1 GBP = 91.30 INR                       

BREAKING NEWS

ആഭ്യന്തരമന്ത്രി ആയിരുന്നപ്പോള്‍ സകല ഇടപാടുകളും നിയന്ത്രിച്ചത് കോടിയേരിയുടെ മക്കള്‍ അടങ്ങിയ കണ്ണൂര്‍ നേതാക്കളുടെ മക്കള്‍ സംഘം; പിണറായി അധികാരത്തില്‍ എത്തിയപ്പോള്‍ ആദ്യം ചെയ്തത് മക്കളെ തിരുവനന്തപുരത്ത് അടുപ്പിക്കില്ലെന്ന പ്രതിജ്ഞ; സ്വന്തം മക്കളെ ആദ്യം നാടുകത്തിയെ മുഖ്യമന്ത്രി വിവിധ നേതാക്കളുടെ മക്കളുമായി അകലം പാലിക്കാന്‍ മന്ത്രിമാരടക്കമുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കി; കോടിയേരിയുടെ മകന്‍ കുടുങ്ങി പോയത് ഭരണം ഉണ്ടായിട്ടും പ്രയോജനം ഒന്നും ലഭിക്കാതെ വന്നപ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: ഇന്ത്യയില്‍ ഭരണം... ഇടപാടുകള്‍ ഗള്‍ഫിലും.. കള്ളപ്പണത്തിലൂടെ രാജ്യത്തെ രാഷ്ട്രീയക്കാര്‍ പടര്‍ന്ന് പന്തലിച്ചത് ഈ വഴിക്കാണ്. അധികാരത്തില്‍ എത്തുന്ന ബഹുഭൂരിഭാഗം പേരുടേയും അടുപ്പക്കാര്‍ ദുബായില്‍ താവളമാക്കാറുണ്ട്. ഇന്ത്യയിലെ അഴിമതികളുടെ നേട്ടം ദുബായില്‍ വാങ്ങും. കറുത്ത പണത്തിന് വെളുത്തതാക്കി ഇന്ത്യയിലെത്തിക്കാനുള്ള കള്ളക്കളിയായിരുന്നു ഇതിന് പിന്നില്‍. കേരളത്തിലെ നേതാക്കളും ഈ മാതൃകയിലേക്ക് കടന്നത് ഇരുപതുകൊല്ലം മുമ്പാണ്. വി എസ് അച്യൂതാനന്ദന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പല നേതാക്കളുടേയും മക്കള്‍ ദുബായിലായിരുന്നു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അടക്കം മക്കള്‍.

വിഎസിന്റെ മന്ത്രിസഭയില്‍ കോടിയേരി ആഭ്യന്തരമന്ത്രി ആയിരുന്നപ്പോള്‍ സകല ഇടപാടുകളും നിയന്ത്രിച്ചത് കോടിയേരിയുടെ മക്കള്‍ അടങ്ങിയ കണ്ണൂര്‍ നേതാക്കളുടെ മക്കള്‍ സംഘമായിരുന്നു. ഇത് ഏറെ പേരുദോഷങ്ങള്‍ക്കും ഇട നല്‍കി. പിന്നീട് കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോഴും ദുബായ് മോഡല്‍ പിന്തുടര്‍ന്നു. മിക്ക മന്ത്രിമാരുടേയും അടുത്ത ബന്ധുക്കള്‍ ദുബായിലെ ജോലിക്കാരായിരുന്നു. പലതും വിവാദത്തിലായി. ലാവ്ലിന്‍ അഴിമതിയില്‍ നിന്ന് രക്ഷപ്പെട്ട മുഖ്യമന്ത്രിയായെത്തിയ പിണറായിക്ക് ഇതെല്ലാം നല്ല ബോധ്യമുണ്ടായിരുന്നു. സ്വന്തം മക്കളെ സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരാക്കിയ പിണറായി ഭരണത്തിലെ മക്കള്‍ ഇടപെടല്‍ നടപ്പാക്കില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. പ്രധാനമായും കോടിയേരിയുടെ രണ്ട് മക്കളെ തന്നെയായിരുന്നു പിണറായി ലക്ഷ്യമിട്ടത്. ഇത് കാരണം പ്രതീക്ഷകളെല്ലാം തെറ്റി. ഇതാണ് കോടിയേരിയുടെ മക്കള്‍ക്കും വിനയായത്.

