ഒടുവില്‍ സിപിഎമ്മിന് മനസ്സിലായി ഇങ്ങനെ പോയാല്‍ ഗിമ്മിക്കുകള്‍ കൊണ്ട് ഒന്നും അടുത്ത തവണ അധികാരത്തില്‍ എത്താന്‍ കഴിയുകയില്ല എന്ന്. ഇത്വരെ അവര്‍ കരുതിയിരുന്നത് കഴിഞ്ഞതവണത്തെ പോലെ മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ കഴിഞ്ഞ തവണ ഇടത്പക്ഷ്തതിന് അനുകൂലമായി ധ്രുവീകരിച്ചത്കൊണ്ട് അടുത്ത തവണയും കൂടുതല്‍ വോട്ട് നേടി വിജയിക്കാം എന്നായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി എന്ന ഒറ്റ തുറുപ്പ് ചീട്ട് കൊണ്ട് ആ മുസ്ലിം വോട്ടുകള്‍ എല്ലാം ഒഴുകിപ്പോയപ്പോള്‍ സിപിഎമ്മിന് മനസ്സിലായ് മത വോട്ടുകള്‍ കൊണ്ടോ മത പ്രീണനം കൊണ്ടോ അധികാരം ഉറപ്പിക്കാന്‍ കഴിയില്ല എന്ന്. ഞങ്ങളഎപ്പോലെ ഉള്ളവര്‍ തുടക്കം മുതല്‍ പറഞ്ഞ്കൊണ്ടിരുന്ന മതവികാരങ്ങള്‍ വൃണപ്പെടുത്തിയുള്ള വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെയുള്ള വോട്ട് ബാങ്ക് ശരിയാക്കല്‍ സിപിഎമ്മിനെ കുഴപ്പത്തിലാക്കി എന്ന് അന്ന് നിഷേധിച്ചവര്‍ ഇന്ന് കുറ്റസമ്മതം നടത്തി ഏറ്റ് പറയുന്നു.
അന്ന് സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ പിണറായി വിജയന്റേയും കോടിയേരി ബാലകൃഷ്ണന്റേയും നേതൃത്വത്തില്‍ നാട് നീളെ യോഗം നടത്തി പറഞ്ഞത് ഞങ്ങളുടെ പുരോഗമന നവോത്ഥാന നിലപാട് കൊണ്ട് പത്ത് വോട്ട് നഷ്ടപ്പെട്ടാലും ഞങ്ങള്‍ ഈ നാടിനെ പിന്നോട്ട് നയിക്കുന്ന ഒറ്റ പരിപാടിക്കും നില്‍ക്കില്ല എന്നാണ്. എന്നാല്‍ വോട്ട് നഷ്ടപ്പെട്ടു എന്ന് ുറപ്പായപ്പോള് ഇനി ആ വോട്ട് തിരിച്ച് പിടിക്കാതെ മറ്റൊരു ഭരണം കൂടി സാധ്യമല്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഔദ്യോഗികമായി തന്നെ സമ്മതിക്കുന്നു ശബരിമലയാണ് വിഷയം അയ്യപ്പനാണ് വില്ലന്‍ എന്ന്. സിപിഎമ്മിന്റെ കേന്ദ്ര കമ്മറ്റി റിപ്പോര്‍ട്ട് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പാര്‍ട്ടിക്ക് കേരളത്തില്‍ നേരിട്ട വളരെ വലിയ ദുരന്തത്തിന് കാരണം ഭഗവാന് അയ്യപ്പന് തന്നെയാണ്.
