1 GBP = 92.50 INR                       

BREAKING NEWS

കാച്ചിയും തട്ടവും ജിമിക്കിയുമിട്ടു മൊഞ്ചത്തി മണവാട്ടിയായി ഷൈമോള്‍; പുതിയാപ്ലയായി നെല്‍സണും; നാലു വര്‍ഷം മുന്‍പത്തെ നൃത്തദൃശ്യങ്ങള്‍ വീണ്ടും മുന്നിലെത്തുമ്പോള്‍ കണ്ണീരോര്‍മ്മകള്‍ പങ്കിട്ടു ആന്‍ട്രിം മലയാളികള്‍; വിധിയുടെ ക്രൂരതയില്‍ നിശബ്ദയായി ജീവിതവേദി വിട്ട ഷൈമോള്‍ക്കു നാളെ അന്ത്യാഞ്ജലി

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കാച്ചിയും തട്ടവും കാതില്‍ മലബാറിലെ സ്ത്രീകള്‍ നിശ്ചയമായും ഉപയോഗിക്കുന്ന വലിയ ജിമിക്കിയും ഇട്ട് അസല്‍ മൊഞ്ചത്തി മണവാട്ടിയായി ആഘോഷ വേദിയില്‍ ഷൈമോള്‍ തോമസ്. കൂടെ നൃത്തം ചവിട്ടാന്‍ പുതിയാപ്ലയുടെ വേഷത്തില്‍ ഭര്‍ത്താവ് നെല്‍സണ്‍. ഈ നൃത്തത്തിന് സ്വാഭാവിക വേഷം തന്നെ വേണമെന്ന് കൂടുതല്‍ നിര്‍ബന്ധവും ഷൈമോള്‍ക്കായിരുന്നു. അതിനാല്‍ മലബാര്‍ മുസ്ലിം സ്ത്രീകളുടെ വേഷമൊക്കെ വിഡിയോ ദൃശ്യങ്ങള്‍ നോക്കി മനസിലാക്കിയാണ് നൃത്തത്തിന്റെ കൊറിയോഗ്രാഫി രൂപപ്പെടുത്തിയത്. കാച്ചിക്കുപ്പായവും തട്ടവും ഒക്കെ അതേവിധം പകര്‍ത്താനായപ്പോള്‍ കാതിനു ചുറ്റും തുളയിടുന്ന ചിറ്റിനു പകരം വലിയ ജിമിക്കി അണിഞ്ഞാണ് ഷൈമോള്‍ മണവാട്ടിയായി മാറിയത്.

നാലു വര്‍ഷം മുന്‍പ് ആന്‍ട്രിം മലയാളികള്‍ ക്രിസ്മസ് ആഘോഷിച്ചപ്പോള്‍ ഭാര്യാ ഭര്‍ത്താക്കന്മാരുടെ നൃത്തങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയിലെ ഈ സുന്ദര നിമിഷം വീണ്ടും മുന്നില്‍ എത്തുമ്പോള്‍ ഒരു വട്ടം കൂടി ആ ദൃശ്യങ്ങളിലേക്കു കണ്ണ് പതിക്കുവാന്‍ പ്രയാസപ്പെടുകയാണ് മാ എന്ന ആന്‍ട്രിം മലയാളി അസോസിയേഷനിലെ ഓരോ അംഗവും. തങ്ങള്‍ നട്ടു വളര്‍ത്തിയ സുന്ദരമായ ആരാമത്തിലെ ഒരു പനിനീര്‍ പുഷ്പ്പം ഞെട്ടറ്റു പോയ കാഴ്ച കണ്ടു വിങ്ങിപ്പൊട്ടുന്ന കുട്ടിയുടെ മനസികാവസ്ഥയിലാണ് ഇവിടുത്തെ ഓരോരുത്തരും. മനസ് തുറന്നു സംസാരിക്കുവാന്‍ പോലും പലരും പ്രയാസപ്പെടുന്നു. നാളെ ഷൈമോള്‍ക്കു അന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ ഈ നാട് ഒന്നിച്ചു എത്തുമ്പോള്‍ ആ മുഖത്തേക്ക് എങ്ങനെ നോക്കും എന്ന പ്രയാസമാണ് ഇപ്പോള്‍ ഏവരെയും കൂടുതല്‍ വിഷമിപ്പിക്കുന്നത്.