സിപിഎം വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ദുബായിലെ ബിസിനസ് സാമ്രാജ്യങ്ങള്‍ വളര്‍ത്താമെന്നാണ് മക്കളുടെ കൂട്ടം പ്രതീക്ഷിച്ചത്. പിണറായിയുടെ നിലപാട് കാരണം ഒന്നും നടക്കാതെ പോയി. ദുബായിലെ പണമിടപാടുകള്‍ എല്ലാം നിന്നു. ബിനോയ് കോടിയേരിയുടെ ഇന്റീരിയര്‍ ബിസിനസ് പോലും പൊളിഞ്ഞു. അറബിയുടെ സാമ്പത്തിക തട്ടിപ്പു കേസും ഇതിന്റെ ഭാഗമായി ഉണ്ടായതതാണ്. സ്വന്തം മക്കളെ ആദ്യം നാടുകത്തിയെ മുഖ്യമന്ത്രി വിവധ നേതാക്കളുടെ മക്കളുമായി അകലം പാലിക്കാന്‍ മന്ത്രിമാരടക്കമുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇപ്പോഴത്തെ മന്ത്രിമാരുടെ നിയന്ത്രണം പൂര്‍ണ്ണമായും മുഖ്യമന്ത്രിക്കായിരുന്നു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ ഒന്നും നടന്നുമില്ല. ഇതോടെ പലരുടേയും പ്രതീക്ഷ തെറ്റി. കോടിയേരിയുടെ മകന്‍ കുടുങ്ങിയ പോയത് ഭരണം ഉണ്ടായിട്ടും പ്രയോജനം ഒന്നും ലഭിക്കാതെ വന്നപ്പോഴെന്നതാണ് യാഥാര്‍ത്ഥ്യം.

അന്ന് പരാതിക്കാരനായ ദുബായ് ജാസ് ടൂറിസം മാനേജിങ് ഡയറക്ടര്‍ ഹസന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി പരാതിയുമായി കേരളത്തിലെത്തിയിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരുന്ന കാലത്ത്, 2007ല്‍, മകന്‍ ബിനോയ്യുടെ സുഹൃത്ത് രാഖുല്‍ കൃഷ്ണനും യുഎഇ പൗരനും ചേര്‍ന്നുണ്ടാക്കിയ ടൂറിസം കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടാണ് അന്ന് നിയമ നടപടികളിലേക്കും സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലേക്കും എത്തിയത്. അതും സാമ്പത്തികമായി തകര്‍ന്നതിന്റെ ഫലമായിരുന്നു. ഒടുവില്‍ അറബിക്ക് പണം നല്‍കിയാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. വിവാദം തുടങ്ങുമ്പോള്‍ തന്നെ പണം കൊടുക്കാന്‍ കോടിയേരിയുടെ മകന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിണറായി ഭരണത്തില്‍ ഒന്നും ചെയ്യാന്‍ ബിനോയിക്കാകില്ലെന്ന് എല്ലാ പ്രവാസികള്‍ക്കും അറിയാമായിരുന്നു. ആരും മക്കളെ സ്വാധീനിച്ച് കാര്യങ്ങള്‍ നേടാമെന്ന് വിചാരിക്കേണ്ടതില്ലെന്ന് പിണറായിയും ബിസിനസ്സുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ മര്‍സൂഖിയുടെ വിവാദ കാലത്തും ഏറെ ബുദ്ധിമുട്ടിയാണ് പ്രശ്നം ബിനോയ് തീര്‍ത്തത്.

പിണറായി ഇടപെട്ടതിന്റെ ഫലമായിരുന്നു അതും. പാര്‍ട്ടി സെക്രട്ടറിയായ കോടിയേരിയുടെ കുടുംബത്തെ കുഴപ്പത്തില്‍ ചാടിക്കാതിരിക്കാന്‍ അവസാന നിമിഷം പിണറായി ഇടപെടുകയായിരുന്നു. ഈ വിവാദത്തോടെ ബിനോയിക്ക് ദുബായിലെ പിടി പൂര്‍ണ്ണമായും ഇല്ലാതായി. ഇതോടെയാണ് മുംബൈയില്‍ താമസിക്കുന്ന ബാര്‍ ഡാന്‍സുകാരിയായിരുന്ന ബീഹാറുകാരിക്ക് ചെലവിനുള്ള പണം കൊടുക്കാന്‍ കഴിയാതെ വന്നത്. അത്രയധികം സാമ്പത്തിക പ്രതിസന്ധിയിലേക്ക് ബിനോയ് മാറി. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് കോടിയേരിയുടെ രണ്ടാമത്തെ മകന്‍ ബിനീഷും തട്ടകം കേരളത്തിലേക്കായത്. ഇപി ജയരാജന്റെ മകനും ഗള്‍ഫിലെ കച്ചവടം നിര്‍ത്തി കണ്ണൂരിലെത്തി. ഇതിന് സമാനമായി പല നേതാക്കളുടെ മക്കളും നാട്ടിലെത്തി.

