1 GBP = 92.60 INR                       

BREAKING NEWS

നിര്‍ണായക മത്സരത്തില്‍ ഓസീസിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്; ആതിഥേയരായ ഇംഗ്ലണ്ടിനെ തകര്‍ത്ത് കങ്കാരുപ്പട സെമിയില്‍; നിലവിലെ ചാമ്പ്യന്മാരുടെ വിജയം 64 റണ്‍സിന്; ഒന്‍പത് വിക്കറ്റ് വീഴ്ത്തി ലയണ്‍സിനെ കൂട്ടിലാക്കിയത് ജെസണ്‍ ബെഹറന്‍ഡോഫ് മിച്ചല്‍ സ്റ്റാര്‍ക്ക് സഖ്യം; സെഞ്ച്വറി വീരന്‍ ആരണ്‍ ഫിഞ്ച് കളിയിലെ കേമന്‍; കപ്പുയര്‍ത്തുമെന്ന് എല്ലാവരും പറഞ്ഞ ഇംഗ്ലീഷുകാര്‍ക്ക് സെമിയിലെത്താന്‍ ശക്തരായ ഇന്ത്യയേയും കീവിസിനേയും മറികടക്കാതെ വഴിയില്ല

Britishmalayali
kz´wteJI³

ലോര്‍ഡ്‌സ് (ലണ്ടന്‍): നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിനെ 64 റണ്‍സിന് തകര്‍ത്ത് ഈ ലോകകപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റുകളായി നിലവിലെ ചാമ്പ്യമാരായ ഓസ്ട്രേലിയ മുന്നേറി. ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ 286 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് പക്ഷേ 44.4 ഓവറില്‍ 221 റണ്‍സ് നേചാനെ കഴിഞ്ഞുള്ളു. 89 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സ് മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയത്. 5 വിക്കറ്റ് വീഴ്ത്തിയ ജേസണ്‍ ബെഹറന്‍ഡോര്‍ഫ് നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. സെഞ്ച്വറി നേടിയ നായകന്‍ ആരണ്‍ ഫിഞ്ചാണ് കളിയിലെ കേമന്‍.

വിജയലക്ഷ്യമായ 286 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലീഷ് ടീമിന്റെ തുടക്കം വളരെ മോശമായിരുന്നു. ഇന്നിങ്സിന്റെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ ജെയിംസ് വിന്‍സ് 0(2) പുറത്തായി. ബെഹറന്‍ഡോര്‍ഫ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. സ്‌കോര്‍ 15ല്‍ എത്തിയപ്പോള്‍ ജോ റൂട്ടും 8(9) പുറത്തായി. ആറാം ഓവറിലെ അവസാന പന്തില്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ 4(7) വീണതോടെ ഇംഗ്ലീഷുകാര്‍ 26ന് മൂന്ന് എന്ന നിലയില്‍ തുടക്കത്തിലെ തകര്‍ന്നു. നാലാം വിക്കറ്റില്‍ ജോണി ബെയ്സ്റ്റോയ്ക്ക് കൂട്ടായി എത്തി സ്റ്റോക്സ് ഒറ്റയ്ക്ക് പടനയിച്ച് 89(115) നടത്തിയ പോരാട്ടം മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വാസമായത്. ഇതിനിടയ്ക്ക് സ്‌കോര്‍ 53ല്‍ എത്തിയപ്പോള്‍ ബെയ്സ്റ്റോ 27(39) വീണു. വമ്പനടിക്കാരന്‍ ജോസ് ബട്ലര്‍ 25(27) ക്രിസ് വോക്സ 26(34) എന്നിവര്‍ക്ക് തുടക്കം ലഭിച്ചെങ്കിലും മുന്നേറാന്‍ കഴിഞ്ഞില്ല. മൊയിന്‍ അലി വന്നത് പോലെ മടങ്ങി 6(9) ജോഫ്രാ ആര്‍ച്ചര്‍ 1(4) എന്നിങ്ങനെയാണ് മറ്റുല്ളവരുടെ സ്‌കോര്‍.

