1 GBP = 91.30 INR                       

BREAKING NEWS

തെരേസ മേയുടെ എതിര്‍പ്പ് വകവെക്കാതെ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് വരുത്താനുറച്ച് സാജിദ് ജാവിദ്; 30,000 പൗണ്ട് സാലറി ഇല്ലാത്തവര്‍ക്ക് വര്‍ക്ക് വിസ വേണ്ടെന്ന നിയമം മാറ്റിയേക്കും; പരിഷ്‌കാരത്തിന് നിര്‍ദേശം നല്‍കി ഹോം സെക്രട്ടറി

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ വര്‍ക്ക് വിസയിലെത്തുന്നവര്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള വേതനപരിധിയില്‍ മാറ്റം വരുത്തി ഇമിഗ്രേഷന്‍ നിയമങ്ങളില്‍ നിര്‍ണായക മാറ്റം വരുത്താനുറച്ച് ഹോം സെക്രട്ടറി സാജിദ് ജാവിദ്. പ്രധാനമന്ത്രി തെരേസ മേയുടെ എതിര്‍പ്പ് വകവെക്കാതെയാണ് പുതിയ സര്‍ക്കാരിന്റെ പ്രഖ്യപിത ലക്ഷ്യം കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയായിരിക്കുമെന്ന് വ്യക്തമാക്കുന്ന ഈ നീക്കം.

കുടിയേറ്റ തൊഴിലാളികള്‍ക്ക് വര്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് സാജിദ് ജാവിദ് പറഞ്ഞു. ഇതിനായി മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റിയുടെ ഉപദേശം തേടാനും ഹോം സെക്രട്ടറി തീരുമാനിച്ചിട്ടുണ്ട്. വര്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള കുറഞ്ഞ വാര്‍ഷിക ശമ്പളം 30,000 പൗണ്ടില്‍നിന്ന് മാറ്റണോ എന്ന കാര്യമാകും പ്രധാനമായും പരിഗണിക്കുക.

കുടിയേറ്റത്തിന് അനുകൂലമായ ഉദാരമായ നയമായിരിക്കും പുതിയ സര്‍ക്കാരിന്റേതെന്ന് വ്യക്തമാക്കുന്നതാണ് സാജിദിന്റെ നടപടികള്‍. കുടിയേറ്റം നിയന്ത്രിക്കുന്നതിന് ഹോം സെക്രട്ടറിയായി ചുമതലയേറ്റ കാലം മുതല്‍ക്കെ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്ന തെരേസ മേയുടെ നിലപാടുകളെ ചോദ്യം ചെയ്യുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. ബ്രെക്‌സിറ്റനന്തര ബ്രിട്ടന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് സാജിദ് ജാവിദ് പറഞ്ഞു.

നെറ്റ് ഇമിഗ്രേഷന്‍ വന്‍തോതില്‍ കുറയ്ക്കുകയെന്ന തെരേസ മേയുടെ പ്രഖ്യാപിത ലക്ഷ്യം നിരാകരിക്കുന്നതായും നേരത്തെ സാജിദ് ജാവിദ് പറഞ്ഞു. വര്‍ക്ക് വിസയ്ക്ക് 30,000 പൗണ്ടെന്ന പരിധി നിശ്ചയിക്കുന്നത് മികച്ച പ്രൊഫഷണലുകള ബ്രിട്ടന് നഷ്ടമാക്കുമെന്ന ആരോപണം ഉയര്‍ന്നിരുന്നു. അത് പരിഹരിക്കുന്നതിനാണ് സാജിദ് ജാവിദിന്റെ നീക്കം.

സാലറി ത്രെഷോള്‍ഡ് കുറച്ച് കൂടുതല്‍ പ്രൊഫഷണലുകളെ ബ്രിട്ടനിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ഉപദേശം നല്‍കാനാണ് മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റിയോട് സാജിദ് ജാവിദ് ആവശ്യപ്പെട്ടിട്ടുള്ളത്. 2021 മുതല്‍ നടപ്പിലാകത്തക്ക വിധം പുതിയ കുടിയേറ്റ നയം രൂപവത്കരിക്കുകയാണ് ഹോം സെക്രട്ടറിയുടെ ലക്ഷ്യം.

കുടിയേറ്റം നിയന്ത്രിക്കുകയെന്നതാണ് യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രിട്ടന്റെ ചര്‍ച്ചകളുടെ കാതല്‍. ബ്രിട്ടന്റെ അതിര്‍ത്തികളുടെ നിയന്ത്രണം പരമാധികാരത്തിന്റെ ഭാഗമാണെന്ന നിലപാടാണ് തെരേസ മേ ചര്‍ച്ചകളിലുടനീളം സ്വീകരിച്ചിരുന്നത്. എന്നാല്‍, വര്‍ക്ക് വിസയ്ക്ക് 30,000 പൗണ്ടിന്റെ പരിധി നിശ്ചയിച്ചത് മന്ത്രിസഭയില്‍ത്തന്നെ വിയോജിപ്പുകള്‍ക്ക് ഇടയാക്കിയിരുന്നു. ഇത്രയും ഉയര്‍ന്ന പരിധി നിശ്ചയിക്കുന്നത് അനീതിയാണെന്നായിരുന്നു മന്ത്രിസഭയിലെ പലരുടെയും വാദം.

കൂടുതല്‍ പ്രൊഫഷണലുകളെ ബ്രിട്ടനിലെത്തിക്കുന്ന തരത്തിലുള്ള കുടിയേറ്റ നിയമങ്ങള്‍ ആവിഷ്‌കരിക്കണമെന്ന് പരിസ്ഥിതി സെക്രട്ടറി മൈക്കല്‍ ഗോവ് കഴിഞ്ഞമാസം സാജിദ് ജാവിദിനോട് ആവശ്യപ്പെട്ടിരുന്നു. ബ്രെക്‌സിറ്റിനുശേഷം പല മേഖലകളിലും ഉണ്ടായേക്കാവുന്ന തൊഴില്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇത്തരമൊരു നയം വേണമെന്നതായിരുന്നു ഗോവിന്റെ നിലപാട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category