1 GBP = 85.00 INR                       

BREAKING NEWS

ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയവേ ബോധം വന്നപ്പോള്‍ രേവതി ചോദിച്ചത് തന്റെ പ്രിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്ന്; വിവേകാനന്ദ സ്‌കൂളിലെ അദ്ധ്യാപിക ജീവിതത്തില്‍ നിന്നും വിടവാങ്ങിയത് നിയന്ത്രണം വിട്ട കാറിന് മുന്നില്‍പെട്ട കുട്ടികളെ രക്ഷിക്കാന്‍ സാധിച്ചെന്ന ചാരിതാര്‍ത്ഥ്യത്തോടെ; പ്രിയപ്പെട്ട അദ്ധ്യാപികയുടെ വിയോഗത്തില്‍ തേങ്ങി വിദ്യാര്‍ത്ഥികള്‍

Britishmalayali
kz´wteJI³

മൂവാറ്റുപുഴ: യോഗാ ദിനാചരണത്തിനുള്ള ഒരുക്കത്തിനിടെ സ്‌കൂള്‍ അസംബ്ലിയിലേക്ക് പാഞ്ഞുകയറിയ കാര്‍ ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ധ്യാപികയുടെ വിയോഗത്തില്‍ തേങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍. തന്റെ പ്രിയപ്പെട്ട കുരുന്നുകളെ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കവേയാണ് മൂവാറ്റുപുഴയിലെ വിവേകാനന്ദ സ്‌കൂള്‍ അദ്ധ്യാപികയായിരുന്ന ഇടുക്കി അരീക്കിഴി സ്വദേശിനി വി എം.രേവതിക്ക് പരിക്കേറ്റത്. സ്പൈനല്‍ കോഡിന് പരിക്കേറ്റ അദ്ധ്യാപിക കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കവേയാണ് മരിച്ചത്.

നട്ടെല്ലിനും ചെവിക്കും പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അദ്ധ്യാപിക. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ അപകടത്തില്‍ എട്ട് കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച യോഗാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന സ്‌കൂള്‍ അസംബ്ലിയിലേയ്ക്ക് കാര്‍ പാഞ്ഞുകയറിയാണ് അദ്ധ്യാപികയ്ക്കും എട്ട് കുട്ടികള്‍ക്കും പരുക്കേറ്റത്. ഇതേ സ്‌കൂളിലെ അഡ്മിനിസ്‌ട്രേറ്ററുടെ കാര്‍ നിയന്ത്രണം വിട്ട് ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

കുട്ടികളെ പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ ഇടിയുടെ നേരിട്ടുള്ള ആഘാതം ഏറ്റത് അദ്ധ്യാപികയ്ക്കാണ്. പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അന്ന് നിസ്സാരമായി പരിക്കേറ്റിരുന്നു. സ്‌കൂളിലേക്കു വന്ന അക്കാദമിക് ഡയറക്ടറുടെ കാര്‍ തട്ടിയായിരുന്നു അപകടം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ അര്‍ച്ചന രാജേഷ്, ഗംഗ കെ.എസ്, ആര്‍ദ്ര വിമല്‍, ദേവിക രാജേഷ്, വിസ്മയ വിനയകുമാര്‍, അമിത അനില്‍, അദ്വൈത് അനിരുദ്ധ്, ഹരിഗോവിന്ദ് എ., ദേവിക ജി. കാര്‍ത്തിക എന്നിവര്‍ക്ക് നിസ്സാര പരിക്കേറ്റിരുന്നു. അതേസമയം നട്ടെല്ലിന് പരിക്കേറ്റ രേവതിയുടെ ജീവന്‍ പൊലിയുകയായിരുന്നു.

അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ സംഘടിപ്പിച്ചിരുന്ന റണ്‍ ഫോര്‍ യോഗയില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു കുട്ടികള്‍. സ്‌കൂള്‍ വളപ്പില്‍നിന്ന് യോഗാ ദിനാചരണം നടത്താന്‍ നിശ്ചയിച്ചിരുന്ന വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിലേക്കുള്ള ഓട്ടം തുടങ്ങാനായി കുട്ടികളെ വരി നിര്‍ത്തിത്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. ഈ സമയത്ത് സ്‌കൂള്‍ മുറ്റത്തേക്ക് കയറ്റം കയറി വരികയായിരുന്നു അക്കാദമിക് ഡയറക്ടര്‍ ആര്‍. കൃഷ്ണകുമാര്‍ വര്‍മയുടെ കാര്‍. പെട്ടെന്ന് കുറുകെ വന്ന കുട്ടിയുടെ ദേഹത്ത് മുട്ടാതിരിക്കാന്‍ കാര്‍ വെട്ടിച്ചു മാറ്റിയതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

കുട്ടികളെ മാറ്റാനുള്ള ശ്രമത്തിനിടെ രേവതി ടീച്ചറെയാണ് കാര്‍ ആദ്യം തട്ടി വീഴ്ത്തിയത്. വീണ് തറയിലൂടെ നിരങ്ങി നീങ്ങിപ്പോയ ഇവര്‍ക്കൊപ്പം കാര്‍ തട്ടി കുട്ടികളും അപകടത്തില്‍ പെടുകയായിരുന്നു. സംഭവത്തില്‍ മന:പ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. അദ്ധ്യാപിക രണ്ട് ദിവസമായി ന്യൂറോ ഐസിയുവില്‍ ചികിത്സയിലായിരുന്നു. കഴുത്തിലെ സ്‌പൈനല്‍ കോഡിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിസാര പരുക്കേറ്റ കുട്ടികളെ ചികിത്സ നല്‍കി വിട്ടയച്ചിരുന്നു. അരിക്കുഴ പുതുപെരിയാരം പാലക്കാട്ട് പുത്തന്‍പുരയില്‍ ദീപുവാണ് രേവതിയുടെ ഭര്‍ത്താവ്. മകള്‍ അദ്വയ്ത. സംസ്‌കാരം ഇന്ന് നടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category