1 GBP = 91.30 INR                       

BREAKING NEWS

ബോറിസ് ബെക്കറിന് തിരിച്ചടിയായത് വിവാഹമോചനത്തിലെ നഷ്ടപരിഹാരവും നൈജീരിയയിലെ നിക്ഷേപങ്ങളും; എണ്ണകമ്പനിയിലെ നിക്ഷേപങ്ങള്‍ പാളിയപ്പോള്‍ ആദ്യം പിടിച്ച് നിന്നെങ്കിലും ഇത്തവണ ലേലം ഒഴിവാക്കാനായില്ല; ടെന്നീസ് കോര്‍ട്ടിലെ പഴയ 'അത്ഭുത ബാലന്‍' കടക്കെണിയില്‍ വീണപ്പോള്‍ കായിക ലോകം ചര്‍ച്ച ചെയ്യുന്നത് വിശപ്പടക്കാന്‍ ബസ് കഴുകി ജീവിക്കുന്ന ക്രിസ് കെയിന്‍സിന്റെ കഥയും

Britishmalayali
kz´wteJI³

ബെര്‍ലിന്‍: ബോറിസ് ബെക്കര്‍ എന്ന പേര് അറിയാത്ത ഒരു ടെന്നീസ് പ്രേമിയും ഉണ്ടാകില്ല. ഒരുകാലത്ത് കോര്‍ട്ടിലെ രാജാവായി വാഴുകയായിരുന്നു അദ്ദേഹം. 17ാം വയസ്സില്‍ വിമ്പിള്‍ഡണ്‍ കിരീടം ചൂടിയ താരം ഇന്ന് കടംകയറിയ അവസ്ഥയിലാണ്. ഇതിനെ തുടര്‍ന്ന് തന്റെ ട്രോഫിയും മെഡലുകളുമെല്ലാം ലേലത്തിന് വെച്ചിരിക്കുകയാണ് താരം. മെഡലുകളും ട്രോഫികള്‍ക്കും പുറമെ ഫോട്ടോഗ്രാഫുകളും താരം ലേലത്തിന് വെക്കുന്നുണ്ട്. എന്നാല്‍ കോടിക്കണക്കിന് ഡോളറുകളുടെ കടമുള്ള താരത്തിന് പക്ഷേ ലേലത്തിലൂടെ സമാഹരിക്കുന്ന പണം കൊണ്ടും കടത്തില്‍ നിന്ന് കരകയറാനാകില്ലെന്നാണ് വിവരം. ലേലത്തില്‍ വെക്കുന്നത് തടയാന്‍ ബെക്കര്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല.

ഗ്രാന്‍ഡ്സ്ലാം വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ലിച്ചപ്പോള്‍ കിട്ടിയ ചാലഞ്ച് കപ്പ്, റെന്‍ഷാ കപ്പ് എന്നിങ്ങനെ പല പ്രധാനപ്പെട്ട ട്രോഫികളും താരം ലേലത്തിന് വെക്കുകയാണ്.ബ്രിട്ടീഷ് കമ്പനിയായ വെയില്‍ ഹാര്‍ഡിയാണ് താരത്തിന്റെ ട്രോഫികളും മറ്റ് മൊമന്റോകളും ലേലത്തില്‍ വെക്കുക. 2017ല്‍ ആയിരുന്നു ബെക്കര്‍ കടബാധ്യതകളില്‍ വീണത്. 2018ലും താരം തന്റെ ട്രോഫികളും മറ്റും ലേലത്തില്‍ വെക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും അന്ന് ഇത് ഉപേക്ഷിക്കുകയായിരുന്നു. അടുത്ത മാസം 11 വരെയാണ് ലേലം പുരോഗമിക്കുക.

