1 GBP = 91.30 INR                       

BREAKING NEWS

ബിനോയിയുടെ കല്യാണ തലേന്ന് ശ്രീമൂലം ക്ലബ്ബില്‍ നടത്തി പാര്‍ട്ടിയില്‍ പങ്കെടുത്തത് കളങ്കിത കച്ചവടക്കാരുടെ വന്‍ നിര; വിവാദ വ്യവസായികളുടെ സമ്മാനം ഏറ്റുവാങ്ങാന്‍ നേരിട്ടെത്തിയത് ആഭ്യന്തര മന്ത്രി; മകനെ എന്‍ ആര്‍ ഐയാക്കി ദുബായില്‍ എത്തിച്ച് ആഭ്യന്തര മന്ത്രി പദ്ധതിയിട്ടത് എന്തെന്നതിലും ദൂരൂഹത; ഞാന്‍ പിറകെ നടന്നാല്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ എന്ന ചോദ്യത്തിലൂടെ നിഷേധിക്കുമ്പോഴും സംഭവം ശരിവച്ച് കോടിയേരിയും

Britishmalayali
kz´wteJI³

തിരുവനന്തപുരം: എല്ലാവരും അറിഞ്ഞ് നടത്തിയതാണ് ബിനോയ് കോടിയേരിയുടെ വിവാഹം. എന്നാല്‍ ബിനീഷ് കോടിയേരിയുടെ കല്യാണം അതിവഗത്തിലും. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ബിനീഷിന്റെ വിവാഹ നിശ്ചയത്തിനെത്തിയവര്‍പ്പ് മുമ്പില്‍ ബീനീഷ് വധുവിന് താലികെട്ടി. പോള്‍ മുത്തൂറ്റ് കൊല്ലപ്പെട്ടതിന് തൊട്ട് പിന്നാലെയായിരുന്നു ഈ വിവാഹം. ഇതിനെ പലരും ബിനോയിയുടെ കല്യാണമായി തെറ്റിധാരണയുണ്ടാക്കി പ്രചരിപ്പിക്കുന്നുണ്ട്. ഇതില്‍ യാഥാര്‍ത്ഥ്യമില്ല. എല്ലാവരേയും അറിയിച്ച്, എല്ലാവരേയും എത്തിച്ച്, എല്ലാവരുടേയും സാന്നിധ്യത്തിലായിരുന്നു ഈ വിവാഹം. ആഭ്യന്ത്രമന്ത്രിയായിരിക്കെ എല്ലാത്തിനും മുന്നില്‍ നിന്നതും കോടിയേരിയായിരുന്നു. ഈ വിവാഹത്തിന് ശേഷം മകനെ ദുബായിലേക്ക് അയച്ചു. കേരളത്തിലെ ചില സുഹൃത്തുകളെയാണ് മകനെ ഏല്‍പ്പിച്ചത്. ഇവിടെയാണ് അച്ഛന് പിഴച്ചത്. കേരളത്തിലെ ഭരണത്തിനൊപ്പം ദുബായിലെ കച്ചവടം ലക്ഷ്യമിട്ടുള്ള നീക്കമാണ് ബിനോയിയെ വിവാദ നായകനാക്കുന്നത്.

ബിനോയിയുടെ കല്യാണ തലേന്ന് ശ്രീമൂലം ക്ലബ്ബില്‍ നടത്തി പാര്‍ട്ടിയില്‍ പങ്കെടുത്തത് കളങ്കിത കച്ചവടക്കാരുടെ വന്‍ നിരയായിരുന്നു. വിവാദ വ്യവസായികളുടെ സമ്മാനം ഏറ്റുവാങ്ങാന്‍ നേരിട്ടെത്തിയത് ആഭ്യന്തര മന്ത്രിയും. ഇതെല്ലാം 2008ല്‍ വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചു. ഇതിന് ശേഷമാണ് മകനെ എന്‍ ആര്‍ ഐയാക്കി ദുബായില്‍ എത്തിച്ചത്. ഇതും ആഭ്യന്തര മന്ത്രി തന്നെയായിരുന്നു. ഇളയവനെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ദുബായ് ദൗത്യത്തിന് ബിനോയിയെ വിട്ടത്. പിന്നീട് ബിനീഷിനെ രവിപിള്ളയുടെ കമ്പനിയില്‍ വൈസ് പ്രസിഡന്റുമാക്കി. ബിനീഷിനെ രാഷ്ട്രീയക്കാരനാക്കാനായിരുന്നു കോടിയേരിക്ക് താല്‍പ്പര്യം. എന്നാല്‍ കേസും കൂട്ടവും വിനയായതോടെ രവി പിള്ളയുടെ കമ്പനിയിലെ ജീവനക്കാരനായി. ബിനോയിയുടെ പീഡന വിവാദത്തില്‍ സത്യം പുറത്തു വരണമെന്നാണ് കോടിയേരി പറയുന്നത്. എന്നാല്‍ ഞാന്‍ പിറകെ നടന്നാല്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ എന്ന ചോദ്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ കോടിയേരി വയ്ക്കുന്നുണ്ട്. അച്ഛനെന്ന നിലയില്‍ പ്രവര്‍ത്തിച്ചെങ്കില്‍ മകന്‍ പുലിവാല് പിടിക്കില്ലെന്ന് സമ്മതിക്കുകയാണ് കോടിയേരി ഇതിലൂടെ. അതായത് ബീഹാറിലെ ബാര്‍ ഡാന്‍സുകാരിയുമായി മകന് ബന്ധമുണ്ടെന്ന് കോടിയേരി സമ്മതിക്കുകയാണ്.

