1 GBP = 91.50 INR                       

BREAKING NEWS

മേഘങ്ങള്‍ക്കിടയിലൂടെ ഭൂമിയുടെ പച്ചപ്പിലേക്ക് പറന്നിറങ്ങാന്‍ റെയ്‌നോള്‍ഡ്; മൂന്നു മലകള്‍ താണ്ടിയ സതാംപ്ടണിലെ മലയാളി യുവാവ് വീണ്ടും എത്തുമ്പോള്‍

Britishmalayali
രശ്മി പ്രകാശ്

ഴിഞ്ഞ വര്‍ഷത്തെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ത്രീ പീക്ക് ചലഞ്ചില്‍ മൂന്നു മലകളും നിഷ്പ്രയാസം കയറിയിറങ്ങി യുകെയിലെ ചെറുപ്പക്കാര്‍ക്ക് മാതൃകയായി മാറിയ റെയ്‌നോള്‍ഡ് ഇതാ ആകാശത്തു നിന്ന് ഭൂമിയിലേക്ക് കുതിക്കാന്‍ തയ്യാറെടുക്കുന്നു. സാഹസികത ഇഷ്ടപ്പെടുന്നതു മാത്രമല്ല, നിര്‍ധനരായ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ കഴിയും എന്ന ചിന്തകൂടിയാണ് റെയ്‌നോള്‍ഡിനെ സ്‌കൈഡൈവിങ്ങിലേക്ക് ആകര്‍ഷിച്ചത്.

സംഗീതത്തെയും ആയോധന കലകളെയും സ്നേഹിക്കുന്നതിനോടൊപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ഏറെ വ്യാപൃതനാണ് എറണാകുളം മുളവുകാട് നിന്ന് സൗത്താംപ്ടണിലേക്കു കുടിയേറിയ റെയ്‌നോള്‍ഡും കുടുംബവും. ചെറുപ്പം മുതലേ സാഹസികത റെയ്‌നോള്‍ഡിന്റെ കൂടപ്പിറപ്പായിരുന്നു. കുംഫുവും ബോക്സിങ്ങുമൊക്കെ ഹരം കൊണ്ടിരിക്കുന്ന കാലത്താണ് നഴ്സിംഗ് പഠനത്തിലേക്ക് റെയ്‌നോള്‍ഡ് തിരിയുന്നത്.
അവിടെനിന്നാണ് പാട്ടിലൂടെ തന്നെ തന്റെ ജീവിതസഖിയെയും കണ്ടെത്തിയത്. സൗത്താംപ്ടണിലെ മലയാളി കൂട്ടായ്മകളിലെ സജീവ സാന്നിധ്യമാണ് ഈ ചെറുപ്പക്കാരന്‍. യുകെയില്‍ നടക്കുന്ന സംഗീത സദസ്സുകളിലെയും സ്മ്യൂളിലെയും ഒക്കെ സജീവ സാന്നിദ്ധ്യമാണ് റെയ്‌നോള്‍ഡ്. ഭാര്യ ടീനയും മകള്‍ ആറു വയസ്സുകാരി ഷാര്‍ലെറ്റും ഗായകരും, പാട്ടുകളെ ഏറെ സ്നേഹിക്കുന്നവരുമാണ്. സംഗീത സാന്ദ്രമായ കുടുംബത്തിലെ കുസൃതിക്കുരുന്നാണ് നാലുവയസ്സുകാരനായ എറിക്.

