1 GBP = 85.80 INR                       

BREAKING NEWS

വനിതാ മതിലിനു ശേഷം രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് യുഡിഎഫും ബിജെപിയും ഉപയോഗപ്പെടുത്തി; ഈ പ്രചാരണം അനുഭാവികള്‍ക്കിടയില്‍ സൃഷ്ടിച്ചത് വലിയ ആഘാതം; വോട്ടില്‍ ഒരു ഭാഗം യുഡിഎഫിനു കൈമാറിയശേഷവും 15.56 ശതമാനം വോട്ടുകള്‍ നേടുന്നതില്‍ ബിജെപി വിജയിച്ചത് ഉല്‍കണ്ഠ ഉളവാക്കുന്ന കാര്യം; ബിജെപിയുടെ വളര്‍ച്ച തടയുന്നതിന് രാഷ്ട്രീയ-പ്രത്യയശാസ്ത്ര- സംഘടനാ പ്രവര്‍ത്തനം അനിവാര്യം; ഒടുവില്‍ ശബരിമലയിലെ തെറ്റ് സമ്മതിച്ച് സിപിഎം; കേന്ദ്ര കമ്മറ്റി റിപ്പോര്‍ട്ട് ദേശാഭിമാനിയില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ ഇടത് മുന്നണിക്ക് വോട്ടു കുറയാന്‍ കാരണം ശബരിമല തന്നെയെന്ന് സമ്മതിച്ച് സിപിഎം അവലോകന റിപ്പോര്‍ട്ട്. യുവതി പ്രവേശനം തിരിച്ചടിയായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വനിതാ മതിലിനു ശേഷം രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് യുഡിഎഫും ബിജെപിയും ഉപയോഗപ്പെടുത്തിയെന്നും ഈ പ്രചാരണം അനുഭാവികള്‍ക്കിടയില്‍ സൃഷ്ടിച്ചത് വലിയ ആഘാതമാണെന്നും സിപിഎം തിരിച്ചറിയുന്നു. ബിജെപിയുടെ വളര്‍ച്ചയേയും ആശങ്കയോടെയാണ് സിപിഎം കാണുന്നത്. ഇതും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.


വോട്ടില്‍ ഒരു ഭാഗം യുഡിഎഫിനു കൈമാറിയശേഷവും 15.56 ശതമാനം വോട്ടുകള്‍ നേടുന്നതില്‍ ബിജെപി വിജയിച്ചത് ഉല്‍കണ്ഠ ഉളവാക്കുന്ന കാര്യമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ബിജെപിയുടെ വളര്‍ച്ച തടയുന്നതിന് രാഷ്ട്രീയ-പ്രത്യയശാസ്ത്ര- സംഘടനാ പ്രവര്‍ത്തനം അനിവാര്യമാണെന്നും വിശദീകരിക്കുന്നു. 56 ലക്ഷം സ്ത്രീകള്‍ പങ്കെടുത്ത ചരിത്രം സൃഷ്ടിച്ച വനിതാമതിലിനു കേരളം സാക്ഷ്യം വഹിച്ചു. ഈ ബഹുജന സമരങ്ങളില്‍ അണിനിരന്ന എല്ലാ വിഭാഗങ്ങളും വോട്ടായി പരിവര്‍ത്തനം ചെയ്യപ്പെട്ടില്ല. നമ്മുടെ സമരങ്ങളില്‍ പങ്കെടുക്കുന്ന ജനങ്ങളുടെ രാഷ്ട്രീയവല്‍ക്കരണത്തില്‍ നിലനില്‍ക്കുന്ന ദൗര്‍ബല്യം അടിയന്തരമായി പരിഹരിക്കണമെന്നാണ് കേന്ദ്ര റിപ്പോര്‍ട്ടിലുള്ളത്.