ബിനോയിയുടെ വിവാഹം വലിയ വിവാദങ്ങള്‍ക്ക് അന്ന് വഴിവച്ചിരുന്നു. ശ്രീമൂലം ക്ലബ്ബില്‍ സൗജന്യമായാണ് വിവാഹം നടത്തിയതെന്ന് പോലും വാര്‍ത്തയെത്തി. ഇതിനെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി നിഷേധിച്ചു. വിവാഹ ഹാള്‍ ബുക്ക് ചെയ്തതിന്റെ രേഖകള്‍ പോലും ഹാജരാക്കുകയും ചെയ്തു. അന്ന് പല വിവാദ വ്യവസായികളും ആഭ്യന്തര മന്ത്രിയുടെ വിവാഹത്തിന് എത്തിയ ഫോട്ടോയും പുറത്തുവന്നു. എന്നാല്‍ കുടുംബ പരമായ ചടങ്ങിന് അതിന് അപ്പുറത്തേക്ക് ആരും വിവാദത്തിലെത്തിച്ചില്ല. അന്ന് കല്യാണം നടത്തിയ ചില പ്രവാസികളുടെ പിന്തുണയോടെയാണ് ബിനോയ് ദുബായില്‍ എത്തുന്നത്. ഇതോടെ അവിടെ സ്വന്തം സാമ്രാജ്യാമയി. ഇതില്‍ പലര്‍ക്കും ഡാന്‍സ് ബാറുകളുണ്ടായിരുന്നു. ആഭ്യന്തര മന്ത്രിയുടെ മകന് ഇവിടെയെല്ലാം പുര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചു. പലരും കേരളത്തില്‍ സാമ്രാജ്യങ്ങള്‍ കെട്ടിപ്പെടുത്തു. ഇതിനിടെയാണ് ചതിക്കുഴികളിലേക്ക് ബിനോയ് വീണതെന്ന് കോടിയേരിക്കും അറിയാം. എന്നാല്‍ ഇത്തരത്തിലൊരു നീറുന്ന വിവാദമായി ഇത് മാറുമെന്ന് കോടിയേരി പോലും കരുതിയിരുന്നില്ല.

ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് 27 ലേക്ക് മാറ്റി. ജാമ്യാപേക്ഷ പരിഗണിച്ച ദിന്‍ഡോഷി സെഷന്‍സ് കോടതിയിലെ ജഡ്ജി എം. എച്ച്. ഷെയ്ഖ് അവധിയായതിനെ തുടര്‍ന്നാണിത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് കേസ് കോടതിയില്‍ എടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ഉച്ചയ്ക്ക് ഒരു മണിയോടെ കേസ് മാറ്റിവച്ചതായി കോടതി അധികൃതര്‍ അറിയിച്ചു. ഇതിനിടെ ഒത്തുതീര്‍പ്പിനുള്ള സാധ്യതയും തെളിയുന്നതായി സൂചനയുണ്ട്. യുവതി നല്‍കിയ പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരായ മുംബൈ പൊലീസ് അന്വേഷണം പാതിവഴിയിലാണ്. ഒളിവിലുള്ള ബിനോയിയെ കണ്ടെത്തി ചോദ്യം ചെയ്താല്‍ മാത്രമേ പൊലീസിന് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകു. ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് വൈകുന്നതാണ് പൊലീസിനെ കുഴക്കുന്നത്. ഇതിനിടെയാണ് ഒത്തു തീര്‍പ്പ് നീക്കങ്ങള്‍.

