1 GBP = 92.60 INR                       

BREAKING NEWS

നവജാത ശിശു മരണ നിരക്ക് തീരെ കുറവ്; നിപയെ പോലും പ്രതിരോധിച്ച കരുത്ത്; ആരോഗ്യ സൂചികയില്‍ യോഗി ആദിത്യനാഥിന്റെ യുപി 28 പോയിന്റ് നേടി ഏറ്റവും പിന്നിലായപ്പോള്‍ 74 പോയിന്റുമായി സര്‍വ്വ സംസ്ഥാനങ്ങളേയും പിന്നിലാക്കി കേരളം ഒന്നാമത്; പുരോഗതിയുടെ കാര്യത്തില്‍ ഒന്‍പതാമതായപ്പോള്‍ രണ്ട് ശതമാനം കേരളം പിന്നോട്ട് പോയി; നീതി ആയോഗിന്റെ കണക്കില്‍ കേരളത്തെ തൊടാനാവാതെ ഇതര സംസ്ഥാനങ്ങള്‍; ആരോഗ്യത്തിലെ കേരള മോഡല്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍; അഭിമാനത്തോടെ തല ഉയര്‍ത്തി ഷൈലജ ടീച്ചര്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ആരോഗ്യ രംഗത്തെ കേരളാ മോഡല്‍ എണ്‍പുതുകളില്‍ അന്താരാഷ്ട്ര ചര്‍ച്ചയായിരുന്നു. നിപ വന്നിട്ടു പോലും പ്രതിരോധിക്കാന്‍ കേരളത്തിന് ആയത് ഈ മോഡലിന്റെ വിജയമായിരുന്നു. പൊതു ജനാരോഗ്യം ശക്തിപ്പെടുത്തിയുള്ള നീക്കം. മികവുള്ള ഡോക്ടര്‍മാരുടെ സാന്നിധ്യവും കേരളത്തിന് തുണയാണ്. മസ്തിഷ്‌ക ജ്വരവും മറ്റും വന്ന് ബീഹാറില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ മരണത്തിന് കീഴടങ്ങുന്നു. നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാരിന് കഴിയുന്നുമില്ല. ഇവിടെയാണ് നിപയെ പോലും പ്രതിരോധിച്ച കേരളം വേറിട്ട് നില്‍ക്കുന്നത്. ഇതിനുള്ള അംഗീകാരമാണ് നിതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചിക റിപ്പോര്‍ട്ടില്‍ 74.01 മാര്‍ക്കുമായി കേരളം വീണ്ടും ഒന്നാം സ്ഥാനത്ത് എത്തുന്നത്. ആരോഗ്യ രംഗത്ത് ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തെയാണ് കേരളം അഭിമുഖീകരിക്കുന്നത്. അപ്പോഴും ഈ നേട്ടം കൈവരിക്കുമ്പോള്‍ അത് ആരോഗ്യമന്ത്രി കെകെ ഷൈലജയ്ക്ക് കൂടിയുള്ള അംഗീകാരമാണ്.

ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ് (28.61 മാര്‍ക്ക്). അതായത് യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിന് കേരളത്തിനോടൊപ്പമെത്താന്‍ ഇനിയും ഏറെ മുന്നോട്ട് പോകണം. ആരോഗ്യസൂചികയുടെ ആദ്യപതിപ്പിലും കേരളമായിരുന്നു മുന്‍പില്‍. എന്നാല്‍ ആദ്യ ഘട്ടത്തെ അപേക്ഷിച്ച് പുരോഗതിയില്‍ കേരളം പിന്നോട്ടു പോയി. അടിസ്ഥാനവര്‍ഷമായ 201516ലെ മാര്‍ക്ക് 76.55 ആയിരുന്നത് 201718ല്‍ 74.01 ആയി. പുരോഗതിയുടെ റാങ്കിങ്ങില്‍ ഹരിയാനയാണ് ഒന്നാമത്; കേരളത്തിന് 16ാം സ്ഥാനമേയുള്ളൂ. പ്രാഥമിക റഫറല്‍ യൂണിറ്റുകള്‍, നിലവാരം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നാണ് സൂചിക വ്യക്തമാക്കുന്നത്. വലിയ സംസ്ഥാനങ്ങള്‍, ചെറിയ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് സൂചിക.

