1 GBP = 91.30 INR                       

BREAKING NEWS

വ്യക്തിയെ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ്; ഏഴ് വര്‍ഷത്തില്‍ അധികം ശിക്ഷയുള്ള കുറ്റങ്ങളില്‍ പ്രതികളുടെ സമ്മതം ആവശ്യമില്ല; യുഎപിഎ ചുമത്തി ഏത് വ്യക്തിയേയും ഭീകരനാക്കി ദീര്‍ഘകാലം വിചാരണയില്ലാതെ അകത്തിടാം; വിദേശത്ത് ഭീകര പ്രവര്‍ത്തനത്തിലെ ഇന്ത്യാക്കാരെ പ്രതിചേര്‍ത്ത് ലുക്ക് ഔട്ട് നോട്ടീസ്; മുനുഷ്യക്കടത്തും സൈബര്‍ കുറ്റകൃത്യങ്ങളും അന്വേഷിക്കും; എന്‍ ഐ എയ്ക്ക് സമ്പൂര്‍ണ്ണ അധികാരം നല്‍കാന്‍ ഉറച്ച് മോദി സര്‍ക്കാര്‍; അമിത് ഷാ ആഭ്യന്തര ഭരണം തുടങ്ങിയതോടെ സമസ്ത മേഖലകളിലും പിടിമുറുക്കുന്നു

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏക ദേശീയ കുറ്റാന്വേഷണ വിഭാഗമാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.). 2009 ല്‍ രൂപീകരിച്ച എന്‍.ഐ.എ.യുടെ പ്രധാന ലക്ഷ്യം ഭീകര പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി അന്വേഷിക്കുകയും, അന്തര്‍ സംസ്ഥാന ബന്ധമുള്ളതും സംസ്ഥാനങ്ങള്‍ കൈമാറുന്നതുമായ കേസുകള്‍ അന്വേഷിക്കുക എന്നതുമാണ്. മന്മോഹന്‍സിങ് പ്രധാനമന്ത്രിയാകുമ്പോഴാണ് ഈ സംഘടനയുടെ പിറവി. തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുവാന്‍ പരമ്പരാഗത മാര്‍ഗ്ഗം പോരെന്ന തിരിച്ചറിവായിരുന്നു ഇതിന് പിന്നില്‍. ഭീകര പ്രവര്‍ത്തനം മാത്രമല്ല രാജ്യരക്ഷയ്ക്കു ഭീക്ഷണിയാകുന്ന എല്ലാ കുറ്റകൃത്യവും എന്‍.ഐ.എയുടെ അന്വേഷണ പരിഗണനാ വിഷമായിരുന്നു. കള്ളനോട്ട്, വിമാനം റാഞ്ചല്‍ ആണവോര്‍ജ്ജ നിയമത്തിന്റെ ലംഘനം മയക്കുമരുന്ന് കള്ളക്കടത്ത്, നാശക ശേഷിയുള്ള ആയുധങ്ങളുടെ ഉപയോഗം എന്നിവ് എന്‍.ഐ.എ യുടെ അധികാരപരിധിയില്‍ വരുന്നവയായിരുന്നു. എന്നാല്‍ മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ അമിത് ഷായാണ് ആഭ്യന്തര മന്ത്രി. എന്‍ ഐ എയുടെ അധികാര പരിധികള്‍ പോരെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ കൂടുതല്‍ അധികാരങ്ങള്‍ എത്തുകയാണ്.

ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന വിധം എന്‍ഐഎ നിയമവും യുഎപിഎ നിയമവും (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) ഭേദഗതി ചെയ്യാനുള്ള ബില്ലുകള്‍ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ഏത് കേസിലും അന്വേഷണത്തിന് പ്രാപ്തമാക്കും വിധമാണ് പുതിയ ബില്‍. എന്‍ ഐ എയെ സമ്പൂര്‍ണ്ണ കുറ്റാന്വേഷണ ഏജന്‍സിയാക്കുകയാണ് അമിത് ഷാ. ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന വിദേശത്തെ ഭീകരപ്രവര്‍ത്തനങ്ങളിലും കേസെടുക്കാന്‍ ഇതോടെ അധികാരം ലഭിക്കുമെന്നതാണ് ഇതില്‍ പ്രധാനം. എന്‍ ഐ എയ്ക്ക് കരുത്ത് പകരുന്നതിനൊപ്പം കുറ്റാന്വേഷണത്തില്‍ കൂടുതല്‍ കരുത്താകുന്ന തീരുമാനങ്ങളും എടുക്കുന്നു. വ്യക്തിയെ തിരിച്ചറിയാന്‍ ഡിഎന്‍എ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ബില്ലിനും അനുമതിയായി. ഇതു കഴിഞ്ഞ ലോക്സഭ ജനുവരിയില്‍ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ പരാജയപ്പെട്ടിരുന്നു.

