1 GBP = 91.30 INR                       

BREAKING NEWS

50 ബില്യണ്‍ ഡോളറും ഒരു മില്യണ്‍ തൊഴിലവസരങ്ങളും ഉണ്ടാക്കുന്ന പദ്ധതിയുമായി അമേരിക്ക വീണ്ടും പലസ്തീനില്‍ സമാധാന ശ്രമത്തിന്; കാശുനല്‍കി മാതൃരാജ്യത്തെ വില്‍ക്കാനുള്ള പദ്ധതി തള്ളി പലസ്തീന്‍; സമാധാനത്തിന്റെ പേരില്‍ കലാപം ഉണ്ടാക്കാനുള്ള ബഹ്‌റൈന്‍ സമ്മേളനത്തെ തള്ളി ഇറാന്‍

Britishmalayali
kz´wteJI³

ശ്ചിമേഷ്യയില്‍ സമാധാനം നടപ്പിലാക്കുന്നതിന് 50 ബില്യണ്‍ ഡോളര്‍ ചെലവിടാനുള്ള അമേരിക്കന്‍ പദ്ധതി വിവാദത്തിലേക്ക്. സമാധാനത്തിന്റെ പേരുപറഞ്ഞ് യുദ്ധം നടത്താനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നതെന്ന് ഇറാന്‍ വിമര്‍ശിച്ചു. ഈയാഴ്ച ബഹ്‌റൈനില്‍ നടക്കുന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന പദ്ധതി നാണക്കേടാണെന്നും ഇറാനിയന്‍ വിദേശകാര്യ വകുപ്പ് വക്താവ് വിമര്‍ശിച്ചു. പദ്ധതി പരാജയപ്പെടുമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസും ബഹ്‌റൈന്‍ സമ്മേളനം പരാജയപ്പെടുമെന്ന് സൂചിപ്പിച്ചു.

പലസ്തീന് 50 ബില്യണ്‍ ഡോളര്‍ ധനസഹായവും പത്തുവര്‍ഷത്തിനുള്ളില്‍ ഒരു മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിയുമാണ് അമേരിക്ക വിഭാവനം ചെയ്യുന്നത്. എന്നാല്‍, രാജ്യത്തെ വിലയ്‌ക്കെടുക്കുന്ന തരത്തിലുള്ള ഈ വാഗ്ദാനം അബ്ബാസ് സര്‍ക്കാര്‍ നിരാകരിച്ചു. ഇസ്രായേലുമായുള്ള രാഷ്ട്രീയതര്‍ക്കത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന അമേരിക്ക, പലസ്തീനെ വിലയ്‌ക്കെടുക്കാനാണ് ശ്രമിക്കുന്നതെന്ന് അബ്ബാസ് ഭരണകൂടം ആരോപിച്ചു. ബഹ്‌റൈന്‍ സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കുന്നതില്‍ വലിയ കാര്യമില്ലെന്ന നിലപാടിലാണ് പലസ്തീന്‍.

പലസ്തീനെ വിലയ്‌ക്കെടുക്കുന്നതിനുവേണ്ടിയാണ് ബഹ്‌റൈന്‍ സമാധാന സമ്മേളനമെന്ന് ഇറാന്റെ വിദേശകാര്യ വക്താവ് അബ്ബാസ് മൗസാവി പറഞ്ഞു. അത് വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയ്ക്ക് കൂട്ടുനില്‍ക്കുന്ന ബ്രിട്ടന്റെ നടപടിയെയും ഇറാന്‍ വിമര്‍ശിച്ചു. സ്വന്തം രാജ്യത്തെ ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങളെയും ബ്രക്‌സിറ്റ് പ്രതിസന്ധിയെയും മറികടന്ന് ഇറാന്റെ കാര്യത്തില്‍ ബ്രിട്ടന്‍ നടത്തുന്ന താത്പര്യം മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും മൗസാവി പറഞ്ഞു.

പശ്ചിമേഷ്യന്‍ കാര്യങ്ങള്‍ക്കായുള്ള ബ്രിട്ടീഷ് മന്ത്രി ആന്‍ഡ്രൂ മുറിസണിന്റെ പരാമര്‍ശങ്ങളാണ് മൗസാവിയെ ചൊടിപ്പിച്ചത്. സംഘര്‍ഷത്തിന് അയവുവരുത്തുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളുമായെത്തിയ മുറിസണ്‍, ടെഹ്‌റാന്‍ സന്ദര്‍ശനത്തിനുശേഷം നടത്തിയ പരാമര്‍ശങ്ങളാണ് ഇതിന് പിന്നില്‍. അടുത്തിടെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ബ്രിട്ടനിലെ ആഭ്യന്തര പ്രശ്‌നങ്ങളും ബ്രക്‌സിറ്റ് പ്രതിസന്ധികളുമുള്ളതിനാല്‍, അമേരിക്കയ്ക്ക് കൂട്ടുനില്‍ക്കുകയാണ് ബ്രിട്ടനെന്നും മൗസാവി ആരോപിച്ചു.

ട്രംപിന്റെ മകളുടെ ഭര്‍ത്താവും ഉപദേഷ്ടാവുമായ യാരെദ് കൂഷ്‌നെറാകും ബഹ്‌റൈന്‍ സമാധാന സമ്മേളനത്തില്‍ പലസ്തീനെ ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ പദ്ധതി അവതരിപ്പിക്കുകയെന്നാണ് കരുതുന്നത്. പലസ്തീനും മറ്റ് അറബ് രാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന പദ്ധതിയെന്ന നിലയ്ക്കാണ് ഇത് അവതരിപ്പിക്കുന്നത്. ഇസ്രായേല്‍-പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നതിനും ഈ പദ്ധതി ഗുണം ചെയ്യുമെന്ന് അമേരിക്ക കരുതുന്നു. എന്നാല്‍, ബഹ്‌റൈന്‍ സമാധാന സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രഖ്യാപിച്ചിട്ടുണ്ട്.

അമേരിക്ക വെച്ചുനീട്ടുന്ന ഡോളറുകളല്ല, രാഷ്ട്രീയ പരിഹാരമാണ് ഇസ്രായേലിനും പലസ്തീനും മധ്യേയുണ്ടാകേണ്ടതെന്ന നിലപാടിലാണ് പലസ്തീന്‍. സമ്മേളനത്തിന് പ്രതിനിധികളെയാരെയും അയക്കില്ലെന്നും പലസ്തീന്‍ വ്യക്തമാക്കി. ഇസ്രായേലിന്റെ അധിനിവേശം അംഗീകരിക്കുന്നതിന് പലസ്തീന്‍കാര്‍ക്ക് കൈക്കൂലി കൊടുക്കുന്നതിന് സമാനമാണ് അമേരിക്കയുടെ നിര്‍ദേശങ്ങളെന്നും അബ്ബാസ് ഭരണകൂടം ആരോപിച്ചു. അമേരിക്കയുടെ അടിമകളോ വേലക്കാരോ അല്ല തങ്ങള്‍. പലസ്തീന് സാമ്പത്തിക സഹായം ആവശ്യമാണ്. പക്ഷേ, അതിനുമുമ്പുണ്ടാകേണ്ടത് രാഷ്ട്രീയ പരിഹാരമാണെന്നും അബ്ബാസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category