1 GBP = 92.70 INR                       

BREAKING NEWS

ഇത് താനാ സേര്‍ന്ത കൂട്ടം; സിബിഐ ഓഫീസര്‍ ചമഞ്ഞ ജോലിക്കാരനെ ശബ്ദം ചതിച്ചു; നടന്നത് സൂര്യയുടെ സിനിമ മോഡല്‍ റെയ്ഡ്; പഴയ മുതലാളിയുടെ വീട് റെയ്ഡ് ചെയ്യാന്‍ ആള്‍മാറാട്ടം നടത്തിയെത്തിയ മുന്‍ ജോലിക്കാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു; വിരുതന്‍ പരിശോധനയ്ക്കെത്തിയത് പൊലീസ് സഹായവുമായി; തിരികെ സ്റ്റേഷനില്‍ കൊണ്ടുപോയതും അതേ പൊലീസുകാര്‍

Britishmalayali
kz´wteJI³

മുസാഫര്‍നഗര്‍: സിനിമസ്റ്റെലില്‍ ആസൂത്രണം ചെയ്തെങ്കിലും സ്വന്തം ശബ്ദം തന്നെ വില്ലനായപ്പോള്‍ പൊളിഞ്ഞത് കൃത്യമായി ആസൂത്രണം ചെയ്ത് റെയ്ഡ് നാടകം. അടുത്തിടെ ഇറങ്ങിയ സൂര്യ നായകനായ താനാ സേര്‍ന്ത കൂട്ടം എന്ന തമിഴ് സിനിമ പലര്‍ക്കും ഓര്‍മയുണ്ടാകും. സിനിമയെ അതേപടി ആവര്‍ത്തിക്കുകയായിരുന്നു ഈ വിരുതന്‍. എന്നാല്‍ നടത്തിപ്പിലെ പാളിച്ച വിനയായി.


സിബിഐ ഓഫീസര്‍മാരെന്ന വ്യാജേന അതിസമ്പന്നരുടെ വീടുകള്‍ റെയ്ഡ് ചെയ്യുകയും പിടിച്ചെടുക്കുന്ന പണവും ആഭരണങ്ങളുമായി മുങ്ങുകയും ചെയ്യുന്ന ഒരു സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. 2013ല്‍ പുറത്തിറങ്ങിയ അക്ഷയ്കുമാറിന്റെ ഹിന്ദി ചിത്രം സ്‌പെഷല്‍ 26 എന്ന ചിത്രത്തിന്റെയും പ്രമേയം ഇതുതന്നെ. ഈ സിനിമകളിലെ ചില രംഗങ്ങളാണ് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്. സിനിമയിലെ നായകന്‍ പിടിക്കപ്പെടുമ്പോഴും രക്ഷപ്പെടാന്‍ കെല്‍പ്പുള്ള ആളായിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യത്തിലെ നായകന് രക്ഷപ്പെടാനായില്ല. പകരം നാട്ടാകാര്‍ ഇടിച്ച് പരിപ്പെടുത്തു.

കഥയുടെ സാരം
സിബിഐ ഓഫീസര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ ന്യൂ മാന്‍ഡി പൊലീസ് സ്റ്റേഷനിലെത്തുകയും മുസാഫര്‍നഗറിലെ ഒരു കച്ചവടക്കാരന്റെ വീട് റെയ്ഡ് ചെയ്യുന്നതിന് പൊലീസുകാരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആകാശ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ ഒരു സിബിഐ ഓഫീസറാണെന്ന് വ്യക്തമാക്കുന്ന ഐഡന്റിറ്റി കാര്‍ഡും വീട് സെര്‍ച്ച് ചെയ്യാനുള്ള ഉത്തരവും സ്റ്റേഷന്‍ ഓഫീസറെ കാണിച്ചു. ഇതോടെ പൊലീസുകാര്‍ക്കും സംശയം തോന്നിയില്ല.