ഇന്ന് വൈകിട്ട് ആറിന് നെല്‍സണിന്റെ വസതിയില്‍ പ്രാര്‍ത്ഥനകള്‍ നടക്കും. നാളെ രാവിലെ 9.30ന് വസതിയില്‍ വച്ച് ഒപ്പീസ് നടക്കും. തുടര്‍ന്ന് സെന്റ് കോംഗാല്‍സ് പാരിഷ് ചര്‍ച്ചില്‍ 11 മണിക്ക് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് ബെല്‍മോണ്ട സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. ഒരു മണി മുതല്‍ നാലു മണി വരെ സെന്റ് ജോസഫസ് പാരിഷ് ഹാളില്‍ റീഫ്രഷ്മെന്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷൈമോളുടെ പിതാവ് തോമസ് മാത്യുവിന് ഇന്നലെ വിസ ലഭിച്ചതോടെയാണ് സംസ്‌കാരം നാളെ നടത്തുവാന്‍ തീരുമാനിച്ചത്. ഇന്നലെ രാത്രി 9.45ന്റെ എമിറേറ്റ്സ് വിമാനത്തിന് ചെന്നൈയില്‍ നിന്നും യാത്ര തിരിക്കുന്ന തോമസ് മാത്യു ഇന്ന് ഉച്ചയ്ക്ക് 2.55ന് ബെല്‍ഫാസ്റ്റില്‍ എത്തും.ഷൈമോളുടെ ഓര്‍മ്മയില്‍ സഹായങ്ങള്‍ നല്‍കുന്നവര്‍ നോര്‍ത്തേണ്‍ അയര്‍ലന്റിലെ എയര്‍ ആംബുലന്‍സിനോ നോര്‍ത്തേണ്‍ അയര്‍ലന്റിലെ ചില്‍ഡ്രന്‍സ് ഹോസ്പൈസിനോ നല്‍കണമെന്ന് കുടുബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. 

ഐന്‍ട്രിം മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും ആയിരുന്ന നെല്‍സണ്‍ സ്ഥാനം മാറിയപ്പോള്‍ വൈസ് പ്രസിഡന്റായി നാട്ടുകാര്‍ക്കൊപ്പം എത്തിയാണ് ഷൈമോള്‍ ശ്രദ്ധ നേടിയത്. ഈ കുടുംബം മുന്നില്‍ നില്‍ക്കാത്ത ഒരു പരിപാടിയും മാ യിലെ അംഗങ്ങള്‍ ഇന്നുവരെ കണ്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം നിര്‍ധനരായ ഒരു കുടുംബത്തിന് സ്വന്തം ചിലവില്‍ ഒരു വീട് നിര്‍മ്മിച്ച് നല്‍കിയ ഈ ചെറു മലയാളി കൂട്ടായ്മ നെല്‍സന്റെയും ഷൈമോളുടെയും ഒക്കെ പ്രയത്‌ന ഫലമായാണ് സജീവമായി വളര്‍ന്നു വന്നത്. ആന്‍ട്രിമിലെ ആദ്യ മലയാളികളില്‍ ഒരാളായ ഈ കുടുംബം സ്വാഭാവികമായും പ്രദേശത്തെ മലയാളി കൂട്ടായ്മയുടെ നെടുംതൂണ്‍ ആയി മാറുക ആയിരുന്നു.