അനേകം നാളായി ഞങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത് ഇപ്പോള്‍ പാര്‍ട്ടി അംഗീകരിച്ചതില്‍ വലിയ സന്തോഷമുണ്ട്. അപ്പോള്‍ ഇനി എന്താണ് സിപിഎമ്മിന്റെ പുതിയ സ്ട്രാറ്റര്‍ജി. മത പ്രീണനത്തിന്റെ പുതിയ പോര്‍മുഖം തുറന്നുകൊണ്ട്, എല്ലാ ഉത്സവങ്ങളും ഏറ്റെടുത്ത് നടത്തിക്കൊണ്ട് ഭക്തരുടെ എല്ലാവികാരങ്ങളും നെഞ്ചേറ്റിക്കൊണ്ട് സിപിഎം പുരോഗമനത്തിന്റെ വേഷം അഴിച്ച് വയ്ക്കുമോ? അതാണ് അറിയാനുല്ളത്. എന്നാല്‍ സഖാക്കളോട് എനിക്ക് പറയാനുള്ളത് ശബരിമലയും മത വികാരവും എല്ലാം തന്നെ കേവലം വെറും ഒരു ഘടകം മാത്രമാണ് എന്നതാണ്. അതിലേക്ക് ഒക്കെ നയിച്ചത് മറ്റ് ചി ഘടകങ്ങള്‍ ആയിരുന്നു.
ശബരിമലയില്‍ ഇങ്ങനെ ഒരു തലതിരിഞ്ഞ നിലപാടെടുക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത് അടക്കം സിപിഎം കാണിച്ച് കൂട്ടിയ എല്ലാ കൊള്ളരുതായ്മകളുടേയും ആദാര ശില എന്ന് പറയുന്നത് സിപിഎം അറിഞ്ഞോ അറിയാതെയോ പിണറായി സ്റ്റൈല്‍ ഏറ്റെടുത്തതാണ്. അതായത് പിണറായി വിജയന് കൃത്യമായി ഒരു ശൈലിയുണ്ട്. ചിരിക്കണമെന്നില്ല ധാര്‍ഷ്ട്യം എന്ന് ആരെങ്കിലും വിളിച്ച് പറഞ്ഞാല്‍ അതിനെ വകവയ്ക്കുകയില്ല, നിലപാട് സ്വീകരിച്ച് കഴിഞ്ഞാല്‍ അതില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ല. അങ്ങനെയൊരു വ്യത്യസ്തമായ ഒരു ശൈലി. ആ ശൈലി ഒരു പരിധി വരെ കേരള ജനത അംഗീകരിച്ചതാണ്. കാരണം ഉറച്ച ഒരു നേതാവ്. കാര്യങ്ങള്‍ തീരുമാനിക്കാനുള്ള കഴിവ്, ആ തരുമാനത്തില്‍ ഉറച്ച് നില്‍ക്കാനുള്ള ചങ്കുറപ്പ്. അതൊക്കെ കുറേയെറെ ജനങ്ങള്‍ ഇഷ്ടപ്പെട്ടു.
പിണറായി വിജയന്റെ ഈ ശൈലിയാണ് യഥാര്‍ഥ ശൈലി എന്ന് തെറ്റിദ്ധരിച്ച് സിപിഎമ്മിന്റെ വടക്ക് മുതല്‍ തെക്ക് വരെയുള്ള എല്ലാ നേതാക്കളും ഈ ശൈലി സ്വീകരിച്ചു. അങ്ങനെ എല്ലാ നേതാക്കളും പിണറായി കളിച്ചപ്പോള്‍ സിപിഎം എന്നത് ഒരു കൂട്ടം അഹങ്കാരികളുടെ കൂട്ടമായി മാറി എന്നതാണ് സിപിഎം നേരിട്ട ഈ തകര്‍ച്ചയുടെ പ്രധാന മൂലകാരണം. ഇത് മനസ്സിലാക്കാതെ സിപിഎം എത്ര നന്നാക്കാന്‍ ശ്രമിച്ചാലും പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലില്‍ വച്ചിരുന്നാലും അത് നേരെ ആകില്ല എന്ന് പറഞ്ഞത് പോലെ തന്നെയായിരിക്കും. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണാം.