1 GBP = 92.60 INR                       

BREAKING NEWS

കളക്ടറുടെ ചോദ്യങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞ് മുതലാളി എത്തിയില്ല; അഡ്വക്കേറ്റിന്റെ വാദങ്ങളെ ന്യായീകരിക്കാന്‍ അധികാര കേന്ദ്രങ്ങള്‍ ശ്രമിച്ചിട്ടും എടുത്തത് ഉറച്ച നിലപാട്; ബസുടമ കോടതിയില്‍ പോയാല്‍ പറഞ്ഞു നില്‍ക്കാന്‍ ഒന്നുമില്ലെന്ന വാദത്തെ തകര്‍ത്തത് അതിവേഗം നിയമോപേശം വാങ്ങിച്ചും; കല്ലടയ്ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പു വരുത്തിയത് ടിവി അനുപമയുടെ അതിവേഗ നീക്കങ്ങള്‍; യാത്രക്കാരോട് കലിപ്പ് കാട്ടിയ കല്ലട ബസിന് ഒടുവില്‍ കിട്ടിയത് അര്‍ഹിക്കുന്ന ശിക്ഷ; ശക്തന്റെ നാട്ടില്‍ കള്ളക്കളികള്‍ പൊളിഞ്ഞു വീഴുമ്പോള്‍

Britishmalayali
kz´wteJI³

തൃശൂര്‍: ഒടുവില്‍ കല്ലടയ്ക്ക് അര്‍ഹിക്കുന്ന ശിക്ഷ. യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിനെ സംരക്ഷിക്കാനായിരുന്നു ഉന്നതതല ഇടപെടല്‍. എന്നാല്‍ കളക്ടറുടെ അധികാരം ടി വി അനുപമ ഉപയോഗിച്ചപ്പോള്‍ കല്ലട സുരേഷിന് പണി കിട്ടി. യാത്രക്കാര്‍ ആക്രമത്തിനിരയായ ബസിന് ഒരു വര്‍ഷത്തേക്ക് ഇനി ഷെഡില്‍ കിടക്കാം. കഴിഞ്ഞ ദിവസമാണ് തമിഴ്നാട് സ്വദേശിനിയെ മലപ്പുറത്ത് ബസില്‍ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതോടെ പഴയ കേസ് വീണ്ടും സജീവമായത്. ഇതോടെ അനുപമ ഇടപെട്ടു. ഇതോടെ അതിവേഗ തീരുമാനവും വന്നു. ശക്തന്റെ നാടാണ് തൃശൂര്‍. ഇവിടെ പഴയ കാലത്തെ അനുസ്മരിപ്പിക്കും വിധം നീതി ഉറപ്പാക്കുകയാണ് അനുപമ. ഇതാണ് കല്ലട സുരേഷിനും പണിയാകുന്നത്.

കലക്ടര്‍ ടി.വി.അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍ടിഎ (റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി) യോഗത്തിലാണ് തീരുമാനം. കെ.എല്‍.45 എച്ച് 6132 എന്ന ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. യോഗത്തില്‍ കല്ലട ഗ്രൂപ്പിന്റെ അഭിഭാഷകന്‍ ഹാജരായി വിശദീകരണം നല്‍കിയിരുന്നു. കുറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും പൊലീസ് കേസെടുത്തിട്ടുണ്ടെന്നും പെര്‍മിറ്റ് റദ്ദാക്കാനാവില്ലെന്നുമായിരുന്നു അഭിഭാഷകന്റെ വാദം. ഉടമയെ പ്രതി ചേര്‍ക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ കീഴ്തലങ്ങളിലെ നടപടികളെയും കല്ലടയുടെ അഭിഭാഷകന്‍ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വിശദമായ നിയമ പരിശോധനക്കായി ഫയല്‍ മാറ്റി. അതിവേഗ മറുപടിയും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതോടെ എല്ലാം വേഗത്തിലായി.

വൈകിട്ടോടെ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ഒരു വര്‍ഷത്തേക്ക് പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യാനുള്ള ആര്‍ടിഎയുടെ തീരുമാനം. കളക്ടറുടെ കര്‍ശന നിലപാടാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. കളക്ടര്‍ നേരിട്ട് യോഗം വിളിച്ചതു കൊണ്ട് തന്നെ തീരുമാനം അട്ടിമറിക്കാന്‍ കഴിയാത്ത അവസ്ത വന്നു. യോഗത്തില്‍ കല്ലട ഗ്രൂപ്പ് ഉടമ സുരേഷ് കല്ലടയോടും ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹാജരായില്ല. ഏപ്രില്‍ 21ന് തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലെ രണ്ട് യാത്രക്കാരെ കൊച്ചിയില്‍ മര്‍ദിച്ചു റോഡിലിറക്കിവിട്ട സംഭവത്തിലെ പരാതിയിലാണ് പെര്‍മിറ്റ് റദ്ദാക്കുന്നത്.

