1 GBP = 85.40 INR                       

BREAKING NEWS

എസ്ഡിപിഐയുടെ ആവശ്യം നിയമസഭയില്‍ ഉന്നയിച്ച് കെഎന്‍എ ഖാദര്‍ എംഎല്‍എ; മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിനായി ശ്രദ്ധ ക്ഷണിക്കല്‍; എസ്ഡിപിഐ ആവശ്യത്തെ പിന്തുണക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്ന് പറഞ്ഞ് ഉടക്കുമായി ആര്യാടന്‍ മുഹമ്മദ്; യുഡിഎഫിനുള്ളില്‍ ഉടക്കു തുടരുമ്പോള്‍ വിഷയം ഉന്നയിച്ച ഖാദറിനെതിരെ ലീഗിനുള്ളിലും എതിര്‍പ്പ്; ലോക്സഭാ തെരഞ്ഞെടുപ്പിലെ സഹകരണത്തിനുള്ള പ്രത്യുപകാരമെന്നും വിമര്‍ശനം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയും മുസ്ലിംലീഗും തമ്മില്‍ ധാരണയില്‍ എത്തിയ വിവരം പുറത്തു വന്നിരുന്നു. രഹസ്യമായി ലീഗ് നേതാക്കളും എസ്ഡിപിഐയും തമ്മില്‍ നടത്തി ചര്‍ച്ചയുടെ വിവരങ്ങളും പുറത്തുവരികയുണ്ടായി. തെരഞ്ഞെടുപ്പു കഴിഞ്ഞതിന് ശേഷം എസ്ഡിപിഐയോടുള്ള പ്രത്യുപകാര നടപടി എന്നോണം അവരുടെ സുപ്രധാന ആവശ്യത്തെ നിയമസഭയില്‍ എത്തിച്ചിരിക്കയാണ് മുസ്ലിംലീഗ് എംഎല്‍എ കെഎന്‍എ ഖാദര്‍. യുഡിഎഫിനുള്ളില്‍ വിഭിന്നമായ സ്വരങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസ് നല്‍കി വേങ്ങര എംഎല്‍എ.

കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി കെ.എന്‍.എ ഖാദര്‍ സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നു. പാര്‍ട്ടിയും മുന്നണിയും അനുവദിക്കാത്തതിനാല്‍ നോട്ടീസില്‍ നിന്ന് പിന്മാറുകയായിരുന്നു. മലപ്പുറം ജില്ല വിഭജിക്കണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം ഏകപക്ഷീയമാണെന്ന നിലപ്പാടില്‍ യു.ഡി.എഫില്‍ തര്‍ക്കമുടലെടുത്തിരുന്നു. യു.ഡി.എഫ് നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കാനുള്ള ശ്രമം കെ.എന്‍.എ ഖാദര്‍ ഉപേക്ഷിച്ചത്. ജില്ല വിഭജിക്കണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം നയപരമായ പ്രശ്നമാണെന്നും കൂടുതല്‍ ആലോചിച്ച ശേഷമേ തീരുമാനമെടുക്കാനാവൂ എന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് പരസ്യമായി എതിര്‍ക്കുകയും ചെയ്തിരുന്നു.

ഈ വിഷയത്തെ ചൊല്ലി മുസ്ലിം ലീഗ് നേതാവ് അഡ്വ. കെ എന്‍ എ ഖാദര്‍ എംഎല്‍എ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദുമാണ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. വിഷയത്തില്‍ എസ്ഡിപിഐയുടെ ആവശ്യത്തെ പിന്തുണക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്നും ഇക്കാര്യത്തെ കുറിച്ച് കോണ്‍ഗ്രസോ യുഡിഎഫോ ഇതുവരെ ആലോചിട്ടിച്ചില്ലെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സാധാരണയായി ജനസംഖ്യാനുപാതത്തിലാണ് പ്ലാന്‍ ഫണ്ട് വിഭജിക്കുക. എന്നാല്‍ മലപ്പുറത്തിനു ജനസംഖ്യയ്ക്ക് അനുപാതമായ ഗുണം കിട്ടുന്നില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ആര്യാടന്‍ പറഞ്ഞു.


ഇക്കാര്യം പരസ്യമായി പറയാന്‍ തയ്യാറല്ലെങ്കിലും വിഷയം ഇപ്പോഴും ഡി.സി.സിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് പറഞ്ഞിരുന്നു. 2015ല്‍ മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് പ്രമേയം പാസാക്കിയിരുന്നു. ഇക്കഴിഞ്ഞ ലീഗ് ജില്ലാ സമ്മേളനത്തിലും വിഷയം പ്രധാന്യത്തോടെ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തില്‍ നിന്നും കെ.എന്‍.എ ഖാദര്‍ പിന്മാറുകയും നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ ക്ഷണിച്ചപ്പോഴും ഖാദര്‍ നിയമസഭയില്‍ ഉണ്ടായിരുന്നില്ല. വിഷയം ഉന്നയിക്കരുതെന്ന് ഖാദറിന് ലീഗ് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നായിരുന്നു പിന്മാറ്റം.

യു.ഡി.എഫ് നയപരമായ തീരുമാനം എടുത്തശേഷം മാത്രമേ തുടര്‍നടപടിയുമായി മുന്നോട്ടുപോകാവൂ എന്നായിരുന്നു ലീഗ് നേതൃത്വം നല്‍കിയ നിര്‍ദ്ദേശം. ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറത്തെ വിഭജിക്കണമെന്നും പുതിയ ജില്ല വേണമെന്നുമുള്ള ആവശ്യമാണ് എംഎല്‍എ കെ.എന്‍.എ ഖാദര്‍ എഴുതി നല്‍കിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണു ശ്രദ്ധക്ഷണിക്കലിന് മറുപടി പറയേണ്ടിരുന്നത്. മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന ആവശ്യം വിവിധ സംഘടനകള്‍ കാലങ്ങളായി മുന്നോട്ട് വയ്ക്കുന്നതാണ്. മലപ്പുറം ജില്ല നിലവില്‍ നേരിടുന്ന വികസന പ്രശ്‌നത്തിന് പരിഹാരമുണ്ടാകാന്‍ തിരൂര്‍ കേന്ദ്രമാക്കി മറ്റൊരു ജില്ല രൂപീകരിക്കണമെന്നുമായിരുന്നു ലീഗിന്റെ വാദങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category