കേരളത്തിന്റെ പ്രകടനം മൊത്തം സ്‌കോര്‍: 74.01/100 ആണ്. ഇതില്‍ നവജാത ശിശുക്കളിലെ ആണ്‍പെണ്‍ അനുപാതം: 1000 : 959വും. പ്രതിരോധകുത്തിവയ്പ്പില്‍ എല്ലാ കുട്ടികളേയും പങ്കെടുപ്പിക്കാനും കഴിയുന്നു. 2015-16 മുതല്‍ 2017 - 18 വരെയുള്ള കാലയളവില്‍ ആരോഗ്യ രംഗത്തെ വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടത്തെ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേരളത്തിന് പിന്നില്‍ ആന്ധ്രാപ്രദേശും മഹാരാഷ്ട്രയും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. 'ആരോഗ്യമുള്ള സംസ്ഥാനങ്ങള്‍, വികസിത ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ട് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ഡോ.രാജീവ് കുമാറാണ് പുറത്തിറക്കിയത്.23 ഹെല്‍ത്ത് ഇന്‍ഡിക്കേറ്ററുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

ആരോഗ്യ പരിപാലനം, ശുചിത്വ നിലവാരം, ആശുപത്രികളുടെ പ്രവര്‍ത്തനം, ശിശു ജനന മരണ നിരക്ക് തുടങ്ങി സമഗ്രമായ ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ കേരളം ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്തെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. വലിയ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ഹരിയാന, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നിവരാണ് മുന്നില്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഹരിയാന, ജാര്‍ഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ച വച്ചപ്പോള്‍ ചത്തീസ്ഗഡിന്റെ വളര്‍ച്ച നിരാശപ്പെടുത്തി. റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, വേള്‍ഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. ആന്ധ്രാപ്രദേശും തമിഴ്നാടുമാണ് മികച്ച പ്രകടനം കാഴ്ചവച്ച രണ്ടും മൂന്നും സ്ഥാനത്തെത്തിയ സംസ്ഥാനങ്ങള്‍. ദേശീയ ആരോഗ്യരക്ഷാ സൂചികപ്രകാരം ഉത്തര്‍പ്രദേശും ബിഹാറുമാണ് ആരോഗ്യരംഗത്ത് ഏറ്റവും മോശം അവസ്ഥയിലുള്ളത്.

ശിശുമരണ നിരക്കില്‍ രാജ്യം 2030ല്‍ ലക്ഷ്യമിടുന്ന പുരോഗതി കേരളം ഇപ്പോള്‍ തന്നെ നേടിയതായി നിതി ആയോഗിന്റെ ആരോഗ്യ റാങ്കിങ് റിപ്പോര്‍ട്ട് പറയുന്നു. ഇതേസമയം, നവജാത ശിശുക്കളുടെ ആണ്‍പെണ്‍ അനുപാതത്തില്‍ കേരളം പിന്നോട്ടു പോയി. ഛത്തീസ്ഗഡ് ആണ് ഒന്നാമത് 1000 ആണ്‍കുട്ടികള്‍ക്ക് 963 പെണ്‍കുട്ടികള്‍. കേരളത്തില്‍ ഇത് 959 ആണ്. 201516ല്‍ കേരളത്തില്‍ 967, ഛത്തീസ്ഗഡില്‍ 961 ആയിരുന്നു. പെണ്‍കുട്ടികളുടെ ജനനനിരക്ക് 950ല്‍ കൂടുതലുള്ളത് ഈ രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമാണ്. വലിയ സംസ്ഥാനങ്ങളില്‍ ഒന്നാമതെത്തിയ കേരളം മൊത്തത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ മുന്നിലാണ്. ഇതേസമയം, ഫസ്റ്റ് റഫറല്‍ യൂണിറ്റുകളുടെ അനുപാതത്തില്‍ കേരളം പിന്നോട്ടാണ്. മറ്റു പല സംസ്ഥാനങ്ങളും ഇതില്‍ പുരോഗതിയുണ്ടാക്കി. 5 ലക്ഷം പേര്‍ക്ക് ഒരു എഫ്ആര്‍യു ആണ് ദേശീയ അനുപാതം.

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും 2017-18 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് നീതി ആയോഗ് ആരോഗ്യസൂചിക തയ്യാറാക്കിയത്. ആരോഗ്യമേഖലയിലെ ഫലസൂചികകള്‍, ഭരണപരമായ സൂചികകള്‍, ആരോഗ്യസംവിധാനത്തിന്റെ ദൃഢത എന്നിവ 23 സൂചികകളിലൂടെ പരിശോധിച്ചാണ് റാങ്കിങ് നടത്തിയത്. രാജ്യത്തെ വലുപ്പമേറിയ സംസ്ഥാനങ്ങളായ പഞ്ചാബ്, ആന്ധ്രാപ്രദേശ്, ജമ്മു കശ്മീര്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് ആരോഗ്യരംഗത്ത് എന്തെങ്കിലും മുന്നേറ്റം നടത്തിയിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേരളം സൂചികയില്‍ പോയിന്റ് നിലയില്‍ താഴേക്ക് പോന്നിട്ടുണ്ട്.