ബാംഗ്ലൂരിലെ സുഭാഷ് സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ നിന്നും നഴ്‌സിങ്ങില്‍ ബിരുദം നേടിയ ശേഷം കൊച്ചി ലേക് ഷോര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തു വരവേയാണ് യുകെയില്‍ എത്തിയത്. സൗത്താംപ്ടണില്‍ മെന്റല്‍ ഹെല്‍ത്ത് സപ്പോര്‍ട്ട് വര്‍ക്കറാണ് റെയ്‌നോള്‍ഡ്. അതിനോടൊപ്പം തന്നെ ഊബര്‍ ഡ്രൈവര്‍ ആയും ജോലി ചെയ്യുന്നുണ്ട്. ഭാര്യ ടീന റോയല്‍ സൗത്ത് ഹാന്‍സ് ഹോസ്പിറ്റലില്‍ ബാന്‍ഡ് 4 ആയി ജോലി നോക്കുന്നു. കൂടാതെ ഫാഷന്‍ ഡിസൈനിങ് ഏറെ ഇഷ്ടപ്പെടുന്ന ടീനയ്ക്ക് സില്‍വര്‍ ക്‌ളൗഡ്‌സ് കളക്ഷന്‍ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ സംരംഭവുമുണ്ട്.
മദേഴ്‌സ് ചാരിറ്റിയിലെ സജീവ പ്രവര്‍ത്തകര്‍ കൂടിയാണ് റെയ്‌നോള്‍ഡും ടീനയും. മദേഴ്‌സ് ചാരിറ്റിയിലെ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ കൂടിയാണ് റെയ്‌നോള്‍ഡ്. 1000 പൗണ്ടാണ് ഈ ആകാശച്ചാട്ടത്തിലൂടെ റെയ്‌നോള്‍ഡ് ലക്ഷ്യമിടുന്നത്. എറണാകുളം മുളവുകാട് ചിട്ടിക്കാട്ട് വര്‍ഗീസ് - മേരി ദമ്പതികളുടെ പുത്രനാണ്. റേച്ചല്‍ വര്‍ഗീസ് സഹോദരി.

നിങ്ങള്‍ക്ക് സ്‌കൈ ഡൈവിംഗിന്റെ ഭാഗമാകാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ എത്രയും വേഗം [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുത്തവരില്‍ നിരവധി പേര്‍ വിര്‍ജിന്‍ മണി ലിങ്കുകള്‍ ക്രിയേറ്റ് ചെയ്ത് ഫണ്ട് ശേഖരണം ആരംഭിച്ചു കഴിഞ്ഞു. താല്‍പര്യമുള്ളവര്‍ക്ക് ഉടന്‍ തന്നെ അപേക്ഷകള്‍ അയച്ച് സ്‌കൈ ഡൈവിംഗിന്റെ ഭാഗമാകാവുന്നതാണ്.

സ്‌കൈ ഡൈവിംഗിലേക്കുള്ള താല്‍പ്പര്യം അറിയിച്ചു കൊണ്ട് ഇത്തവണ നേരത്തെ തന്നെ വായനക്കാരില്‍ നിന്നുള്ള അന്വേഷണം എത്തിത്തുടങ്ങിയിരുന്നു. ആദ്യം പേര് നല്‍കുന്ന 30 പേര്‍ക്കാകും ആകാശച്ചാട്ടത്തിന് അവസരം ലഭിക്കുക. 16 വയസുകഴിഞ്ഞ നിങ്ങളുടെ മക്കള്‍ക്കും ഇതൊരു നല്ല അവസരമായിരിക്കും. ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക.
സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്‌സേഷന്‍ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവംഗിനായി തയ്യാറാക്കുക. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും ആരോഗ്യവും പ്രായവും അനുസരിച്ച് 30 പേരെ തിരഞ്ഞെടുക്കുകയും അവര്‍ക്ക് വിര്‍ജിന്‍ മണി അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തു നല്‍കുകയും ചെയ്യും. ഇതുവഴി ആയിരിക്കും ഫണ്ട് ശേഖരണം നടത്തുക.
മാത്രമല്ല സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്ന ഓരോരുത്തരെയും കുറിച്ച് ബ്രിട്ടീഷ് മലയാളി വാര്‍ത്തകള്‍ നല്‍കുന്നതായിരിക്കും. എല്ലാ നിയമ നടപടി ക്രമങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു തന്നെയായിരിക്കും സ്‌കൈ ഡൈവിംഗ് നടത്തുക. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ബ്രിട്ടീഷ് പാരച്യൂട്ട് അസോസിയേഷന്റെ സ്‌കൈ ഡൈവിങ് ലൈബിലിറ്റി ഇന്‍ഷൂറന്‍സും ഉണ്ടായിരിക്കും. കൂടാതെ സ്‌കൈ ഡൈവിംഗ് നടത്തുന്ന വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നതിനും അവസരമുണ്ടായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category