സ്റ്റോക്സ് നിന്നപ്പോള്‍ പ്രതീക്ഷ കൈവിടാതിരുന്ന ഇംഗ്ലണ്ടിന് 37ാം ഓവറില്‍ ഓള്‍റൗണ്ടര്‍ പുറത്തായതോടെ തോല്‍വി ഉറപ്പാവുകയായിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബെഹറന്‍ഡോര്‍ഫും നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍്ന്നാണ് ഓസീസിന് വിജയം സമ്മാനിച്ചത്. ഇന്നത്തെ മത്സരത്തിലും തോറ്റതോട ഈ കപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിച്ചിരുന്ന ഇംഗ്ലണ്ട് സെമി പോലും കടക്കുമോ എന്ന് ശംശയമാണ്. ശക്തരായ ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നിവരെ മികച്ച റണ്‍റേറ്റില്‍ പരാജയപ്പെടുത്തുകയാണ് ഇനി ഇംഗ്ലണ്ടിന് സെമിയിലേക്കുള്ള വഴി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെയും അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും പിന്‍ബലത്തില്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് എടുക്കുകയായിരുന്നു. എന്നാല്‍ ഒരവസരത്തില്‍ 32 ഓവറില്‍ 173ന് 1 എന്ന നിലയില്‍ കൂറ്റന്‍ സ്‌കോര്‍ നേടും എന്ന് തോന്നിയ നിലയില്‍ നിന്നാണ് ഇംഗ്ലീഷ് ബൗളര്‍മാര്‍ ഓസീസിനെ 300ന് താഴെ സ്‌കോറില്‍ പിടിച്ച് കെട്ടിയത്. എല്ലാ ബൗളര്‍മാരും മികച്ച തിരിച്ച് വരവ് നടത്തിയതാണ് ഓസീസിന് വിനയായതും ഇംഗ്ലണ്ടിന് തുണയായതും.ഇംഗ്ലണ്ടിനായി 10 ഓവറില്‍ 46 റണ്‍സ് വഴങ്ങി ക്രിസ് വോക്സ് രണ്ട് വിക്കറ്റ് എടുത്തു.

ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ്, ബെന്‍ സ്റ്റോക്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.ഒരിക്കല്‍ കൂടി വിക്കറ്റില്‍ ആരോണ്‍ ഫിഞ്ച് -ഡേവിഡ് വാര്‍ണര്‍ സഖ്യം മികച്ച തുടക്കമാണ് ഓസീസിന് നല്‍കിയത്. ഈ ലോകകപ്പില്‍ ഇത് മൂന്നാം തവണയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാര്‍ സെഞ്ച്വറി കൂട്ടുകെട്ടി തീര്‍ത്തത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 123 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഡേവിഡ് വാര്‍ണറെ 53(61) പുറത്താക്കി മോയിന്‍ അലി ആ കൂട്ടുകെട്ട് പൊളിച്ചു. തകര്‍പ്പന്‍ ഫോം തുടരുന്ന നായകന്‍ ആരണ്‍ ഫിഞ്ച് ഈ ലോകകപ്പിലെ തന്റെ രണ്ടാം സെഞ്ച്വറി തീര്‍ത്തു 100(116). സെഞ്ചുറി പൂര്‍ത്തിയാക്കിയതിനു തൊട്ടടുത്ത പന്തില്‍ ക്രിസ് വോക്സിനു ക്യാച്ച് നല്‍കിയാണ് ഓസീസ് നായകന്‍ പുറത്തായത്. ജോഫ്ര ആര്‍ച്ചര്‍ക്കാണ് വിക്കറ്റ്.

മുന്‍ നിര നല്‍കിയ തുടക്കം മധ്യനിരക്കും വാലറ്റത്തിനും മുതലാക്കാനാകാതെ പോയതോടെ ഓസീസ് സ്‌കോര്‍ 285 ല്‍ ഒതുങ്ങി. ഉസ്മാന്‍ ഖ്വാജ 23(29) സ്റ്റീവ് സ്മിത്ത് 38(34) ഗ്ലെന്‍ മാക്‌സ്വെല്‍ 12(8) അലക്‌സ് ക്യാരി 38(27) പാറ്റ് കമ്മിന്‍സ് 1(4) മിച്ചല്‍ സ്റ്റാര്‍ക്ക് 4*(6) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സ്‌കോര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category