ചില പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടിയുടെ വോട്ടിങ് ശേഷിയില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ട്. പാര്‍ട്ടിയുടെ അശ്രാന്തപരിശ്രമവും സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനവും ഉണ്ടായിട്ടും അടിത്തറ വികസിക്കാത്തത് എന്തുകൊണ്ടാണെന്ന് ഗൗരവമായി പരിശോധിക്കേണ്ടതാണെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനം ചുവടെ
ലോക്സഭാ തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍നിന്ന് മുന്നേറുന്നതിന് വര്‍ധിത ഊര്‍ജത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ദൗര്‍ബല്യം മറികടക്കുമെന്ന് സിപിഐ എം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം ചര്‍ച്ചയ്ക്കുശേഷം അംഗീകരിച്ചു. ജനങ്ങളെ തിരിച്ചുപിടിക്കാന്‍ ശക്തമായ രാഷ്ട്രീയ ഇടപെടലിന് റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുന്നു. പ്രസക്തഭാഗങ്ങള്‍ ചുവടെ:

രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്കുശേഷം വരുന്ന ഈ ഫലങ്ങള്‍ നമ്മുടെ സ്വതന്ത്രമായ ശക്തിയും രാഷ്ട്രീയ ഇടപെടല്‍ശേഷിയും വലിയതോതില്‍ ക്ഷയിച്ചു എന്ന് വ്യക്തമായി സൂചിപ്പിക്കുന്നു. നമുക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിലെ വോട്ടുവിഹിതത്തിലെ ഇടിവ് വലിയ ഉല്‍ക്കണ്ഠ ഉളവാക്കുന്നു. ജനങ്ങള്‍ അകന്നതും പരമ്പരാഗത വോട്ടില്‍ ഒരുഭാഗത്തിന്റെ വിട്ടുപോകലും മനസ്സിലാക്കാന്‍ ആഴത്തിലുള്ള അവലോകനം ആവശ്യമാണ്. നാം കണ്ടുപിടിക്കുക മാത്രമല്ല തിരുത്തുകകൂടി ചെയ്യേണ്ട ചില ദൗര്‍ബല്യങ്ങളുണ്ട്.
ബഹുജന പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തുന്നതില്‍ വര്‍ഗ ബഹുജന സംഘടനകള്‍ സജീവമായിരുന്നു. വലിയ ബഹുജന അണിനിരത്തലുകള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടന്നു. 56 ലക്ഷം സ്ത്രീകള്‍ പങ്കെടുത്ത ചരിത്രം സൃഷ്ടിച്ച വനിതാമതിലിനു കേരളം സാക്ഷ്യം വഹിച്ചു. ഈ ബഹുജന സമരങ്ങളില്‍ അണിനിരന്ന എല്ലാ വിഭാഗങ്ങളും വോട്ടായി പരിവര്‍ത്തനം ചെയ്യപ്പെട്ടില്ല. നമ്മുടെ സമരങ്ങളില്‍ പങ്കെടുക്കുന്ന ജനങ്ങളുടെ രാഷ്ട്രീയവല്‍ക്കരണത്തില്‍ നിലനില്‍ക്കുന്ന ദൗര്‍ബല്യം അടിയന്തരമായി പരിഹരിക്കണം.

യുവജനങ്ങളെ ആകര്‍ഷിക്കണം
യുവാക്കള്‍ക്ക് പാര്‍ട്ടിയോടുള്ള ആകര്‍ഷണം പരിമിതമായി തുടരുന്നു. ഇക്കാര്യം നാം തുടര്‍ച്ചയായുള്ള പാര്‍ട്ടി കോണ്‍ഗ്രസില്‍ നിരീക്ഷിച്ചു. ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ തീരുമാനിക്കുകയും ചെയ്തു. ഒന്നുകില്‍ അവ നടപ്പാക്കിയില്ല, അല്ലെങ്കില്‍ വിജയിച്ചില്ല എന്നു വ്യക്തമാണ്. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കുന്നതിലേക്ക് നയിച്ചു.

സര്‍വകലാശാലകളിലും കോളേജുകളിലും സ്‌കൂളുകളിലും വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള ജനാധിപത്യാവകാശം രാജ്യത്താകെ ഗുരുതരമായി പരിമിതപ്പെടുത്തപ്പെട്ടിട്ടുണ്ട്. തൊഴിലില്ലായ്മാ നിരക്ക് വളരെ ഉയര്‍ന്നിരുന്നിട്ടും നമുക്ക് യുവാക്കളെ ഉശിരന്‍ പ്രക്ഷോഭങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല.

യുവാക്കളിലേക്ക് എത്താനുള്ള പ്രധാന വഴി സാമൂഹ്യമാധ്യമങ്ങളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആശയവിനിമയവുമാണ്. ഈ ഉപകരണങ്ങളെ ബിജെപി തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കാനും യുവാക്കളെ സ്വാധീനിക്കാനുമായി വിജയകരമായി ഉപയോഗിച്ചു. അടിയന്തരമായി ഈ പ്രശ്നം കൈകാര്യം ചെയ്യുകയും അവശ്യംവേണ്ട നടപടികള്‍ കൈക്കൊള്ളുകയും വേണം.