താടിവെച്ച സിഖുകാരനായിരുന്നു സിബിഐ ഓഫീസര്‍. കാഴ്ചയില്‍ സംശയകരമായി ഒന്നും ഉണ്ടായിരുന്നില്ല. ആദേഷ് ഗോയല്‍ എന്ന കച്ചവടക്കാരന്റെ വീട്ടില്‍ പരിശോധന നടത്തുന്നതിനാണ് ഇയാള്‍ പൊലീസ് സഹായം ആവശ്യപ്പെട്ടത്. രേഖകള്‍ കണ്ട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു പൊലീസ് കോണ്‍സ്റ്റബിള്‍മാരെ വിട്ടുനല്‍കുകയും ചെയ്തു. തുടര്‍ന്ന്, പൊലീസുമായി കച്ചവടക്കാരന്റെ വീട്ടിലെത്തിയ ആകാശ് വീട്ടില്‍ പരിശോധന ആരംഭിച്ചു. വീടു കുലുക്കിയുള്ള റെയ്ഡായിരുന്നു ഓഫീസര്‍ നടത്തിയത്.

റെയ്ഡ് നടക്കുന്നതറിഞ്ഞ് തടിച്ചുകൂടിയ അയല്‍ക്കാര്‍ക്ക് അധികം വൈകാതെ സിബിഐ ഉദ്യോഗസ്ഥനെക്കുറിച്ച് ചില സംശയങ്ങള്‍ തോന്നിത്തുടങ്ങി. അയാളുടെ ശബ്ദം എവിടെയോ കെട്ടുമറന്നതുപോലെ പലര്‍ക്കും തോന്നി. ഇതോടെ കൂട്ടത്തിലൊരാള്‍ സിബിഐ ഓഫീസറുടെ താടിയില്‍ പിടിച്ചു വലിച്ചതോടെ രംഗം കൂടുതല്‍ നാടകീയമായി മാറി. സിബിഐ ഓഫീസറുടെ താടി പറിഞ്ഞു പോയതോടെ കച്ചവടക്കാരന്റെ വീട്ടിലെ മുന്‍ ജോലിക്കാരന്‍ ത്രവേന്ദര്‍ കുമാറാണ് സിബിഐ ഓഫീസറായെത്തിയതെന്ന് വീട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കും ബോധ്യപ്പെട്ടു. തുടര്‍ന്ന് സിബിഐ ഓഫീസറെ നാട്ടുകാര്‍ നന്നായി കൈകാര്യം ചെയ്തു.

മുസാഫര്‍നഗര്‍ സ്വദേശിയായ ത്രിവേന്ദര്‍ കുമാര്‍ കുറച്ചുകാലം മുന്‍പുവരെ കച്ചവടക്കാരനായ ആദേഷ് ഗോയലിന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു. ആദേഷ് ഗോയലിന്റെ വീട്ടില്‍ പണവും സ്വര്‍ണവും ഉണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ത്രിവേന്ദര്‍ കുമാര്‍ സിബിഐ വേഷത്തിലെത്തി റെയ്ഡ് നടത്താന്‍ തീരുമാനിച്ചത്. ഇതിനായി കൃത്രിമമായി രേഖകള്‍ ഉണ്ടാക്കുകയും സിഖുകാരന്റെ വേഷം ധരിക്കുകയുമായിരുന്നു.

റെയ്ഡ് നാടകം പൊളിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ കൈയോടെ അറസ്റ്റ് ചെയ്യുകയും വഞ്ചന, ആള്‍മാറാട്ടം അടക്കമുള്ള നിരവധി വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഐഡന്റിറ്റി കാര്‍ഡും സര്‍ച്ച് വാറന്‍ഡും കാട്ടിയതിനെ തുടര്‍ന്നാണ് രണ്ട് പൊലീസുകാരെ ഇയാള്‍ക്കൊപ്പം വിട്ടുകൊടുത്തതെന്ന് പൊലീസ് സൂപ്രണ്ട് യോഗേന്ദ്ര സിങ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category