1 GBP = 85.40 INR                       

BREAKING NEWS

ഉശിര് തെളിയിച്ചിട്ടും അഫ്ഗാനിസ്ഥാനെ കാത്തിരിക്കുന്നത് തോല്‍വികള്‍ മാത്രം; 62 റണ്‍സിന് ജയിച്ചുകയറിയതോടെ സെമിഫൈനല്‍ സാധ്യത ഉയര്‍ത്തി ബംഗ്ലാദേശ്; ഷാക്കിബ് അല്‍ ഹസന്‍ മാന്‍ ഓഫ് ദ മാച്ച്; 263 റണ്‍സ് പിന്തുടര്‍ന്ന അഫ്ഗാന്‍ വീണത് 200 റണ്‍സ് എടുത്ത് 47-ാം ഓവറില്‍

Britishmalayali
kz´wteJI³

സതാംപ്ടണ്‍: ഇന്ത്യയോട് പൊരുതി തോറ്റ അഫ്ഗാനിസ്ഥാന് ബംഗ്ലാദേശിനോടും പരാജയം. അഫ്ഗാനിസ്താനെ 62 റണ്‍സിനാണ് ബംഗ്ലാദേശ് കീഴക്കിയത്. ഇതോടെ ലോകകപ്പില്‍ ബംഗ്ലാദേശ് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. ബംഗ്ലാദേശ് ഉയര്‍ത്തിയ 263 റണ്‍സിന്റെ വിജയലക്ഷ്യം തേടി ഇറങ്ങിയ അഫാഗാനിസ്താന് 47 ഓവറില്‍ 200 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.ഹാഫ് സെഞ്ചുറി നേടുകയും 10 ഓവറില്‍ 29 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുക്കുകയും ചെയ്ത ഷാക്കിബ് അല്‍ ഹസന്റെ പ്രകടനമാണ് അഫ്ഗാനെ തകര്‍ത്തത്. ഷാക്കിബ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു ബംഗ്ലാദേശ്. കളിച്ച എല്ലാ മത്സരങ്ങളും തോറ്റ അഫ്ഗാനിസ്താന്‍ അവസാന സ്ഥാനത്താണ്.


വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ വളരെ കരുതലോടെ തന്നെയാണ് റണ്‍ ചെയ്‌സ് ആരംഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരായ നായകന്‍ ഗുലാബ്ദീന്‍ നയിബ് 47(75) റഹ്മത് ഷാ 24(35) എന്നിവര്‍ നല്ല തുടക്കം നല്‍കി. സ്‌കോര്‍ 49ല്‍ എത്തിയപ്പോള്‍ റഹ്മത് ഷാ ഷക്കീബിന്റെ പന്തില്‍ തമാം പിടിച്ച് പുറത്തായി. സ്‌കോര്‍ 79ല്‍ എത്തിയപ്പോള്‍ മൂന്നാമനായി എത്തിയ ഹാഷ്മത്തുള്ള ഷാഹിദി 11(31) പുറത്തായി.

ടീം ടോട്ടല്‍ 104ല്‍ എത്തിയപ്പോള്‍ 29ാം ഓവറില്‍ നയിബ്, കഴിഞ്ഞ മത്സരത്തിലെ ബാറ്റിങ് ഹീറോ മുഹമ്മദ് നബി 0(2) എന്നിവര്‍ പുറത്തായപ്പോള്‍ അഫ്ഗാന്‍ പരുങ്ങലിലായി. സമിയുള്ള ഷന്‍വാരി, ഇക്രാം അലി ഖില്‍ എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. അഞ്ചില്‍ നാല് വിക്കറ്റും ഷക്കീബ് അല്‍ ഹസനാണ് നേടിയത്. അഷ്ഗര്‍ അഫ്ഗാന്‍ 20(38) ആണ് അഞ്ചാമനായി പുറത്തായത്.

നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ നായകന്‍ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മികച്ച ഫോമില്‍ കളിക്കുന്ന ഷക്കീബ് അല്‍ഹസന്‍ 51(69) മുഷ്ഫിഖ്വര്‍ റഹിം 83(87) എന്നിവരുടെ അര്‍ധസെഞ്ച്വറികളുടെ മികവിലാണ് ബംഗ്ലാദേശ് 262 റണ്‍സ് നേടിയത്. തമീം ഇഖ്ബാല്‍ 36(53) ലിറ്റണ്‍ ദാസ് 16(17) സൗമ്യ സര്‍ക്കാര്‍ 3(10) മഹ്മദുല്‌ള റിയാദ് 27(38), മുസാദക് ഹുസൈന്‍ 35(24) മുഹമ്മദ് സെയ്ഫുദ്ദീന്‍ 2(2) എന്നിങ്ങനെയാണ് മറ്റ് ബംഗ്ലാ ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകള്‍. അഫ്ഗാനിസ്ഥാന് വേണ്ടി മുജീബ് ഉര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റും ഗുലാബ്ദിന്‍ നയിബ് രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോള്‍ ദാവ്‌ലത് സദ്രാന്‍ മുഹമ്മദ് നബി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category