1 GBP = 91.30 INR                       

BREAKING NEWS

ഇറാനുമായുള്ള എല്ലാ ഇടപാടുകളും നിരോധിച്ച് അമേരിക്കയുടെ പുതിയ ഉത്തരവ്; ലക്ഷ്യം ഇറാനികളെ ശ്വാസംമുട്ടിച്ച് കൊല്ലുകയെന്ന് തുറന്നുപറഞ്ഞ് ട്രംപ്; സ്റ്റേറ്റ് സെക്രട്ടറി ധൃതിപിടിച്ച് സൗദിയിലെത്തി എംബിഎസുമായി ചര്‍ച്ച നടത്തി; ഇറാനെ പൂര്‍ണമായും തീര്‍ക്കാനുറച്ച് അമേരിക്ക

Britishmalayali
kz´wteJI³

ശ്ചിമേഷ്യയെയും ലോകത്തെ മറ്റു രാജ്യങ്ങളെയും ഭീതിയിലേക്ക് തള്ളിവിട്ട് ഇറാന്‍-അമേരിക്ക പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു. നിരീക്ഷണവിമാനം വെടിവെച്ചിട്ടതിനെത്തുടര്‍ന്ന് ഇറാനുമേല്‍ കടുത്ത നിലപാടെടുക്കാനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇറാന്റ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ നേരിട്ട് ബാധിക്കുന്ന തരത്തിലേക്കുള്ള നിയന്ത്രണങ്ങളാണ് അമേരിക്ക കൊണ്ടുവന്നിട്ടുള്ളത്. ഇറാന്‍ തുടര്‍ച്ചയായ പ്രകോപനം സൃഷ്ടിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

ആയത്തൊള്ള ഖമേനിയെയും ഖമേനിയുടെ ഓഫീസിന്റെയും പ്രവര്‍ത്തനം നിശ്ചലമാക്കുന്ന ഉത്തരവിലാണ് താന്‍ ഒപ്പുവെക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ നിരീക്ഷണ ഡ്രോണുകള്‍ വെടിവെച്ചിടുന്നതുപോലുള്ള പ്രകോപനപരമായ നടപടികള്‍ ഇറാന്‍ തുടര്‍ന്നുവരികയാണെന്നും ട്രംപ് പറഞ്ഞു. ആയത്തൊള്ള ഖമേനിയുടെ സമ്പത്തുകള്‍ പൂര്‍ണമായും നിശ്ചലമാക്കുന്നതിനുള്ള നടപടികള്‍ അമേരിക്കയ്ക്ക് സാധ്യമാണെന്നും അതിനുള്ള നടപടികള്‍ തുടങ്ങിയെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ആകാശാതിര്‍ത്തി ലംഘിച്ചതിന് യു.എസ്. ഡ്രോണ്‍ വെടിവെച്ചിട്ടതും യു.എ്‌സ്. ചാരന് വധശിക്ഷ നല്‍കിയതുമുള്‍പ്പെടെയുള്ള പ്രവര്‍ത്തികളാണ് ഇറാനുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്. ഡ്രോണ്‍ ഇറാന്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും മനപ്പൂര്‍വം പ്രകോപനം സൃ്ഷ്ടിക്കുകയാണെന്നുമാണ് അമേരിക്കയുടെ വാദം. എന്നാല്‍, അമേരിക്കയുടെ പശ്ചിമേഷ്യയിലെ എല്ലാ താത്പര്യങ്ങള്‍ക്കും തീകൊളുത്തുന്നതിന് തുല്യമായിരിക്കും ഇറാനുമേലുള്ള നടപടികളെന്ന് ഇറാന്‍ തിരിച്ചടിച്ചിട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്കില്‍ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങള്‍ മേഖലയിലാകെ പരഭ്രാന്തി പരത്തിയിട്ടുമുണ്ട്. ഇറാനുമായുള്ള ആണവക്കരാറില്‍നിന്ന് ഏകപക്ഷീയമായി അമേരിക്ക പിന്മാറിയതിനെത്തുടര്‍ന്നാരംഭിച്ച സംഘര്‍ഷം, ഈമാസമാദ്യമാണ് കൂടുതല്‍ രൂക്ഷമായത്. ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് എണ്ണ ടാങ്കറുകള്‍ വെടിവെച്ചിട്ടത് ഇറാനാണെന്ന് ആരോപിച്ച അമേരിക്ക കൂടുതല്‍ സൈനികനീക്കം നടക്കിയിരുന്നു. അതിനിടെയാണ് നിരീക്ഷണ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടതും. ഇത് ഇറാന്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

അതിനിടെ, സംഘര്‍ഷസാധ്യത നിലനില്‍ക്കെ, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദിയിലെത്തി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവിനെ കണ്ട് ചര്‍ച്ച നടത്തിയത് കൂടുതല്‍ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഇറാനുമായുള്ള സംഘര്‍ഷം മേഖലയിലെ സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്യുന്നതിനാണ് പോംപിയോ എത്തിയതെന്നാണ് കരുതുന്നത്. ജിദ്ദയിലെത്തിയ പോംപിയോയെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സ്വീകരിച്ചു. പ്രിയസുഹൃത്തെന്ന വിശേഷണത്തോടെയായിരുന്നു സ്വീകരണം.

അമേരിക്കയില്‍ അഭയം തേടിയിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ തുര്‍ക്കിയിലെ എംബസിയില്‍ സൗദി രഹസ്യാന്വേഷണോദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്ക് അന്വേഷിക്കുമെന്ന് യു.എന്‍. വ്യക്തമാക്കിയിരുന്നു. ഖഷോഗി വധത്തിന്റെ പേരില്‍ സൗദി ഭരണകൂടത്തെ തുടക്കത്തില്‍ വിമര്‍ശിച്ച അമേരിക്ക, പിന്നീട് എംബിഎസിനും സൗദി ഭരണകൂടത്തിനും അനുകൂലമായ നിലപാടാണെടുത്തത്. യു.എന്നിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, പോംപിയോയുടെ സന്ദര്‍ശനം ആ സംഭവത്തില്‍ എംബിഎസിനുള്ള പിന്തുണ പ്രഖ്യാപിക്കല്‍ കൂടിയായി വിലയിരുത്തപ്പെടുന്നുണ്ട്. സൗദി സന്ദര്‍ശനത്തിനിടെ, ഖഷോഗി വധമുള്‍പ്പെടെയുള്ള വിവാദ സംഭവങ്ങള്‍ പോംപിയോ ചര്‍ച്ച ചെയ്യുന്നില്ലെന്നും സൂചനയുണ്ട്.

ജിദ്ദയിലെത്തിയ പോംപിയോ സല്‍മാന്‍ രാജാവുമായും കൂടിക്കാഴ്ച നടത്തി. പിന്നീട് യു.എ.ഇ. ഭരണാധികാരികളെയും സ്റ്റേറ്റ് സെക്രട്ടറി കാണുന്നുണ്ട്. ഇറാനുമേല്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നെങ്കിലും യുദ്ധമല്ല ചര്‍ച്ചയാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് പോംപിയോ പശ്ചിമേഷ്യന്‍ യാത്രയ്ക്ക് മുന്നോടിയായി പറഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category