1 GBP = 85.80INR                       

BREAKING NEWS

ഷൊര്‍ണ്ണൂരിലെ സര്‍ക്കാര്‍ കോളേജില്‍ മൊട്ടിട്ട പ്രണയം; വീട്ടുകാരുടെ എതിര്‍പ്പില്‍ യുവതിയുടെ പിന്മാറ്റം; നിരന്തരം ശല്യം ചെയ്തിട്ടും നിസ്സഹായാവസ്ഥ അറിയിച്ച് ഒഴിഞ്ഞു മാറല്‍; ക്യാമ്പസ് സെലക്ഷനില്‍ കിട്ടിയ ജോലിയുടെ ട്രെയിനിംഗിന് എത്തിയിട്ടും വിടാതെ പിന്തുടര്‍ന്ന് പഴയ കാമുകനും; വെറുതെ വിടണമെന്ന് കേണപേക്ഷിച്ച 22കാരിയെ നടുറോഡില്‍ കുത്തി വീഴ്ത്തി മാണൂരുകാരന്റെ പ്രതികാരം; രക്ഷപ്പെടാന്‍ ശ്രമിച്ച സുരേഷിനെ ഓട്ടിച്ചിട്ട് പിടിച്ച് റോഡിലുണ്ടായിരുന്നവര്‍; കോയമ്പത്തൂരിനെ നടുക്കി മലയാളിയുടെ പ്രണയപ്പക

Britishmalayali
kz´wteJI³

കോയമ്പത്തൂര്‍: പ്രണയപ്പകയില്‍ പെട്രോള്‍ ഒഴിത്ത് കത്തിയമരുന്ന ജീവിതങ്ങള്‍. നാല് മാസത്തിനിടെ നാല് യുവതികളെയാണ് കേരളത്തില്‍ പെട്രോളിന് കത്തിച്ച് കൊന്നത്. ഇന്നലെ സമാനമായ പ്രതികാരം കോയമ്പത്തൂരില്‍. ഇവിടെ പരിക്കേറ്റത് മലയാളിക്ക്. അക്രമത്തിന് പിന്നിലും മലയാളി. കോളേജിലെ പ്രണയത്തില്‍ നിന്ന് യുവതി പിന്മാറിയതാണ് കത്തിക്കുത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയെന്ന് ആരോപിച്ചായിരുന്നു കോയമ്പത്തൂരിനെ നടുക്കി മലയാളിപ്പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. കോയമ്പത്തൂരിലെ ആര്‍എസ് പുരത്താണ് സംഭവം. പാലക്കാട് മാണൂര്‍ സ്വദേശി ഇരുപത്തിരണ്ടുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വയറ്റില്‍ കുത്തേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മാണൂര്‍ സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം സ്വകാര്യ കമ്പ്യൂട്ടര്‍ സെന്ററില്‍ പരിശീലനം കഴിഞ്ഞു മടങ്ങുമ്പോഴാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമിച്ച ശേഷം ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഷൊര്‍ണ്ണൂരിലെ കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ് അമൃതയും സുരേഷും. രണ്ട് മാസം മുമ്പാണ് ബന്ധത്തില്‍ വിള്ളലുണ്ടായത്. സുരേഷുമായുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു. ഈ സാഹചര്യത്തിലാണ് അടുപ്പം കുറച്ചത്. ഇതിന്റെ പ്രതികാരമാണ് സുരേഷ് തീര്‍ത്തതും.

കല്യാണത്തിന് താല്‍പ്പര്യമില്ലെന്ന് യുവതി അറിയിച്ചെങ്കിലും സുരേഷ് വഴങ്ങിയില്ല. നിരന്തരം ശല്യം ചെയ്യുകയും ചെയ്തു. ഇതിനിടെ യുവതിക്ക് ക്യാമ്പസ് ഇന്റര്‍വ്യൂവിലൂടെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി കിട്ടി. രണ്ട് മാസം മുമ്പായിരുന്നു ഇത്. ഇതിന്റെ ഭാഗമായാണ് കോയമ്പത്തൂരില്‍ കമ്പ്യൂട്ടര്‍ പഠനത്തിന് എത്തിയത്. ഇതോടെ സുരേഷുമായുള്ള ബന്ധം പൂര്‍ണ്ണമായും അവസാനിച്ചു. എന്നില്‍ വിട്ടുകൊടുക്കാന്‍ സുരേഷ് തയ്യാറായിരുന്നില്ല. ആയുധവുമായെത്തിയായിരുന്നു ആക്രമണം.

പെണ്‍കുട്ടി ക്ലാസ് കഴിഞ്ഞ് തിരിച്ചിറങ്ങുന്ന സമയം മനസ്സിലാക്കിയായിരുന്നു സുരേഷിന്റെ ആക്രമണം. സുരേഷിനെ ഒഴിവാക്കാനാണ് ഇന്നലെയും യുവതി ശ്രമിച്ചത്. ഇതോടെ മൂര്‍ച്ഛയുള്ള കത്തിയെടുത്ത് കുത്തുകയായിരുന്നു. കുറച്ചു ആളുകളുടെ മുമ്പിലായിരുന്നു ഇത്. രക്ഷപ്പെടാന്‍ നോക്കിയ സുരേഷിനെ ആളുകള്‍ കീഴ്പ്പെടുത്തി. പൊലീസ് എത്തി സുരേഷിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

കുട്ടിക്ക് ചെറിയ പരിക്കാണുള്ളത്. ആക്രമത്തിന് ഉപയോഗിച്ച കത്തി ഉള്‍പ്പെടെ നാട്ടുകാര്‍ പിടികൂടി. വൈകിട്ട് ആറരയോടെയാണ് സംഭവം. ഇരുവരും ഷൊര്‍ണ്ണൂരിലെ സര്‍ക്കാര്‍ കോളേജിലാണ് പഠിച്ചതെന്ന് പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category