ബോറിസ് ബെക്കറിന്റെ കടബാധ്യതയും ഒപ്പം തന്നെ ലേലം ചെയ്യാനുള്ള തീരുമാനവും നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇന്നലെ ബോറിസിന്റെ ലേലം ആരംഭിച്ചതിന് പിന്നാലെ കായിക ആരാധകര്‍ ചര്‍ച്ചയാക്കുന്നത് മറ്റൊരു താരത്തിന്റെ കാര്യമാണ്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ഹാര്‍ഡ് ഹിറ്റിങ് ഓള്‍ റൗണ്ടര്‍, അതിവേഗത്തില്‍ പന്തെറിയുന്ന താരം എന്നിങ്ങനെ ബഹുമതികള്‍ ഒരുപാടുണ്ടായിരുന്ന ന്യൂസിലാന്‍ഡ് മുന്‍ താരം ക്രിസ് കെയിന്‍സിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് കായിക ആരാധകര്‍ക്ക് ഇടയിലെ ചര്‍ച്ച.

ജാക് കാലിസ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ എന്ന ഖ്യാതിയുണ്ടായിരുന്ന താരം ഇന്ന് ദാരിദ്ര്യത്തിന്റെ നിലയില്ലാകയത്തിലാണ്. ബസ് ഷെല്‍ട്ടറുകളില്‍ ക്ലീനിങ് ജോലി ചെയ്യുകയാണ് താരം ഇപ്പോള്‍.കോഴ വിവാദത്തെ തുടര്‍ന്ന് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന കെയിന്‍സ് കുടുംബം പോറ്റാന്‍ വേണ്ടി ബസ് ഷെല്‍ട്ടര്‍ കഴുകുന്ന ജോലിയില്‍ ഏര്‍പ്പെട്ടതായി 2014-ല്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഒരു കാലത്ത് ആഡംബര ജീവിതം നയിച്ചിരുന്ന കെയിന്‍സ് തന്റെ 2010-ല്‍ തന്റെ മൂന്നാമത്തെ ഭാര്യക്ക് വിവാഹ സമ്മാനമായി ലക്ഷങ്ങള്‍ വിലവരുന്ന 3.2 കാരറ്റ് വജ്രമാണ് നല്‍കിയിരുന്നത്. ഒത്തുകളിയുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പിനായി ബുദ്ധിമുട്ടിക കെയ്ന്‍സ് ഒടുവില്‍ ഓക്ക്ലാന്റ് കൗണ്‍സിലില്‍ ഡ്രൈവിങ്, ക്ലീനിങ് ജോലി ഏറ്റെടുക്കുകയായിരുന്നു.

നൈജീരിയന്‍ എണ്ണ കമ്പനികളിലെ നിക്ഷേപം പാളിയതും നികുതിവെട്ടിപ്പ് കേസുകളില്‍ കുടുങ്ങിയതും വിവാഹമോചനക്കേസില്‍ വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടിവന്നതുമാണ് ബെക്കറെ കടക്കെണിയിലായിക്കിയത്. 1990ലെ വിംബിള്‍ഡണ്‍ ഫൈനലിസ്റ്റ് മെഡല്‍, ഏറ്റവും പ്രായം കുറഞ്ഞ വിംബിള്‍ഡണ്‍ ചാമ്പ്യനായതിനുശേഷം കിട്ടിയ റെന്‍ഷോ കപ്പിന്റെ മാതൃക എന്നിവ ഉള്‍പ്പെടെ 82 സ്മരണികകളാണ് ലേലത്തിനുള്ളത്. ജൂലൈ 11 വരെയാണ് ലേലം.

കഴിഞ്ഞ ജൂണില്‍ തനിക്ക് നയതന്ത്രപദവി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ട്രോഫികളുടെ ലേലം ബെക്കര്‍ തടഞ്ഞിരുന്നു. ആഫ്രിക്കന്‍ രാജ്യമായ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് തന്നെ യൂറോപ്യന്‍ യൂണിയന്‍ അറ്റാഷെയായി നിയമിച്ചിട്ടുണ്ട് എന്നായിരുന്നു ബെക്കറുടെ വാദം. എന്നാല്‍ ബെക്കറുടെ പാസ്‌പോര്‍ട്ട് വ്യാജമാണെന്ന് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതോടെ ലേലം തടയാനുള്ള ശ്രമങ്ങള്‍ ബെക്കറുടെ ശ്രമങ്ങള്‍ പാളി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category