പുറത്തുപോകാനുള്ള വഴിയാകും അത് തുറക്കുക.

യുകെയില്‍നിന്ന് വിട്ടുപോകണമെന്ന് ആഗ്രഹിക്കുന്ന സ്‌കോട്ട്‌ലന്‍ഡിലെ ദേശീയവാദികള്‍ക്ക് കിട്ടുന്ന ഏറ്റവും മികച്ച സഹായിയാകും ബോറിസ് ജോണ്‍സണെന്ന് ഗോര്‍ഡന്‍ ബ്രൗണ്‍ പറയുന്നു. ബ്രൗണിന്റെ ആശങ്ക ശരിവെക്കുന്നതാണ് സ്‌കോട്ട്‌ലന്‍ഡില്‍ കഴിഞ്ഞയാഴ്ച നടന്ന അഭിപ്രായ സര്‍വേയും. ബോറിസ് പ്രധാനമന്ത്രിയായാല്‍ സ്‌കോട്ട്‌ലന്‍ഡ് സ്വാതന്ത്ര്യം പ്രഖ്യപിക്കുന്നതാണ് നല്ലതെന്ന് കരുതുന്നവരാണ് അവിടുത്തെ 51 ശതമാനം പേരും കരുതുന്നതെന്ന് സര്‍വേ സൂചിപ്പിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category