ഹര്‍ജിയില്‍ വ്യാഴാഴ്ച ഉത്തരവ് വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. നേരത്തെ ലുക്കൗട്ട് നോട്ടീസിറക്കാന്‍ പൊലീസ് നടപടി തുടങ്ങിയിരുന്നെങ്കിലും ബിനോയ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയതോടെ ഈ തീരുമാനം മരവിപ്പിച്ചു. ഒളിവിലുള്ള ബനോയിയെ കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചില്ലെന്നാണ് വിവരം. മകന്‍ ബിനോയ് കോടിയേരിക്കെതിരായ കേസില്‍ പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിനു താനോ ഭാര്യ വിനോദിനിയോ ശ്രമിച്ചിട്ടില്ലെന്നു കോടിയേരി ബാലകൃഷ്ണന്‍ അവകാശപ്പെട്ടിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പറഞ്ഞതു കേസിന്റെ നിജസ്ഥിതിയാണ്. ഇങ്ങനെയൊരു പ്രശ്നം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അതിന്റെ കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനായാണു ഭാര്യ മുംബൈയില്‍ പോയത്. വാര്‍ത്ത വന്നപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നു താന്‍ പറഞ്ഞുവെന്നതു മാധ്യമങ്ങള്‍ തെറ്റായി നല്‍കുന്ന കാര്യമാണ്. കേസ് വന്നപ്പോഴാണ് അറിഞ്ഞത് എന്നാണു താന്‍ നേരത്തെ പറഞ്ഞത്. കേസിനെക്കുറിച്ച് ആദ്യം മനസിലാക്കിയതു ജനുവരിയിലാണ്. ഇതുമായി ബന്ധപ്പെട്ടു ബിനോയിക്കുള്ള വക്കീല്‍ നോട്ടീസ് വീട്ടില്‍ ലഭിച്ചിരുന്നുവെന്നും കോടിയേരി പറയുന്നു.

ശ്രീജിത് എന്ന അഭിഭാഷകന്‍ തനിക്കു നേരത്തെ അറിയാവുന്നയാളാണ്. പത്രം ഓഫിസില്‍ ഇത്തരം ഒരു പരാതി കിട്ടിയിട്ടുള്ള കാര്യം അയാള്‍ വിളിച്ചറിയിച്ചിരുന്നു. അതിനു മറുപടിയായി താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയായി തന്നെയാണ് അദ്ദേഹം വിശദീകരിച്ചിട്ടുള്ളത്. അമ്മ എന്ന നിലയില്‍ കേസിനെക്കുറിച്ച് അന്വേഷിക്കാന്‍ അവര്‍ പോയിയെന്നതും ശരിയാണ്. പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മോ പിതാവെന്ന നിലയില്‍ താനോ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്നാണ് വിശദീകരണം. ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി ഇതു സംബന്ധിച്ച് നടത്തിയ പ്രതികരണങ്ങളാണ് ചുവടെ

? മുബൈയില്‍ ഒരു അഭിഭാഷകന്‍ ഇക്കാര്യം താങ്കളോട് സംസാരിച്ചുവെന്ന് വെളിപ്പെടുത്തി
മാധ്യമങ്ങളിലൂടെയാണ് താന്‍ വിവരം അറിയുന്നത് എന്നത് മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന ഭാഷ്യമാണ്. കേസ് വന്നപ്പോഴാണ് അറിഞ്ഞത് എന്നാണ് താന്‍ പറഞ്ഞത്. 
കേസിന്റെ തുടക്കം കുറിക്കുന്നത് ജനുവരിയിലാണ്. ആ സന്ദര്‍ഭത്തിലാണ് താനിത് അറിയുന്നത്. ഒരു നോട്ടീസ് ബിനോയിയുടെ പേരില്‍ വീട്ടില്‍ വന്നു. അപ്പോള്‍ ബിനോയ് വീട്ടിലുണ്ടായിരുന്നില്ല. അതു പരിശോധിച്ചപ്പോഴാണ് ഇങ്ങനെ ഒരു പ്രശ്നമെന്ന് അറിഞ്ഞത്. അതിനു മുമ്പ് അറിയില്ല. അതാണ് വസ്തുത.

? ഇടനിലക്കാരനായ അഭിഭാഷകന്‍ ശ്രീജിത്തുമായി സംസാരിച്ചിരുന്നുവോ
- ഇടനിലക്കാരനായി ആരെയും നിശ്ചയിച്ചിട്ടില്ല. ശ്രീജിത്ത് എന്ന അഭിഭാഷകനെ നേരത്തേ പരിചയമുള്ളതാണ്. മുംബൈയില്‍ ഇതുസംബന്ധിച്ച് ഒരു പരാതി എല്ലാ പത്ര ഓഫീസിലും കിട്ടിയിരുന്നു. ആ പത്ര ഓഫീസില്‍ ഉള്ളവരാണ് ഇത് ശ്രീജിത്തിന്റെ ശ്രദ്ധയില്‍പെടുത്തിയത്. അദ്ദേഹം വിളിച്ചിരുന്നു. അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് ശരിയാണ്. നിജസ്ഥിതി കണ്ടെത്തണമെന്നു പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതില്‍ തെറ്റില്ല.

