1 GBP = 91.30 INR                       

BREAKING NEWS

കെയ്റ്റിനോട് വഴക്കിട്ട് മേഗന്‍ വീടുമാറിയപ്പോള്‍ നമ്മള്‍ നികുതി ദായകര്‍ക്ക് നഷ്ടം 2.4 മില്യണ്‍ പൗണ്ട്; അഞ്ചു ചെറിയ കോട്ടേജുകള്‍ ഒരു വീടാക്കി മാറ്റിയപ്പോള്‍ ചെലവായ തുക ഖജനാവില്‍നിന്ന്

Britishmalayali
kz´wteJI³

ബ്രിട്ടീഷ് കൊട്ടാരത്തിലെ നാത്തൂന്‍പോര് പാവപ്പെട്ട നികുതി ദായകരുടെ പോക്കറ്റില്‍നിന്ന് ചോര്‍ത്തിയത് 2.4 മില്യണ്‍ പൗണ്ട്! വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ടണുമായുള്ള അഭിപ്രായ ഭിന്നതകളുടെ പേരില്‍ ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മെര്‍ക്കലും കെന്‍സിങ്ടണ്‍ കൊട്ടാരത്തില്‍നിന്നിറങ്ങി പുതിയ വീട്ടിലേക്ക് താമസം മാറിയതോടെയാണ് ഈ ഭാരിച്ച ചെലവ് ഖജനാവിനുണ്ടായത്.

കൊട്ടാരം വിട്ട ഇരുവര്‍ക്കും താമസിക്കുന്നതിനായി ഫ്രോഗ്‌മോര്‍ കോട്ടേജാണ് രാജ്ഞി അനുവദിച്ചത്. ജീവനക്കാര്‍ക്ക് താമസിക്കുന്നതിനുള്ള അഞ്ച് ചെറിയ കോട്ടേജുകളാക്കി മാറ്റിയിരുന്ന ഫ്രോഗ്മോര്‍ കോട്ടേജിനെ ഒരൊറ്റ വീടാക്കി മാറ്റുന്നതിനാണ് 2.4 മില്യണ്‍ പൗണ്ട് ചെലവായത്. കോട്ടേജുകളുടെ സീലിങ്ങും ഫ്‌ളോറും ഉള്‍പ്പെടെ അടിമുടി മാറ്റമാണ് വരുത്തിയത്. പുതിയ ബാത്ത്‌റൂമുകളും ബെഡ്‌റൂമുകളും അടുക്കളയും സ്ഥാപിച്ചു. എല്ലാത്തിനും പണം ചെലവിട്ടത് ഖജനാവില്‍നിന്നും.

ഖജനാവില്‍നിന്ന് ചെലവാക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചിരുന്നു. അതില്‍ക്കൂടുതല്‍ വരുന്ന തുക ഹാരിയും മേഗനും സ്വന്തം നിലയില്‍ ചെലവാക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. കൊട്ടാരത്തിന് ഓരോവര്‍ഷവും ചെലവാക്കാനുള്ള നിശ്ചിത തുക സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കാറുണ്ട്. അതിന് പുറമെയാണ് ഇത്തരം ചെലവുകള്‍ ഖജനാവില്‍നിന്ന് ചെലവാക്കേണ്ടിവരുന്നത്.

2018-19 സാമ്പത്തിക വര്‍ഷം രാജ്ഞിക്ക് ഔദ്യോഗികാവശ്യങ്ങള്‍ക്കും മറ്റുമായി 82.2 മില്യണ്‍ പൗണ്ടാണ് അനുവദിച്ചിരുന്നത്. മുന്‍വര്‍ഷം ഇത് 76.1 മില്യണ്‍ പൗണ്ടായിരുന്നു. അനുവദിക്കുന്ന തുകയില്‍ പാതിയോളം ബക്കിങ്ങാം പാലസുള്‍പ്പെടെയുള്ള കൊട്ടാരങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി ചെലവിടേണ്ടിവരും. പഴക്കം ചെന്ന കെട്ടിടങ്ങളായതുകൊണ്ടാണ് ചെലവേറുന്നത്. രാജകുടുംബാംഗങ്ങളുടെ യാത്ര, മറ്റ് ചെലവുകള്‍ തുടങ്ങിയവയും ഇതില്‍നിന്ന് കണ്ടെത്തേണ്ടിവരും.

രാജകുടുംബാംഗങ്ങള്‍ ഒരുവര്‍ഷം രാജ്യത്തും വിദേശത്തുമായി 3200-ഓളം ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കാറുണ്ടെന്ന് രാജ്ഞിയുടെ കണക്കുകള്‍ സൂക്ഷിക്കുന്ന മൈക്കന്‍ സ്റ്റീവന്‍സ് പറയുന്നു. രാജ്ഞി തന്നെ 12 മാസത്തിനിടെ 140 ചടങ്ങുകളില്‍ പങ്കെടുത്തു. രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ ഔദ്യോഗിക ചുമതലകളില്‍നിന്ന് വിരമിച്ചെങ്കിലും തന്റെ ഓഫീസ് നടത്തിക്കൊണ്ടുപോകുന്നതിനായി 3,59,000 പൗണ്ട് വര്‍ഷം ഖജനാവില്‍നിന്ന് നേടുന്നുണ്ട്. 1992 മുതല്‍ ഈ തുകയില്‍ കാര്യമായി മാറ്റം വന്നിട്ടില്ല.

ഹാരിയുടെ വിവാഹമുള്‍പ്പെടെ നടത്തേണ്ടിവന്നതിനാല്‍, ചാള്‍സ് രാജകുമാരന്റെ സാമ്പത്തിക വര്‍ഷത്തെ ചെലവ് 3.15 മില്യണ്‍ പൗണ്ടായി വര്‍ധിച്ചു. 1,55,000 പൗണ്ടിന്റെ വര്‍ധനയാണ് ഇത്തവണയുണ്ടായത്. ഫ്രോഗ്മോര്‍ കോട്ടേജിന്റെ നവീകരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കുണ്ടായ ചെലവാണ് രാജകുടുംബത്തിന്റെ ചെലവില്‍ അപ്രതീക്ഷിതമായി കടന്നുവന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category