1 GBP = 88.40 INR                       

BREAKING NEWS

ഗുജറാത്തിലെ രാജ്യസഭ സീറ്റ്: കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഞ്ജാപനം പുറപ്പെടുവിച്ചതിനാല്‍ ഇടപെടാന്‍ പറ്റില്ലെന്ന് സുപ്രീംകോടതി; എന്ത് മൗലികാവകാശ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന; ഗുജറാത്ത് നിയമസഭയിലെ 182 സീറ്റുകളില്‍ ബിജെപി.ക്ക് നൂറും കോണ്‍ഗ്രസിന് എഴുപത്തിയഞ്ചും എംഎല്‍എ.മാര്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഗുജറാത്തില്‍ രാജ്യസഭാതിരഞ്ഞെടുപ്പ് രണ്ടുഘട്ടമായിത്തന്നെ നടത്താം. ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി. ഹര്‍ജിക്കാരന് തിരഞ്ഞെടുപ്പിനുശേഷം ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാം. ഇതോടെ രാജ്യസഭാതിരഞ്ഞടുപ്പില്‍ രണ്ട് സീറ്റും ബിജെപി ജയിക്കുമെന്നുറപ്പായി. തെരഞ്ഞെടുപ്പ് വ്യത്യസ്ത ദിവസങ്ങളില്‍ നടത്താനുള്ള ബിജെപി നീക്കത്തിനെതിരായ കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഞ്ജാപനം പുറപ്പെടുവിച്ചതിനാല്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി പരാതി തള്ളിയത്. എന്ത് മൗലികാവകാശ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്നയും ബി.ആര്‍ ഗവായ് യും അടങ്ങിയ സുപ്രീംകോടതി ബെഞ്ച് ചോദിച്ചു.

അമിത് ഷാ, സ്മൃതി ഇറാനി എന്നിവര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെയാണ് ഗുജറാത്തില്‍ രണ്ട് സീറ്റ് ഒഴിവ് വന്നത്. ഒരേ ദിവസം തന്നെ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ നിലവിലെ അംഗബലം വച്ച് ഒഴിവ് വരുന്ന രണ്ട് സീറ്റില്‍ ഒന്നില്‍ കോണ്‍ഗ്രസിന് ജയിക്കാനാവും. ഇതേതുടര്‍ന്ന് ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് പരേഷ്ഭായ് ധനാനിയാണ് ഹരജി നല്‍കിയത്.

രണ്ട് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരു ദിവസം നടത്തണം എന്ന് തെരഞ്ഞെടുപ്പ് കമീഷനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. അമിത് ഷാ, സ്മൃതി ഇറാനി എന്നിവര്‍ രാജ്യസഭയില്‍നിന്ന് വിരമിച്ച തീയതി മാറ്റി രേഖപ്പെടുത്തിയതിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നും രണ്ടു സീറ്റും ബിജെപിക്കുതന്നെ കിട്ടത്തക്ക വിധം കരുനീക്കം നടത്തുകയാണ് ബിജെപിയെന്നുമാണ് കോണ്‍ഗ്രസ് ആരോപണം.

ഗുജറാത്ത് നിയമസഭയിലെ 182 സീറ്റുകളില്‍ ബിജെപി.ക്ക് നൂറും കോണ്‍ഗ്രസിന് എഴുപത്തിയഞ്ചും എംഎല്‍എ.മാരാണുള്ളത്. ഏഴ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഗുജറാത്തില്‍ നിന്നാകും പാര്‍ലമെന്റില്‍ എത്തുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category