1 GBP = 91.30 INR                       

BREAKING NEWS

യുകെയിലെങ്ങും സ്‌കൈ ഡൈവിംഗ് ജ്വരം കത്തിപടരുന്നു; സെപ്റ്റംബര്‍ 28ലെ മഹാസംഭവത്തില്‍ പങ്കാളികളാകാന്‍ അവസരം ഈമാസം 30 വരെ

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സെപ്റ്റംബര്‍ 28ന് സാലിസ്ബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ വച്ചു നടത്തുന്ന സ്‌കൈ ഡൈവിങ് ആവേശം കത്തിപ്പടരുന്നു. അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി ഈമാസം 30 ആണ്. തീയതി അടുത്തതോടെ നിരവധി പേരാണ് ആകാശച്ചാട്ടത്തിന് തയ്യാറായി എത്തുന്നത്. പുതിയ തലമുറക്കാരാണ് ഇത്തവണത്തെ ആകാശച്ചാട്ടത്തിലേക്ക് കൂടുതലായി വരുന്നത് എന്നതാണ് ഒരു പ്രത്യേകത. ഓരോരുത്തരും അവരുടേതായ രീതിയില്‍ ഫണ്ട് ശേഖരണവും ആരംഭിച്ചു കഴിഞ്ഞു.

നിലവില്‍ 24 പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നിരവധി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് സ്‌കൈ ഡൈവിംഗിന്റെ ഭാഗമാകാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ എത്രയും വേഗം [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുത്തവരില്‍ നിരവധി പേര്‍ വിര്‍ജിന്‍ മണി ലിങ്കുകള്‍ ക്രിയേറ്റ് ചെയ്ത് ഫണ്ട് ശേഖരണം ആരംഭിച്ചു കഴിഞ്ഞു. താല്‍പര്യമുള്ളവര്‍ക്ക് ഉടന്‍ തന്നെ അപേക്ഷകള്‍ അയച്ച് സ്‌കൈ ഡൈവിംഗിന്റെ ഭാഗമാകാവുന്നതാണ്.

സ്‌കൈ ഡൈവിംഗിലേക്കുള്ള താല്‍പ്പര്യം അറിയിച്ചു കൊണ്ട് ഇത്തവണ നേരത്തെ തന്നെ വായനക്കാരില്‍ നിന്നുള്ള അന്വേഷണം എത്തിത്തുടങ്ങിയിരുന്നു. ആദ്യം പേര് നല്‍കുന്ന 30 പേര്‍ക്കാകും ആകാശച്ചാട്ടത്തിന് അവസരം ലഭിക്കുക. 16 വയസുകഴിഞ്ഞ നിങ്ങളുടെ മക്കള്‍ക്കും ഇതൊരു നല്ല അവസരമായിരിക്കും. ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക.

സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്‌സേഷന്‍ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവംഗിനായി തയ്യാറാക്കുക. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും ആരോഗ്യവും പ്രായവും അനുസരിച്ച് 30 പേരെ തിരഞ്ഞെടുക്കുകയും അവര്‍ക്ക് വിര്‍ജിന്‍ മണി അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തു നല്‍കുകയും ചെയ്യും. ഇതുവഴി ആയിരിക്കും ഫണ്ട് ശേഖരണം നടത്തുക.
മാത്രമല്ല സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്ന ഓരോരുത്തരെയും കുറിച്ച് ബ്രിട്ടീഷ് മലയാളി വാര്‍ത്തകള്‍ നല്‍കുന്നതായിരിക്കും. എല്ലാ നിയമ നടപടി ക്രമങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു തന്നെയായിരിക്കും സ്‌കൈ ഡൈവിംഗ് നടത്തുക. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ബ്രിട്ടീഷ് പാരച്യൂട്ട് അസോസിയേഷന്റെ സ്‌കൈ ഡൈവിങ് ലൈബിലിറ്റി ഇന്‍ഷൂറന്‍സും ഉണ്ടായിരിക്കും. കൂടാതെ സ്‌കൈ ഡൈവിംഗ് നടത്തുന്ന വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നതിനും അവസരമുണ്ടായിരിക്കും.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category