നിയമ ഭേദഗതിയോടെ സൈബര്‍ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തുമുള്‍പ്പെടെയുള്ള വിഷയങ്ങളും എന്‍ഐഎക്ക് അന്വേഷിക്കാനാകും. യുഎപിഎ നിയമ ഭേദഗതി നടപ്പായാല്‍ ഏതെങ്കിലും വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാനും എന്‍ഐഎയ്ക്കു കഴിയും. ഇതുവരെ സംഘടനകളെ മാത്രമേ ഇത്തരത്തില്‍ പ്രഖ്യാപിക്കാന്‍ കഴിയുമായിരുന്നുള്ളൂ. 2017 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ നിയമ ഭേദഗതിക്കായി ശ്രമിക്കുകയാണ്. സക്കീര്‍ നായിക്കിനെ പോലുള്ള വ്യക്തികളെ ഭീകരരായി പ്രഖ്യാപിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഇത്. ഡിഎന്‍എ ബില്ലില്‍ ദേശീയ, മേഖലാ തലങ്ങളില്‍ ഡിഎന്‍എ ഡേറ്റാ ബാങ്കുകള്‍ക്കു നിര്‍ദ്ദേശമുണ്ട്. കുറ്റകൃത്യ സ്ഥലത്തു നിന്നുള്ള വിവരങ്ങള്‍, കുറ്റവാളികളുടെയും കാണാതായവരുടെയും മരിച്ച അജ്ഞാതരുടെയും ഡിഎന്‍എ വിവരങ്ങള്‍ ഇവിടെ സൂക്ഷിക്കും.


ഡിഎന്‍എ പരിശോധന നടത്തുന്ന എല്ലാ ലാബുകള്‍ക്കും റജിസ്ട്രേഷന്‍ ഉറപ്പാക്കാന്‍ പുതിയ ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. ഡിഎന്‍എ പരിശോധന നടത്താന്‍ വ്യക്തിയുടെ സമ്മതപത്രം ഉറപ്പാക്കണം. എന്നാല്‍ 7 വര്‍ഷത്തിലധികം ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യങ്ങളിലും മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലും സമ്മതം വേണ്ട. ഏത് ഏറെ നിര്‍ണ്ണായകമായി മാറും. സമ്മതമില്ലാതെ തന്നെ കൊടും കുറ്റങ്ങളില്‍ ഡി എന്‍ എ ടെസ്റ്റിലൂടെ കുറ്റം തെളിയിക്കാന്‍ കഴിയും വിധമാണ് നിയമ നിര്‍മ്മാണം. എഎന്‍ഐയുടെ പ്രവര്‍ത്തനത്തില്‍ ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ച കാര്യങ്ങള്‍ തിരിച്ചറിഞ്ഞാണ് പുതിയ ബില്‍ എത്തുന്നത്. രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷത്തിന് ഇപ്പോഴും കുറവുണ്ട്. അതുകൊണ്ട് തന്നെ ഈ ബില്ലുകള്‍ ഉടന്‍ പാസാകുമോ എന്ന് ഉറപ്പില്ല.