കോടിയേരി ബാലകൃഷ്ണന്റെ രണ്ട് ആണ്‍മക്കളില്‍ ഇളയവനായ ബിനീഷ് കോടിയേരി മലയാളിക്ക് അത്ര അപരിചിതനല്ല. പാര്‍ട്ടി നേതൃത്വത്തിലൊന്നും ഇല്ലെങ്കിലും നിരന്തരമായി വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു ബിനീഷ്. ആരോപണങ്ങള്‍ കൂടാതെ ബിനീഷിനെതിരെ നിരവധി കേസുകളടക്കം ഉണ്ടായിരുന്നു. ഇടക്കാലത്ത് പല സിനിമകളിലും തല കാണിച്ച ബിനീഷ് ഗള്‍ഫ് കേന്ദ്രീകരിച്ചുള്ള പ്രവാസി വ്യവസായികളുമായുള്ള ബന്ധങ്ങളുടെ പേരിലും വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ മകന്റെ പേരിലുള്ള പല ക്രിമിനല്‍ കേസുകളും പിന്‍വലിച്ചതായി നേരത്തെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു. എന്നാല്‍ മൂത്ത മകന്‍ ബിനോയ് തട്ടിപ്പുകളില്‍ ഒന്നും നേരത്തെ കുടുങ്ങിയിരുന്നില്ല. പിണറായി അധികാരത്തിലെത്തിയ ശേഷമാണ് ബിനോയിയുടെ പേര് വിവാദത്തിലേക്ക് എത്തുന്നത്. ദുബായിലെ കച്ചവടങ്ങള്‍ പൊളിഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു ഇതെല്ലാം. ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന ആരോപണത്തോടെയാണ് കോടിയേരിയുടെ മൂത്ത മകന്‍ ബിനോയ് കോടിയേരി വിവാദ നായകന്‍ ആകുന്നത്. ദുബായിലെ ജാസ് ടൂറിസം എല്‍എല്‍സി എന്ന കമ്പനി ഉടമ ഹസന്‍ അല്‍ മര്‍സൂഖിയാണ് ബിനോയിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്. കോടികള്‍ തട്ടിപ്പ് നടത്തി ബിനോയ് മുങ്ങി എന്നതായിരുന്നു ആരോപണം.

പത്ത് ലക്ഷം രൂപ വെട്ടിച്ചു എന്നാണ് പരാതി ഉയര്‍ന്നത്. ബിനോയ് പകരം നല്‍കിയ ചെക്കുകള്‍ മടങ്ങിയിരുന്നു. മാത്രമല്ല ബിനോയ് ദുബായില്‍ നിന്ന് മുങ്ങുകയും ചെയ്തു. പണം തിരികെ കിട്ടാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മര്‍സൂഖി സിപിഎം പോളിറ്റ് ബ്യൂറോയെ സമീപിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതായിരുന്നു ഇതിനെല്ലാം കാരണം. സാമ്പത്തിക തട്ടിപ്പ് വിവാദത്തിന് ശേഷം പിന്നീടൊന്നും ബിനോയ് കോടിയേരിയെ കുറിച്ച് കേട്ടിട്ടില്ല. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പുതിയ പരാതിയും സിപിഎമ്മിനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. പാര്‍ട്ടി ഇടപെടില്ല എന്നാണ് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ നിരന്തരമായി മക്കള്‍ മൂലം പാര്‍ട്ടി പ്രതിരോധത്തിലാകുന്നത് സിപിഎമ്മിനകത്ത് കോടിയേരിക്ക് തിരിച്ചടിയാവും.