നഗര പ്രദേശങ്ങളില്‍ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ഇടയില്‍ പാര്‍ട്ടിയോടുള്ള ആകര്‍ഷണം കുറഞ്ഞുവരികയാണ്. ഈ സ്ഥിതി തിരുത്തുന്നതിന് ചില തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. എന്നാല്‍, ഒരു ഫലവും ഉണ്ടായിട്ടില്ല. പല നിയോജകമണ്ഡലങ്ങളിലും ലഭിച്ച മൊത്തം വോട്ടുകള്‍ വര്‍ഗ ബഹുജന സംഘടനകളുടെ മൊത്ത അംഗസംഖ്യയിലും കുറവാണ്. അംഗത്വത്തിന്റെ ഇരട്ടിപ്പ് കണക്കിലെടുത്താല്‍പോലും ഈ വിടവ് അറിയിക്കുന്നത് ബഹുജന സംഘടന അംഗങ്ങളുടെ രാഷ്ട്രീയവല്‍കരണ പ്രക്രിയ വേണ്ടതിലും എത്രയോ അകലെയാണെന്നാണ്.

പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും ഇലക്ട്രോണിക് വാര്‍ത്താ വിനിമയ ശൃംഖല ശക്തിപ്പെടുത്തണം. ജനങ്ങളുടെ പൊള്ളുന്ന പ്രശ്നങളില്‍ സമരങ്ങള്‍ സ്വതന്ത്രമായും സമാനചിന്താഗതിക്കാരായ പാര്‍ട്ടികളും സാമൂഹ്യശക്തികളുമായും ചേര്‍ന്നു നടത്താനുള്ള പദ്ധതികള്‍ തയ്യാറാക്കണം.

പഠിക്കേണ്ട പാഠങ്ങള്‍
പാര്‍ട്ടി രാഷ്ട്രീയാടിത്തറ വിപുലപ്പെടുത്തുന്നതിലും സംഘടനാശേഷിയും പ്രവര്‍ത്തനവും വര്‍ധിപ്പിക്കുന്നതിലും രാഷ്ട്രീയ ഇടപെടല്‍ കഴിവ് വികസിപ്പിക്കുന്നതിലും പരാജയപ്പെട്ടിരിക്കുന്നു എന്നാണ് മോശപ്പെട്ട തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം പൊളിറ്റ്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കണം. 2015 ഡിസംബറില്‍ ചേര്‍ന്ന കൊല്‍ക്കത്താ പ്ലീനം തീരുമാനങ്ങള്‍ നടപ്പാക്കിയതിന്റെ വിശദമായ അവലോകനം നടക്കേണ്ടതാണ്.

ബഹുജന സംഘടനകളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവര്‍ത്തനത്തിന്റെ ആവശ്യം തുടര്‍ച്ചയായ പ്രമേയങ്ങള്‍ എടുത്തുകാണിച്ചിട്ടും നടപ്പാക്കപ്പെട്ടിട്ടില്ല. പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും ഇലക്ട്രോണിക് വാര്‍ത്താ വിനിമയ ശൃംഖല ശക്തിപ്പെടുത്തണം. ജനങ്ങളുടെ പൊള്ളുന്ന പ്രശ്നങളില്‍ സമരങ്ങള്‍ സ്വതന്ത്രമായും സമാനചിന്താഗതിക്കാരായ പാര്‍ട്ടികളും സാമൂഹ്യശക്തികളുമായും ചേര്‍ന്നു നടത്താനുള്ള പദ്ധതികള്‍ തയ്യാറാക്കണം.

പുതിയ വെല്ലുവിളികള്‍
ബിജെപിക്കുണ്ടായ നിര്‍ണായക വെല്ലുവിളിയെ തുടര്‍ന്ന് ഉയര്‍ത്തിക്കൊണ്ടു വരാനിടയുള്ള ആസന്ന വെല്ലുവിളികളെ നേരിടാന്‍ രാജ്യവും ജനങ്ങളും സ്വയം സന്നദ്ധമാകണം.

