1 GBP = 91.30 INR                       

BREAKING NEWS

'സത്യം ചെരിപ്പിട്ടു വരുമ്പോഴേക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവു'മെന്ന് ബിനീഷ് കോടിയേരി ഫേസ്ബുക്ക് പോസ്റ്റ്; 'കൊച്ചച്ചാ എന്നും വിളിച്ച് ഓടി വരുന്ന ആ കുഞ്ഞുണ്ടല്ലോ.. ഒരു ഷൂ തന്നെ അതിന് വാങ്ങി കൊടുക്കണം സഖാ... ലൈറ്റൊക്കെ മിന്നുന്ന ടൈപ്പ്' എന്നു മറുപടി കമന്റുകളും; സഹോദരനെതിരായ കേസില്‍ പ്രതികരിച്ചിട്ട ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായത് ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ തീര്‍ത്തും പ്രതിരോധത്തിലാണ് സിപിഎം. സംഭവത്തില്‍ മുംബൈ പൊലീസ് ബിനോയിയെ തേടി കേരളത്തില്‍ എത്തിയെങ്കിലും ബിനോയി ഒളിവില്‍ പോകുകയായിരുന്നു. കേസ് സംബന്ധിച്ച വിവരങ്ങളെല്ലാം മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തു. ഈ സാഹചര്യത്തില്‍ സഹോദരനെ പിന്തുണച്ചു കൊണ്ട് ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. നിലവിലെ സംഭവ വികാസങ്ങളോടുള്ള പ്രതികരണമെന്ന് വായിക്കാവുന്ന രീതിയിലാണ് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

'സത്യം ചെരിപ്പിട്ടു വരുമ്പോഴേക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും' എന്നാണ് ഫേസ്ബുക്കില്‍ ബിനീഷ് കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ നിരനധി കമന്റുകളാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് വന്നിട്ടുള്ളത്. ഇതില്‍ ഒരു കമന്റ് ഇങ്ങനെയാണ്: 'കൊച്ചച്ചാ എന്നും വിളിച്ച് ഓടി വരുന്ന ആ കുഞ്ഞുണ്ടല്ലോ.. ഒരു ഷൂ തന്നെ അതിന് വാങ്ങി കൊടുക്കണം സഖാ...ലൈറ്റൊക്കെ മിന്നുന്ന ടൈപ്പ്'. സമാനമായ വിധത്തിലാണ് ഭൂരിപക്ഷം കമന്റുകളും ബിനോയിയെ പ്രതിരോധിച്ചു കൊണ്ടുള്ള കമന്റുകള്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്.

ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ബിനോയ്ക്കെതിരായി മുംബൈ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പരിശോധിച്ച് അതിന്റെ നിജസ്ഥിതി നിയമപരമായി കണ്ടെത്തേണ്ടതാണെന്നും ആരോപണ വിധേയനായ വ്യക്തിയെ സഹായിക്കുന്നതിനോ സംരക്ഷിക്കുന്നതിനോ ഉള്ള ഒരു നടപടിയോ താനോ പാര്‍ട്ടിയോ സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കുകയുമില്ലെന്നും കോടിയേരി പറഞ്ഞു.

ബിനോയ് പ്രായപൂര്‍ത്തിയായവനും പ്രത്യേക കുടുംബവുമായി താമസിക്കുന്നവനുമാണ്. ഇത് സംബന്ധിച്ച് ഉയര്‍ന്നു വന്ന പ്രശ്നങ്ങളില്‍ നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതനായ വ്യക്തിയുടെ വ്യക്തിപരമായ ഉത്തരവാദിത്തം മാത്രമാണ്. അക്കാര്യത്തില്‍ ഇടപെടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടി എന്നുള്ള നിലയില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ കുടുംബാംഗങ്ങള്‍ എന്ന നിലയില്‍ അതിന് കൂട്ടുനില്‍ക്കാന്‍ ഒരിക്കലും സന്നദ്ധമാകില്ല.

കുടുംബാംഗങ്ങള്‍ ചെയ്യുന്ന ഉത്തരവാദിത്തം പാര്‍ട്ടിക്കോ വ്യക്തിപരമായി എനിക്കോ ഏറ്റെടുക്കാന്‍ സാധിക്കില്ല. അതിന്റെ അനന്തരഫലങ്ങള്‍ ബന്ധപ്പെട്ടവര്‍ തന്നെ ഏറ്റെടുക്കണം. അത്തരമൊരു നിലപാടാണ് ഈ പ്രശ്നത്തില്‍ ഞാന്‍ സ്വീകരിക്കുന്നത് എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category