1 GBP = 85.80 INR                       

BREAKING NEWS

അടിപൊളി... സൂപ്പര്‍... ഫുള്‍ജാര്‍ സോഡ യുകെയിലും; സ്റ്റോക്കിലെ റോബിന്‍ കുര്യന്‍ വീട്ടില്‍ നടത്തിയ പരീക്ഷണത്തിന്റെ വീഡിയോ കാണൂ

Britishmalayali
സോണി ചാക്കോ

കേരളത്തിലെ യുവത്വം ഇപ്പോള്‍ സംസാരിക്കുന്നത് ഫുള്‍ജാര്‍ സോഡയെ കുറിച്ചാണ്. പല രുചികളിലും നിറങ്ങളിലും കടകളില്‍ ലഭ്യമാവുന്ന ഈ പാനിയം വാട്സാപ്പ്, ഫേസ്ബുക്ക് മാധ്യമങ്ങളില്‍ തരംഗമാണ്. ഇതൊന്നു പരീക്ഷിച്ചു നോക്കാത്തവര്‍ അധികമുണ്ടാവില്ല. ചുരുങ്ങിയ ദിവസം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ഫുള്‍ജാര്‍ സോഡ ഇപ്പോഴിതാ യുകെയിലേക്കും എത്തുകയാണ്.

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ റോബിന്‍ കുര്യന്‍ വീട്ടില്‍ നടത്തിയ പരീക്ഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലേക്ക് എത്തുന്നത്. നാട്ടിലെ പയ്യന്മാര്‍ മണിക്കൂറുകളോളം കടകളില്‍ ക്യൂ നിന്ന് ഫുള്‍ ജാര്‍ സോഡ കുടിക്കുന്ന വീഡിയോകള്‍ വന്‍തോതില്‍ പുറത്തു വന്നപ്പോഴാണ് ഇതൊന്നു പരീക്ഷിക്കാന്‍ എന്താണു വഴിയെന്ന് റോബിനും ചിന്തിച്ചത്. കേരളത്തിലെ കടകളില്‍ കിട്ടുന്നതു പോലെ യുകെയില്‍ കിട്ടില്ലല്ലോ...

എന്നാല്‍ അത് വീട്ടില്‍ ഉണ്ടാക്കാം എന്ന ആശയമാണ് റോബിന്‍ കുര്യന്‍ പ്രാവര്‍ത്തികമാക്കിയത്. ഇതിനായി ആവശ്യമുള്ള സാധനങ്ങളെല്ലാം സംഘടിപ്പിച്ച് തയ്യാറാക്കി പരീക്ഷണം ആരംഭിച്ചു. ചെറുനാരങ്ങാ നീര്, കസ്‌കസ്, പച്ചമുളക് അരച്ചത്, ഇഞ്ചി അരച്ചത്, പുതിനയില അരച്ചത്, ഉപ്പ്, പഞ്ചസാര, സോഡ എന്നിവ ചേര്‍ത്താണ് റോബിന്‍ കുര്യന്‍ പരീക്ഷണം നടത്തിയത്. ആ പരീക്ഷണം എങ്ങനെയായെന്ന് അറിയുവാന്‍ ഈ വീഡിയോ കാണാം


കോട്ടയം കല്ലറ സ്വദേശിയായ റോബിന്‍ സ്റ്റോക്ക് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയാണ്. പാലക്കാട് മംഗലം ഡാം സ്വദേശിനിയായ ഷാനി ജേക്കബ്ബ് ആണ് ഭാര്യ. രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് ദമ്പതിമാരുടെ മക്കള്‍, റയാന്‍ റോബിന്‍ (14), ഡാനിയേല്‍ (11), റിയാ റോബിന്‍ (8), എസ്തര്‍ (3) എന്നിങ്ങനെയാണ് പേരുകള്‍. റോബിന്റെ പരീക്ഷണത്തിന് പ്രോത്സാഹനവുമായി ഒപ്പം നിന്നത് മക്കള്‍ തന്നെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category