പുതിയ സര്‍ക്കാര്‍ സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്നത് രൂക്ഷമാക്കും. പരമാവധി ജനവിഭാഗങ്ങളെ അണിനിരത്തുന്നതിലും സമരങ്ങള്‍ നയിക്കുന്നതിലും പാര്‍ട്ടി നേതൃത്വംവഹിക്കണം. ഈ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ വര്‍ഗീയ ധ്രുവീകരണം ദൃഢീകരിച്ച പശ്ചാത്തലത്തില്‍ വര്‍ഗീയശക്തികളുടെ കടന്നാക്രമണം ഇനിയും കൂടുതല്‍ രൂക്ഷമാകും.

ഭരണഘടനയ്ക്ക് കീഴിലുള്ള നിയന്ത്രണ സംവിധാനങ്ങളെ എല്ലാം തുരങ്കംവയ്ക്കുന്ന പ്രക്രിയ കൂടുതല്‍ രൂക്ഷമാകും. ഇത് ആര്‍എസ്എസിന് ആവശ്യമാണ്. ഭരണഘടനയ്ക്ക് കീഴിലുള്ള അധികാരസ്ഥാനങ്ങളുടെ പ്രതിരോധവും ശക്തിപ്പെടുത്തലും നമ്മുടെ സംഘടിതപ്രചാരണങ്ങളുടെ സ്ഥായിയായ സ്വഭാവമാകണം. ജനങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കും. വിയോജിപ്പിനെ അമര്‍ച്ചചെയ്യാന്‍ നിയമപരമായ പീഡനങ്ങളും വേട്ടയാടലും ഉണ്ടാകും. ഈ വെല്ലുവിളിയെ പാര്‍ട്ടി വിട്ടുവീഴ്ചയില്ലാതെ നേരിട്ട് പരാജയപ്പെടുത്തണം.

പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനത്തില്‍ ആധുനിക വാര്‍ത്താവിനിമയ രീതികളെയും ഉപകരണങ്ങളെയും ഉള്‍ക്കൊള്ളിക്കണം.പുതിയ വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടത്തില്‍ വിദ്യാര്‍ത്ഥി സംഘടനയോടൊപ്പം ബുദ്ധിജീവികളുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും വിശാലമുന്നണി കെട്ടിപ്പടുക്കണം.

കടമകള്‍
തൊഴിലാളിവര്‍ഗത്തിന്റെയും കര്‍ഷകരുടെയും കാര്‍ഷകത്തൊഴിലാളികളുടെയും നീറുന്ന പ്രശ്നങ്ങളെ ആധാരമാക്കി വിപുലവും തീവ്രവുമായ സമരങ്ങള്‍ നടത്തണം. ജനങ്ങള്‍ക്കിടയിലേക്ക് ചെല്ലാന്‍ പാര്‍ട്ടി നേതാക്കള്‍ മുന്നിട്ടിറങ്ങണം. തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുത്തിട്ടുള്ള യുവാക്കളില്‍ വലിയ വിഭാഗങ്ങളെ ബഹുജന സംഘടനകളിലേക്ക് ആകര്‍ഷിക്കണം. ഇടത് ശക്തികളുടെ ഐക്യം ശക്തിപ്പെടുത്തണം. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ കൂടുതല്‍ ഏകോപനമുണ്ടാകണം.

പ്രത്യയശാസ്ത്രപരമായ സംഘടിതപ്രചാരണം ശക്തിപ്പെടുത്തണം. പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനത്തില്‍ ആധുനിക വാര്‍ത്താവിനിമയ രീതികളെയും ഉപകരണങ്ങളെയും ഉള്‍ക്കൊള്ളിക്കണം.പുതിയ വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടത്തില്‍ വിദ്യാര്‍ത്ഥി സംഘടനയോടൊപ്പം ബുദ്ധിജീവികളുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും വിശാലമുന്നണി കെട്ടിപ്പടുക്കണം. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മാ പ്രശ്നത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കണം. ഫെഡറല്‍ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സംസ്ഥാന സര്‍ക്കാരുമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമുള്ള പ്രചാരണങ്ങള്‍ പാര്‍ട്ടി ശക്തിപ്പെടുത്തണം.