നടപടികള്‍ക്കായി എറണാകുളം ആര്‍ടിഒ, ബസ് രജിസ്റ്റര്‍ ചെയ്ത ഇരിങ്ങാലക്കുട ആര്‍ടിഒക്ക് കേസ് കൈമാറുകയായിരുന്നു. കേസില്‍ തീരുമാനമെടുക്കാതെ പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു. കല്ലട സുരേഷിന്റെ സ്വാധീനമായിരുന്നു ഇതിന് കാരണം. ഇതിനിടെയാണ് തമിഴ്നാട് സ്വദേശിനിയെ മലപ്പുറത്ത് ബസില്‍ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതോടെയാണ് നേരത്തേ പെര്‍മിറ്റ് റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ച ശുപാര്‍ശയും മുക്കിയത് വാര്‍ത്തകളില്‍ എത്തി. ഇതോടെ കളക്ടര്‍ ഇടപെട്ടു. അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, ആര്‍ടിഒ, ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടിഒ, റൂറല്‍ പൊലീസ് സൂപ്രണ്ട് എന്നിവരും പങ്കെടുത്തു. തുടര്‍ന്ന് തീരുമാനവും.

യാത്രക്കാരെ മര്‍ദ്ദിച്ച കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍, പെര്‍മിറ്റ് റദ്ദാക്കുന്നത് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ അനുമതി ലഭിച്ചശേഷം മതിയെന്ന് ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടിഒ വിലയിരുത്തി. അതോടെയാണ് ആര്‍ടിഎ യോഗം ജില്ലാ കലക്ടര്‍ ടി.വി. അനുപമ വിളിച്ചത്. ഈ യോഗത്തിലും മുതലാളിക്ക് വേണ്ടി വാദിച്ചവരുണ്ട്. പെര്‍മിറ്റ് പെട്ടെന്നു റദ്ദാക്കിയാല്‍ ബസ് ഉടമ കോടതിയില്‍ പോകും. അങ്ങനെ വരുമ്പോള്‍ നിയമപരമായി പറഞ്ഞുനില്‍ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിയണമെന്നാണണ് വാദമുയര്‍ത്തിയത്. ഇതിലും അനുപമ ഇടപെട്ടു. അതിവേഗം നിയമോപദേശം തേടി. ഇതോടെ കല്ലടയ്ക്ക് വിലക്കും വന്നു.

കളക്ടര്‍ അനുപമ യോഗം വിളിച്ചതു കൊണ്ടാണ് കല്ലട സുരേഷ് യോഗത്തിന് എത്താത്തത്. കളക്ടറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുള്ള ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞായിരുന്നു ഇത്. അഡ്വക്കേറ്റിനെ അയച്ച് നിയമവശങ്ങളിലൂടെ ബസിനെ രക്ഷിച്ചെടുക്കാനായിരുന്നു ശ്രമം. അതും നടക്കാതെ പോവുകയാണ്. മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. നിയമവിരുദ്ധമായ പ്രവര്‍ത്തികള്‍ക്ക് ബസ് ഉപയോഗിക്കുക, വാഹനത്തിന്റെ ജീവനക്കാര്‍ക്ക് മേല്‍ ഉടമയ്ക്ക് നിയന്ത്രണം നഷ്ടപ്പെടുക എന്നീ നിയമലംഘനങ്ങള്‍ ആര്‍ ടി എ കണ്ടെത്തി. ബസിന്റെ പെര്‍മിറ്റ് ഇരിങ്ങാലക്കുട ജോയിന്റ് ആര്‍.ടി.ഒ മുമ്പാകെ ഹാജരാക്കണം എന്നും നിര്‍ദ്ദേശമുണ്ട്.

മോട്ടോര്‍ വാഹന നിയമം ലംഘിച്ചതിന് നേരത്തെയും 17 തവണ ബസിനെതിരെ നടപടി എടുത്തിട്ടുണ്ട്. സമാനമായ കേസുകളില്‍ നേരത്തേ സ്വീകരിച്ച ശിക്ഷാ നടപടികള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ നിന്ന് വാഹന ഉടമയെ പിന്തിരിപ്പിച്ചില്ല എന്നും യോഗം വിലയിരുത്തി. ഏപ്രില്‍ 21ന് കല്ലട ബസിലെ യാത്രക്കാരെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ബസ് കേടായതിനെ തുടര്‍ന്ന് പകരം യാത്ര സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ചത്. വൈറ്റിലയില്‍ വച്ചായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതോടെ നിരവധിപേരാണ് കല്ലടയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category