തീവ്രവാദം അതിരുകടന്ന് മുംബെ ഭീകരാക്രമണത്തില്‍ എത്തിയപ്പോളാണ് എന്‍ ഐ എയുടെ ആവശ്യകതയെപ്പറ്റി ചര്‍ച്ചയെത്തിയത് ഏതു സംസ്ഥാനത്തുമുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ അതതു സംസ്ഥാനങ്ങളുടെ അനുമതി കൂടാതെ അന്വേഷിക്കാന്‍ എന്‍.ഐ.എ യ്ക്കാകും. അമേരിക്കയുടെ എഫ്. ബി. ഐ-നെപ്പോലെയൊരു ഫെഡറല്‍ അന്വേഷണ ഏജന്‍സിയായാണ് എന്‍.ഐ.എ യെ വിഭാവനം ചെയ്തിരിക്കുന്നത്. ഈ ഏജന്‍സി രൂപവത്കരിച്ചുള്ള ബില്ലില്‍ 2008 ഡിസംബര്‍ 30-നു രാഷ്ട്രപതി ഒപ്പുവെച്ചു. 2009 നിലവില്‍ വന്നു. സുരക്ഷാസേനയില്‍ നിന്നാണ് എന്‍.ഐ.എയില്‍ ഇപ്പോള്‍ നിയമനം നടത്തുന്നത്. സംസ്ഥാനങ്ങളില്‍ പൊലീസില്‍ നിന്നു ഡെപ്യൂട്ടേഷന്‍ വഴിയും ജീവനക്കാരെ നിയമിക്കുന്നുണ്ട്. സംസ്ഥാനങ്ങളിലെ കേസുകളില്‍ കാര്യക്ഷ്മമായ ഇടപെടലിനാണ് പുതിയ ഭേദഗതികള്‍. സൈബര്‍ കേസുകള്‍ അന്വേഷിക്കാനുള്ള അധികാരവും നിര്‍ണ്ണായകമാണ്. ഇതിലൂടെ കേന്ദ്രത്തിനെതിരെ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഇടപെടലുകളെ പോലും ദേശീയ സുരക്ഷയുടെ വിഷയമായി കണ്ട് ഇടപെടാന്‍ കഴിയും.

നിലവില്‍ സൈബര്‍ കേസുകള്‍ അന്വേഷിക്കുന്ന സംസ്ഥാന പൊലീസാണ്. എന്നാല്‍ ഐസിസ് പോലുള്ള ഭീകര സംഘടനകളുടെ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയ വഴിയാണെന്ന് കേന്ദ്രം തിരിച്ചറിയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളാണ് തീവ്രവാദ റിക്രൂട്ട്മെന്റിലും മറ്റും കാര്യങ്ങളെത്തിക്കുന്നത്. ഇതിന്റെ പേരിലാണ് സോഷ്യല്‍ മീഡിയയില്‍ എന്‍ ഐ എ ഇടപെടാന്‍ ഒരുങ്ങുന്നത്. ഇതിലൂടെ സോഷ്യല്‍ മീഡിയയില്‍ നിരന്തര നിരീക്ഷണമാകും എന്‍ ഐ എ നടക്കുക. രാജ്യത്തിനെതിരെ നടക്കുന്ന ചെറിയ അധിക്ഷേപങ്ങളില്‍ പോലും കേസെടുക്കാന്‍ കഴിയും. മനുഷ്യക്കടത്തും പല സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. മുനമ്പം മനുഷ്യക്കടത്തില്‍ തുമ്പുണ്ടാക്കാന്‍ പോലും കേരളാ പൊലീസിന് കഴിഞ്ഞില്ല. പുതിയ ബില്‍ എത്തുന്നതോടെ ഇത്തരം കേസുകള്‍ അന്വേഷിക്കാന്‍ എന്‍ ഐ എയ്ക്ക് കഴിയും.

ഭീകര പ്രവര്‍ത്തനത്തിന് വേണ്ടിയാണ് മനുഷ്യക്കടത്തുകള്‍ എന്ന വിലയിരുത്തല്‍ സജീവമാണ്. ഈ സാഹചര്യത്തിലാണ് ഇത്തരം കേസുകള്‍ എന്‍ ഐ എ ഏറ്റെടുക്കുന്നത്. ഇതും ഭീകര കുറ്റാന്വേഷണത്തില്‍ ഏറെ നിര്‍ണ്ണായകമാകും. യുഎപിഎ ചുമത്തി ഏത് വ്യക്തിയേയും ഭീകരനാക്കി ദീര്‍ഘകാലം വിചാരണയില്ലാതെ അകത്തിടാം എന്നതും നിര്‍ണ്ണായകമാണ്. കേന്ദ്ര സര്‍ക്കാരിന് താല്‍പ്പര്യമില്ലാത്തവരെ അകത്താക്കാനുള്ള അധികാരമാകും ഇതിലൂടെ എന്‍ ഐ എയ്ക്ക് ലഭിക്കുകയെന്ന വിമര്‍ശനവും സജീവമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category