? താങ്കളുടെ ഭാര്യ മുംബൈയില്‍ ഒത്തുതീര്‍പ്പിന് പോയിരുന്നുവെന്നും പറഞ്ഞിട്ടുണ്ട്
ആരും ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞിട്ടുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങള്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. അത് കോടതി പരിശോധിക്കട്ടെ.

? ഭാര്യ മുംബൈയില്‍ പോയി സംസാരിച്ചു. അവരുടെ ഫോണില്‍ താങ്കള്‍ സംസാരിച്ചു. ഇത് സമവായശ്രമമല്ലേ
കാര്യം എന്താണെന്ന് മനസ്സിലാക്കാന്‍ ഭാര്യ ശ്രമിച്ചതാണ്. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്താണെന്നുള്ള വികാരം സ്വാഭാവികമായി ഉണ്ടാവില്ലേ. അത് മനസ്സിലാക്കാന്‍ അമ്മയെന്ന നിലയില്‍ വിനോദിനി പോയിട്ടുണ്ട്. അങ്ങനെയാണ് ശ്രീജിത്തില്‍നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. ഇതില്‍ ഇടപെടേണ്ടതില്ലെന്ന് തീരുമാനിച്ച് വന്നു. ഇക്കാര്യത്തില്‍, ആദ്യംമുതലേ താനെടുത്ത നിലപാട് വ്യക്തമാണ്. പാര്‍ട്ടിയെന്ന നിലയിലും വ്യക്തി എന്ന നിലയിലും ഇടപെടാന്‍ പാടില്ല. ആദ്യംമുതല്‍ എടുത്ത ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്.

?നോട്ടീസ് വന്നപ്പോഴും ബിനോയ് നിഷേധിച്ചുവോ
ഇത് വസ്തുതയല്ലെന്ന് ബിനോയ് നിഷേധിച്ചു. ഹാജരാക്കിയ രേഖ കളവാണ് എന്ന് പറഞ്ഞു. അങ്ങനെയാണെങ്കില്‍ മറ്റ് നടപടികള്‍ സ്വീകരിക്കാന്‍ താന്‍ പറഞ്ഞു. പ്രശ്നം ഉണ്ടെങ്കില്‍ നിങ്ങള്‍തന്നെ തീര്‍ത്തുകൊള്ളണം എന്നും പറഞ്ഞു.

? യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് സമാന ആരോപണം ഉയര്‍ന്നപ്പോള്‍ ആ സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടല്ലോ. -
യുഡിഎഫിന്റെ നേതാക്കളുടെ മക്കള്‍ക്ക് എതിരെ മാത്രമല്ല, നേതാക്കള്‍ക്ക് എതിരെതന്നെ ആരോപണം ഉയര്‍ന്നതാണ്. ആരോപണ വിധേയരായ ആളുകളെ എന്താണ് യുഡിഎഫ് ചെയ്തതെന്ന് അറിയാമല്ലോ. ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല.

? ബിനോയ് പൈസ കൊടുത്തതായി രേഖ പുറത്ത് വന്നു 
അതൊക്കെ കോടതിയില്‍ വന്ന രേഖയാണ്. കോടതിയാണ് അത് പരിശോധിക്കേണ്ടത്.

? ബിനോയ് എവിടെയെന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അറിയില്ലേ. -
അതൊക്കെ കണ്ടെത്തട്ടേ. നിങ്ങളും(മാധ്യമപ്രവര്‍ത്തകരും) അതിനായി ശ്രമിക്കുന്ന ആളാണല്ലോ. നിങ്ങള്‍ക്കും കണ്ടെത്താം എവിടെയെന്ന്.

? വ്യവസായിയുമായുള്ള പ്രശ്നം എങ്ങനെ പരിഹരിച്ചൂവെന്ന് അറിയാമോ
- അത് സംബന്ധിച്ച് വ്യവസായി തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. അതില്‍ കൂടുതല്‍ താന്‍ പറേയണ്ട കാര്യമുണ്ടോ. മകന് ദുബൈയില്‍ ഒരു കോണ്‍ട്രാക്ട് ബിസിനസ് ആയിരുന്നു. അതില്‍ പ്രതിസന്ധിയുണ്ടായി. കടം വന്നു. വായ്പ വാങ്ങിയത് തിരിച്ച് കൊടുക്കാത്തത് ആണ് അന്നുണ്ടായ പ്രശ്നം. കോടി കണക്കിന് രൂപ കൈവശം ഉണ്ടായിരുന്നുവെങ്കില്‍ ഈ കേസും വരില്ലായിരുന്നല്ലോ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category