1 GBP = 91.30 INR                       

BREAKING NEWS

വയസ്സ് 72 ആയിട്ടും കല്യാണ മാര്‍ക്കറ്റില്‍ സല്‍മാന്‍ റുഷ്ദിക്ക് ഡിമാന്‍ഡ് കുറവില്ല; അഞ്ചാമത്തെ ഭാര്യയാകാന്‍ 30 വയസ്സിനിളപ്പമുള്ള അമേരിക്കന്‍ എഴുത്തുകാരി; ഇന്ത്യന്‍ മോഡല്‍ പദ്മാലക്ഷ്മി ഓടി രക്ഷപ്പെട്ടശേഷം സാത്താന്റെ വചനങ്ങളെഴുതിയ എഴുത്തുകാരന്റെ പുതിയ പ്രണയം ചര്‍ച്ചയാക്കി ലോകം

Britishmalayali
kz´wteJI³

ലോകത്തെ വിവാദനായകന്മാരിലൊരാളാണ് സല്‍മാന്‍ റുഷ്ദിയെന്ന ഇന്ത്യന്‍ വംശജനായ എഴുത്തുകാരന്‍. സാത്താന്റെ വചനങ്ങള്‍ എഴുതിയതോടെ ഇസ്ലാം ലോകത്തുനിന്ന് ശകതമായ വിമര്‍ശനങ്ങള്‍ നേരിടുകയും വധഭീഷണിയുള്‍പ്പെടെ ഉണ്ടാവുകയും ചെയ്തു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖുമൈനി പുറപ്പെടുവിച്ച ഫത്വയ്ക്കു ശേഷം വര്‍ഷങ്ങളോളം ഒളിവിലായിരുന്നു റുഷ്ദി. ഇക്കാലയളവിലും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ആരാധര്‍ക്ക് മുന്നിലെത്തിക്കൊണ്ടിരുന്നു.

72-ാം വയസ്സിലെത്തിയ റുഷ്ദിയുടെ സ്വകാര്യ ജീവിതവും ഏറെ ആഘോഷിക്കപ്പെട്ടതാണ്. നാലുതവണ വിവാഹിതനായ റുഷ്ദി ഇപ്പോള്‍ അഞ്ചാമത്തെ കാമുകിക്കൊപ്പമാണ്. തന്നെക്കാള്‍ 30 വയസ്സിന് ചെറുപ്പമായ അമേരിക്കന്‍ എഴുത്തുകാരി റേച്ചല്‍ എലിസ ഗ്രീഫിത്താണ് ഇപ്പോള്‍ റുഷ്ദിയുടെ കൂട്ടുകാരി. ന്യുയോര്‍ക്കിലാണ് ഇരുവരും ഇപ്പോള്‍ താമസിക്കുന്നത്. മാസങ്ങളായി ഇരുവരും ഒരുമിച്ചാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

1976-ലാണ് റുഷ്ദി ആദ്യവിവാഹം കഴിക്കുന്നത്. ക്ലാരിസ ലുവാര്‍ഡുമായുള്ള വിവാഹബന്ധം 1987 വരെ തുടര്‍ന്നു. ഓസ്‌ട്രേലിയന്‍ എഴുത്തുകാരി റോബിന്‍ ഡേവിഡ്‌സണുമായുള്ള ബന്ധം ക്ലാരിസയുമായി അകലുന്നതിന് കാരണമായി. റോബിനുമായുള്ള ബന്ധം വിവാഹത്തിലെത്തിയില്ലെങ്കിലും 1988-ല്‍ അമേരിക്കന്‍ എഴുത്തുകാരി മരിയാന്‍ വിഗ്ഗിന്‍സിനെ റുഷ്ദി വിവാഹം കഴിച്ചു. 1993-ല്‍ ഈ ബന്ധവും പിരിഞ്ഞു. 1997 മുതല്‍ 2004 വരെ എലിസബത്ത് വെസ്റ്റായിരുന്നു റുഷ്്ദിയുടെ ഭാര്യ.

ഇന്ത്യന്‍ മോഡലും നടിയുമായ പദ്മാ ലക്ഷ്മിയുമായുള്ള ബന്ധം പുറത്തായതോടെ, എലിസബത്ത് വഴിപിരിഞ്ഞു. പദ്മയെ വിവാഹം കഴിച്ച റുഷ്ദിക്ക് ഈ ബന്ധവും അധികകാലം തുടരാനായില്ല. 2007 ജൂലൈ രണ്ടിന് അവരും വേര്‍പിരിഞ്ഞു. ഏറെക്കാലം തനിച്ചു കഴിഞ്ഞ ശേഷമാണ് റുഷ്ദി പുതിയ പ്രണയബന്ധത്തിലേക്ക് കടന്നിരിക്കുന്നത്.

ഫോട്ടോഗ്രാഫര്‍ കൂടിയായ ഗ്രീഫിത്ത് പെന്‍ഗ്വിന്‍ ബുക്‌സിനുവേണ്ടി റുഷ്ദിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. കവയിത്രി കൂടിയാണവര്‍. മൂന്ന് കവിതാ സമാഹാരങ്ങളും അവരുടേതായിട്ടുണ്ട്. പുതിയ ബന്ധവും റുഷ്ദി എത്രകാലം മുന്നോട്ടു കൊണ്ടുപോകുമെന്ന ആകാംഷയിലാണ് ഇപ്പോള്‍ ആരാധകര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category