കോടികള്‍ കൊടുക്കാനുണ്ടായിരുന്നെങ്കില്‍ മകനെതിരായുള്ള കേസ് ഉണ്ടാകുമായിരുന്നില്ലല്ലോയെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചതും സാമ്പത്തിക പ്രതിസന്ധിക്ക് തെളിവാണ്. ''മകന്‍ അവിടെ നടത്തിയിരുന്നതു കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട ബിസിനസായിരുന്നു. അതില്‍ ഒരു പ്രതിസന്ധി ഉണ്ടായപ്പോള്‍ വായ്പ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ കേസ് ഉയര്‍ന്നത്. ആ വായ്പ തിരിച്ചുകൊടുക്കാന്‍ അപ്പോള്‍ തന്നെ കഴിഞ്ഞിരുന്നുവെങ്കില്‍ പ്രശ്നം ഉയരില്ലായിരുന്നു. ഇപ്പോഴത്തെ കേസിലും കോടികള്‍ കൊടുക്കാനുണ്ടായിരുന്നുവെങ്കില്‍ കേസ് ഉണ്ടാകില്ലായിരുന്നല്ലോ. അഞ്ചു കോടി ചോദിച്ചുവെന്നല്ലേ വ്യക്തമായിരിക്കുന്നത്''- കോടിയേരി പറയുന്നത്. യുഡിഎഫ് നേതാക്കള്‍ക്കെതിരെ നേരത്തെ ചില ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടില്ലേയെന്ന ചോദ്യത്തിന്, 'മക്കള്‍ക്കെതിരെ ആയിരുന്നില്ല, ബന്ധപ്പെട്ട നേതാക്കള്‍ക്കെതിരെ തന്നെയാണ് അന്ന് ആക്ഷേപം ഉയര്‍ന്നത്' എന്നു കോടിയേരി മറുപടി നല്‍കി. രാജി വയ്ക്കില്ലെന്ന സൂചനയാണ് കോടിയേരി ഇപ്പോഴും നല്‍കുന്നത്.

ബാര്‍ ഡാന്‍സ് ജീവനക്കാരിയുടെ ലൈംഗിക പീഡനപരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഒഷിവാര പൊലീസ് ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് സൂചന. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെഷന്‍സ് കോടതി കഴിഞ്ഞദിവസം മാറ്റിവെച്ച സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനിരിക്കുന്നത്. ബിനോയിയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടും ഇതുവരെ ഹാജരായിട്ടില്ലാത്തതിനാലാണ് ഈ നീക്കം. വരുന്ന വ്യാഴാഴ്ചയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഇനി കോടതി പരിഗണിക്കാനിരിക്കുന്നത്. ഈ സമയത്തിന് മുമ്പ് ബിനോയിയെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് സൂചന. ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന ബിനോയിയെ കണ്ടെത്തി ചോദ്യം ചെയ്താല്‍ മാത്രമേ പൊലീസിന് ഇനി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. ആദ്യം ലുക്ക് ഔട്ട് നോട്ടീസിറക്കുന്നതിന് പൊലീസ് നടപടി തുടങ്ങിയിരുന്നു. പക്ഷേ അപ്പോള്‍ ബിനോയ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി, ഇതോടെ തീരുമാനം മരവിപ്പിക്കുകയായിരുന്നു.

അതേ സമയം ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ ശക്തമായ തെളിവുകള്‍ ഇന്നലെ പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ ബിനോയിയുടെ പേരാണ് അച്ഛന്റെ പേരായി നല്‍കിയിരിക്കുന്നത്. യുവതിയുടെ പാസ്‌പ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരായി ബിനോയിയുടെ പേര് നല്‍കി എന്ന വെളിപ്പെടുത്തലിന് പിന്നാലെയാണിത് അറിഞ്ഞിരിക്കുന്നത്. ഗ്രേറ്റര്‍ മുംബൈ കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് 'Mr. ബിനോയ് വി. ബാലകൃഷ്ണന്‍' എന്നാണ് നല്‍കിയിരിക്കുന്നത്. യുവതി പുറത്തു വിട്ട ബാങ്ക് രേഖകള്‍ പാസ്‌പോര്‍ട്ട് എന്നിവ ബിനോയിക്കെതിരെ ശക്തമായ തെളിവുകളായി മാറിയിരിക്കുകയാണ്. യുവതിയുടെ കുട്ടിയുടെ പിതാവ് താനാണെന്ന് പറയാനും ബിനോയ് ഇത് വരെ തയ്യാറായിട്ടില്ല. അതെ സമയം, കോടിയേരി ബാലകൃഷ്ണന് ബിനോയിയുടെ ബന്ധം നേരത്തെ അറിയാമായിരുന്നെന്ന് മുംബൈയില്‍ നിന്നുള്ള അഭിഭാഷകന്‍ കെ.പി ശ്രീജിത്ത് വെളിപ്പെടുത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category