കേരളത്തിന്റെ ആരോഗ്യസൂചിക കഴിഞ്ഞവര്‍ഷം 80 പോയിന്റിലാണ് നിന്നിരുന്നെങ്കില്‍ ഇത്തവണയത് 76.55 ലേക്ക് താഴ്ന്നിട്ടുണ്ട്. പഞ്ചാബ് കഴിഞ്ഞ വര്‍ഷത്തെ 62.02 പോയിന്റ് എന്ന നിലയില്‍നിന്ന് 65.21 പോയിന്റിലേക്ക് ഉയര്‍ന്നു. 63.38 പോയിന്റുമായി തമിഴ്നാട് പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും റാങ്കിങ്ങില്‍ രണ്ടില്‍ നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ചാമത് നിന്നിരുന്ന പഞ്ചാബ് 65.21 പോയിന്റുമായി രണ്ടാമതെത്തി. രാജ്യത്ത് ഏറ്റവും കുറഞ്ഞ നവജാത ശിശുമരണ നിരക്കും 5 വയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കും കേരളത്തിലാണ്. രോഗപ്രതിരോധ കുത്തിവയ്പ്, ആശുപത്രികളില്‍വച്ചുള്ള പ്രസവം, ജനനസമയത്തെ സ്ത്രീ-പുരുഷ അനുപാതം എന്നിവയിലും കേരളം മികച്ച നിലയിലാണ്.

ഉത്തര്‍പ്രദേശാണ് ആരോഗ്യരക്ഷാരംഗത്ത് രാജ്യത്ത് ഏറ്റവും മോശം പ്രകടനം നടത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ശിശുമരണങ്ങളും ആരോഗ്യരംഗത്ത് കനത്ത വെല്ലുവിളികളും നേരിടുന്ന ഉത്തര്‍പ്രദേശില്‍ ആരോഗ്യസൂചികയിലെ പോയിന്റ് നില 33.69 ആണ്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പോയിന്റ് നില (28.14) മെച്ചപ്പെടുത്തിയെന്ന് വേണമെങ്കില്‍ പറയാം. ഉത്തര്‍പ്രദേശിനൊപ്പം ബിഹാറും (38.46) ആരോഗ്യരംഗത്ത് ഏറെ പിന്നിലാണ്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഏറ്റവും മികച്ച സൂചികാനില ലക്ഷദ്വീപിന്റേതാണ്. 65.79 പോയിന്റിലാണ് ലക്ഷദ്വീപിന്റെ സൂചിക നില്‍ക്കുന്നതെങ്കില്‍ താഴെയുള്ള ദാദ്ര നഗര്‍ ഹാവേലിയുടേത് 34.64 പോയിന്റിലാണ്.

52.27 പോയിന്റുമായി ചണ്ഡീഗഡാണ് സൂചികയില്‍ രണ്ടാമത്. ആരോഗ്യസൂചികയില്‍ വീണ്ടും കേരളം മുന്നിലെത്തിയത് ആരോഗ്യമേഖലയില്‍ സംസ്ഥാനം നടത്തുന്ന വലിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. ഇതിലൂടെ രാജ്യത്തിന്റെ സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കേരളം കൈവരിച്ചിരിക്കുകയാണ്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള എല്ലാ ആശുപത്രികളിലും മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി രോഗീസൗഹൃദവും മികവിന്റെ കേന്ദ്രങ്ങളുമാക്കിവരികയാണ്. നിപ വൈറസ് ബാധ, പ്രളയം, ഓഖി എന്നീ സമയങ്ങളില്‍ സംസ്ഥാന ആരോഗ്യവകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജിഡിപിയുടെ 2.5% ആരോഗ്യരംഗത്ത് ചെലവിടാന്‍ കേന്ദ്രം തയാറാകണമെന്ന് നിതി ആയോഗ് അംഗം വിനോദ് കുമാര്‍ പോള്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ ആരോഗ്യമേഖലയില്‍ ബജറ്റ് വിഹിതം കൂട്ടണം. ശരാശരി 4.7 ശതമാനമാണ് ഇപ്പോള്‍ ആരോഗ്യമേഖലയ്ക്കു നീക്കിവയ്ക്കുന്നത്. ഇത് 8 ശതമാനമാക്കണം എന്നതാണ് ആവശ്യം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category