1 GBP = 91.30 INR                       

BREAKING NEWS

പീറ്റര്‍ബറോയിലെ വാഴക്കുളംകാരന് ശനിയാഴ്ച യാത്രാമൊഴിയേകും; ജോര്‍ജ്ജ് താന്നിക്കലിന്റെ സംസ്‌കാരം ഫെല്‍ട്ടണ്‍ സെമിത്തേരിയില്‍

Britishmalayali
kz´wteJI³

മാസം 14ന് മരണത്തിനു കീഴടങ്ങിയ പീറ്റര്‍ബറോയിലെ ജോര്‍ജ്ജ് താന്നിക്കലിന്റെ സംസ്‌കാരം ശനിയാഴ്ച നടക്കും. രാവിലെ പത്തരയ്ക്ക് സെന്റ് ലൂക്ക് പള്ളിയില്‍ ആരംഭിക്കുന്ന ശവസംസ്‌കാര ശുശ്രൂഷകള്‍ക്കു ശേഷം ഫെല്‍ട്ടണ്‍ സിമിത്തേരിയില്‍ നടത്തുന്ന ശവസംസ്‌കാര ചടങ്ങും നടക്കും. ഫെല്‍ട്ടണ്‍ സെമിത്തേരിയിലെ കര്‍മ്മങ്ങള്‍ക്ക് ശേഷം 12 മണിക്ക് ഓര്‍ട്ടന്‍ ചര്‍ച്ച് ഹാളില്‍ വച്ച് നടത്തുന്ന അനുശോചന യോഗവും തുടര്‍ന്ന് ജോര്‍ജ്ജിന്റെ കുടുംബാംഗങ്ങള്‍ ഒരുക്കിയിരുക്കുന്ന സ്നേഹവിരുന്നും നടക്കും.

കാന്‍സറിനോട് പോരാടിയാണ് ജോര്‍ജ്ജ് മരണം വരിച്ചത്. ഡോക്ടര്‍മാര്‍ നിശ്ചയിച്ച ജീവിതകാലം മുഴുവന്‍ പൂര്‍ത്തിയാക്കുവാന്‍ ക്യാന്‍സര്‍ വൈറസ് ബാധയുടെ അന്തിമ ഘട്ടത്തില്‍ ജോര്‍ജിന് കഴിഞ്ഞില്ല. മരണത്തിനു നാലാഴ്ച മുന്‍പ് തികച്ചും ക്ഷീണിതനായി ഡോക്ടറെ കാണാന്‍ എത്തിയ ജോര്‍ജിന് വിദഗ്ധ പരിശോധനകള്‍ക്കു ശേഷം നല്‍കിയത് പരമാവധി മൂന്നു മാസത്തെ ആയുസ്സാണ്. എന്നാല്‍ വെറും ഒരു മാസത്തെ കാലാവധിക്കുള്ളില്‍ തന്നെ ജോര്‍ജ് വിടവാങ്ങുകയായിരുന്നു. 

കടുത്ത വയറുവേദനയോടെയാണ് മൂന്നു വര്‍ഷം മുന്‍പ് ഇദ്ദേഹത്തെ പരിശോധനകള്‍ക്കു വിധേയമാക്കുന്നത്. തുടര്‍ന്ന് രോഗം ക്യാന്‍സര്‍ ആണെന്ന് ബോധ്യപ്പെടുകയും തുടര്‍ ചികിത്സ നടത്തുകയും ആയിരുന്നു. പോളിഷ് യുവതിയായ ജൊവനെ വിവാഹം കഴിച്ചു ജീവിക്കുന്ന ജോര്‍ജിന് രണ്ടു ആണ്‍മക്കളാണ് ഉള്ളത്. വയറില്‍ ആന്തരിക അവയവങ്ങളെ നിശ്ചലമാക്കുന്ന തരത്തില്‍ കാന്‍സര്‍ വൈറസുകള്‍ ഒറ്റയടിക്ക് ആക്രമിക്കാന്‍ എത്തിയപ്പോഴാണ് പോരാളിയായ ജോര്‍ജ്ജ് കീഴടങ്ങിയത്.

ജോര്‍ജ്ജിന് അന്ത്യാഞ്ജലി അര്‍പ്പിക്കുവാനും ചടങ്ങുകളില്‍ പങ്കെടുക്കുവാനും എല്ലാവരെയും ക്ഷണിക്കുന്നതായി കുടുംബാംഗങ്ങളായ ജോര്‍ജ്ജിന്റെ സഹോദരന്‍ ടോം താന്നിക്കല്‍, ഭാര്യ ജൊവാന, മക്കള്‍ എന്നിവര്‍ അറിയിച്ചു.
ശുശ്രൂഷകള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം
St. Luke's Church, Orton, PE2 5XX
സെമിത്തേരിയുടെ വിലാസം
Felton Cemetery, 20 St. John Road, PE2 8BN


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category