വളരെ ചെറിയ കൂട്ടായ്മ ആണെന്നതിനാല്‍ എല്ലാവര്‍ക്കും പരസ്പരം അറിയാവുന്നതും കുടുംബ അംഗങ്ങളെ പോലെ കരുതല്‍ നല്‍കുന്നവരുമാണ് ആന്‍ട്രിം മലയാളി സമൂഹം. അതിനാല്‍ തന്നെ ആഘോഷ പരിപാടികള്‍ എത്തിയാല്‍ എല്ലാവരും ചേര്‍ന്ന് മുന്നില്‍ നിന്ന് പങ്കാളികളാകും. അത്തരം ഒരാഘോഷമാണ് നാല് വര്‍ഷം മുന്‍പ് നടന്ന ക്രിസ്മസ് -പുതുവത്സര വേദിയില്‍ മാ സംഘടിപ്പിച്ചത്. ഓരോ കുടുംബവും വേദിയില്‍ എത്താന്‍ വഴി ഒരുക്കിയപ്പോള്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ ചുവടു വയ്ക്കുന്ന നൃത്ത രംഗങ്ങളാണ് അന്ന് ആഘോഷത്തില്‍ ഹൈലൈറ്റ് ആയി മാറിയത്.
ഈ ഗാനരംഗത്തില്‍ ഷൈമോളും ഭര്‍ത്താവ് നെല്‍സണും വെള്ളരിപ്രാവ് എന്ന ചിത്രത്തില്‍ ദിലീപും കാവ്യാ മാധവനും ചേര്‍ന്ന് പ്രണയോപഹാരം പോലെ മലയാളികള്‍ക്ക് സമ്മാനിച്ച പതിനാലിന്റെ പൂങ്കരാളെ എന്ന നൃത്തരംഗമാണ് അവതരിപ്പിച്ചത്. ഏറെ സ്വാഭാവികതയും പ്രണയ സല്ലാപത്തിന്റെ ഇഴയടുപ്പവും ഇരുവരും നന്നായി ഈ നൃത്തരംഗത്തില്‍ സാധിച്ചെടുത്തു. 2016 ജനുവരിയില്‍ അപ്ലോഡ് ചെയ്ത ഗാനരംഗം ഇതിനകം പതിനായിരത്തിലേറെ പേര്‍ യു ട്യൂബില്‍ കാണുകയും ചെയ്തിട്ടുണ്ട്. മായുടെ 14 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ എട്ടു മിനിറ്റ് മുതലാണ് ഷൈമോളും ഭര്‍ത്താവ് നെല്‍സണും ചേര്‍ന്നുള്ള ദൃശ്യങ്ങള്‍ എത്തുന്നത്.

ഒരു കാര്യത്തിനും മാറി നില്‍ക്കാത്ത ശീലമാണ് നെല്‍സണ്‍ - ഷൈമോള്‍ ദമ്പതികള്‍ കാട്ടിയിരുന്നത്. അതിനാല്‍ തന്നെ ഇപ്പോള്‍ നെല്‍സണ്‍ നേരിടുന്ന വേദനയും പ്രയാസവും ഓരോ മലയാളിയുടെയും പ്രയാസമായി വളരുകയാണ്. നെഞ്ചില്‍ കനം തൂങ്ങി ഒരു വാക്ക് ഉരിയാടാന്‍ പോലും ആര്‍ക്കും കഴിയുന്നില്ല. ജീവിതം ഉല്ലാസമാക്കിയ ഒരു ദമ്പതികളോട് വിധിക്കു തോന്നിയ ക്രൂരതയാണ് ഈ അപകടം എന്ന പറഞ്ഞു ആശ്വസിക്കുകയാണ് ഇവരുടെ ഉറ്റ മിത്രങ്ങള്‍. ഒരവധി കിട്ടിയാല്‍ യുകെയിലെ ബന്ധുക്കളെയും കൂട്ടുകാരെയും കാണാന്‍ ഓടിയെത്തുന്ന ഈ ദമ്പതികള്‍ യുകെയിലെ ഒട്ടേറെപ്പേരുടെ മനസ്സില്‍ ഒരു നെരിപ്പോടായി ആളിക്കത്തുകയാണിപ്പോള്‍. ഇവരെ നേരിട്ടറിയുന്ന ഒട്ടേറെ പേരാണ് ബ്രിട്ടീഷ് മലയാളിയില്‍ ബന്ധപ്പെട്ടു ഓര്‍മ്മകള്‍ പങ്കിടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category