1 GBP = 90.70 INR                       

BREAKING NEWS

മന്ദബുദ്ധിയെന്ന് ട്രംപിനെ വിളിച്ച് ഇറാന്‍ പ്രസിഡന്റ്; അമേരിക്കയെ തൊടുന്നത് സ്വപ്‌നം കണ്ടാല്‍ തീര്‍ത്തുകളയുമെന്ന് ട്രംപ്; ഇറാനില്‍ കയറിയാല്‍ പിന്നെ പുറത്തുകടക്കുന്നതിനെക്കുറിച്ച് ആലോചിക്കുക കൂടിയില്ലെന്നും ട്രംപ്; ഇറാനും അമേരിക്കയും വാക്കുകള്‍കൊണ്ടുള്ള യുദ്ധം തുടരുമ്പോള്‍

Britishmalayali
kz´wteJI³

ശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ഓരോദിവസവും കൂടുന്നത് ആയുധങ്ങള്‍കൊണ്ടുള്ള പോരില്‍ മാത്രമല്ല. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെയും വാക്കുകള്‍ കൊണ്ടുള്ള യുദ്ധവും മുറുകുകയാണ്. പ്രകോപനത്തിന്റെ അങ്ങേത്തലയ്ക്കല്‍ നിന്നുകൊണ്ടാണ് ഇരുവരും പ്രസ്താവനകളിറക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് ഒരു മന്ദബുദ്ധിയാണെന്നാണ് ഏറ്റവുമൊടുവില്‍ റൂഹാനി വിളിച്ചത്. ഇറാനില്‍ കടന്നാല്‍, പിന്നെ തിരിച്ചുപോകുന്നതെങ്ങനെയെന്നതിനെ കുറിച്ചുപോലും അമേരിക്ക ആലോചിക്കില്ലെന്നും സര്‍വം നശിപ്പിക്കുമെന്നും ട്രംപ് തിരിച്ചടിക്കുകയും ചെയ്തു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ ലക്ഷ്യമിട്ട് പുതിയ സാമ്പത്തിക നിയന്ത്രണങ്ങള്‍ അമേരിക്ക പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് റൂഹാനി ട്രംപിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇറാന്റെ നേതൃത്വത്തിലുള്ളളവര്‍ മുരടന്മാരും അപഹസിക്കുന്നവരുമാണെന്ന് ട്രംപ് മറുപടി നല്‍കി. യാഥാര്‍ഥ്യമെന്തെന്ന് മനസ്സിലാക്കാതെയാണ് ഇവര്‍ മുന്നേറുന്നത്. അമേരിക്കയുടേതായിട്ടുള്ള ഏതിനെയെങ്കിലും ഇറാന്‍ ആക്രമിക്കുകയാണെങ്കില്‍ അതവരുടെ സര്‍വനാശത്തിന്റെ തുടക്കമാകും. തുടച്ചുനീക്കാതെ പിന്നെ പിന്നോട്ടില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

ഇറാന് നല്‍കാന്‍ പുതിയ സന്ദേശമൊന്നുമില്ലെന്നും ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോടായി ട്രംപ് പറഞ്ഞു. അവര്‍ എപ്പോള്‍ യുദ്ധത്തിന് സജ്ജമാണോ അപ്പോള്‍ അറിയിച്ചാല്‍ മാത്രം മതി. ഇവിടെ ഭരിക്കുന്നത് ബരാക് ഒബാമയോ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയോ അല്ലെന്ന് ഓര്‍മ്മ വേണമെന്നും ട്രംപ് പറഞ്ഞു. നേരത്തെ. നിരീക്ഷണ ഡ്രോണിനെ വെടിവെച്ചിട്ടതിനെത്തുടര്‍ന്ന് ഇറാനെ ആക്രമിക്കാന്‍ ട്രംപ് നിര്‍ദേശം നല്‍കിയിരുന്നു. പിന്നീട് ഈ നിര്‍ദേശം പിന്‍വലിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, അമേരിക്കയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് റൂഹാനിയുടെ നിലപാട്. വഴികളൊക്കെ അടയുന്നതിനാല്‍, ചര്‍ച്ചയെന്ന ഉപാധിയുമായി രംഗത്തെത്തുകയാണ് അമേരിക്കയെന്നും റൂഹാനി ആരോപിച്ചിരുന്നു. വിദേശത്ത് യാതൊരു സ്വത്തുവകകളുമില്ലാത്ത ഖമേനിയെ ലക്ഷ്യമിട്ട് നടത്തിയ പുതിയ നിയന്ത്രണങ്ങള്‍ വിഡ്ഢിത്തം നിറഞ്ഞതാണെന്നും ടെഹ്‌റാനില്‍ മന്ത്രിസഭാ യോഗത്തില്‍ സംസാരിക്കവെ, റൂഹാനി പറഞ്ഞു.

യു.എസ്. ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടതിന് പിന്നാലെയാണ് ഖമേനിയെ ലക്ഷ്യമിട്ട് പുതിയ നടപടികള്‍ ട്രംപ് പ്രഖ്യാപിച്ചത്. തങ്ങളുടെ വ്യോമപരിധി ലംഘിച്ചതിന്റെ പേരിലാണ് ഡ്രോണ്‍ വെടിവെച്ചിട്ടതെന്ന് ഇറാനും ആരോപിച്ചിരുന്നു. എന്നാല്‍, ഡ്രോണ്‍ അന്താരാഷ്ട്ര വ്യോമപരിധിക്കുള്ളിലായിരുന്നുവെന്നും ഇറാന്റെ നടപടി പ്രകോപനപരമാണെന്നും അമേരിക്കയും വ്യക്തമാക്കി.

ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന അമേരിക്കയുടെ നിലപാടില്‍ യാതൊരു ആത്മാര്‍ഥതയുമില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ നടപടിയെന്ന് റൂഹാനി പറഞ്ഞു. ഇറാന്റെ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സെയ്ഫിനും അമേരിക്ക നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ചര്‍ച്ചകള്‍ക്ക് തയ്യാറാണാണെങ്കില്‍ ആ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയ്‌ക്കെതിരേ നടപടികള്‍ പ്രഖ്യാപിക്കുമോ എന്നും റൂഹാനി ചോദിക്കുന്നു. എന്നാല്‍, അമേരിക്ക ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഇറാന്റെ മൗനമാണ് എല്ലാത്തിനും തടസ്സമെന്നുമായിരുന്നു യുഎസ് ദേശീയ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ പ്രതികരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category