ഉപസംഹാരം
രാജ്യത്ത് വലതുപക്ഷ രാഷ്ട്രീയ കടന്നാക്രമണത്തെ ഈ തെരഞ്ഞെടുപ്പ് ശക്തിപ്പെടുത്തിയിട്ടുണ്ട്. വലത്തോട്ടുള്ള ഈ ഏകീകരണത്തെ ഫലപ്രദമായി ചെറുക്കാനാകുക രാഷ്ട്രീയ ഇടതുപക്ഷത്തിനുമാത്രമാണ്.

സിപിഐ എമ്മും മറ്റ് ഇടതുപക്ഷവുമാണ് വലതുപക്ഷ കടന്നാക്രമണത്തെ എതിരിടുന്ന വിട്ടുവീഴ്ചയില്ലാത്ത പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും സംഘടനാപരവുമായ ശക്തി. ഇന്നത്തെ പ്രയാസംനിറഞ്ഞ സ്ഥിതിഗതികളില്‍ ഈ സമരത്തെ മുന്നോട്ടുകൊണ്ടുപോകും.

കേരളത്തിലെ പരാജയം മറികടക്കും
കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം മറികടക്കാനുള്ള പരിഹാര നടപടികളുമായി മുന്നോട്ടുപോകാന്‍ സിപിഐ എം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം. തിരിച്ചടിക്ക് ഇടയാക്കിയ പ്രധാന കാരണങ്ങളും കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ജനങ്ങളുടെ മനോഗതി മനസ്സിലാക്കുന്നതിലുണ്ടായ പരാജയം ഗൗരവമേറിയതാണ്. സംസഥാന സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ നല്ല അംഗീകാരം ഉണ്ടായിരുന്നെങ്കിലും അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കുന്നതില്‍ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നത് പരിശോധിക്കണം. വനിതാ മതിലിനു ശേഷം രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് യുഡിഎഫും ബിജെപിയും ഉപയോഗപ്പെടുത്തി. ഈ പ്രചാരണം അനുഭാവികള്‍ക്കിടയില്‍ വലിയ ആഘാതം സൃഷ്ടിച്ചു.
ബിജെപി കേന്ദ്രത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഭയം മതനിരപേക്ഷ മനസ്സുകളില്‍ യുഡിഎഫിന് അനുകൂലമായി ചുവടുമാറ്റത്തിന് ഇടയാക്കി. കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഇടതുപക്ഷ സാന്നിധ്യം ശക്തിപ്പെടുത്തണമെന്ന മുദ്രാവാക്യത്തിന് വിശ്വാസം നേടാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കണമെന്നുമുള്ള പ്രചാരണം ഈ ചുവടുമാറ്റത്തെ അനായാസമാക്കി. ഈ ആകര്‍ഷണം കൂടുതല്‍ പൊലിപ്പിക്കാനാണ് രാഹുല്‍ഗാന്ധിയെ വയനാട്ടില്‍നിന്ന് മത്സരിപ്പിച്ചത്. സ്ത്രീകളെ പ്രായഭേദം കൂടാതെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ച സുപ്രീംകോടതിവിധിയെ അനുകൂലിക്കുന്ന നിലപാടാണ് പാര്‍ട്ടിയും എല്‍ഡിഎഫ് സര്‍ക്കാരും കൈക്കൊണ്ടത്.

സുപ്രീംകോടതി വിധിയെ പിന്താങ്ങുന്ന ആദ്യനിലപാട് കോണ്‍ഗ്രസും ബിജെപിയും തിരുത്തി, പാര്‍ട്ടിക്കും എല്‍ഡിഎഫ് സര്‍ക്കാരിനും എതിരായി അതിരൂക്ഷമായ പ്രചാരണം സംഘടിപ്പിച്ചു. പതിവായി ഇടതുപക്ഷത്തിന് വോട്ട് ചെയ്യാറുള്ളവരില്‍ ഒരുവിഭാഗത്തെ ആകര്‍ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. നമ്മില്‍നിന്ന് അകറ്റപ്പെട്ടവര്‍ വിവിധ മണ്ഡലങ്ങളില്‍ വ്യത്യസ്ത രീതികളില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട് ചെയ്തു.

സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും തോല്‍വി ഉറപ്പാക്കാന്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലൊഴിച്ച് ബിജെപി അതിന്റെ വോട്ടിന്റെ ഒരുഭാഗം യുഡിഎഫിന് അനുകൂലമായി ചെയ്തു.

കേരളത്തിലെ രാഷ്ട്രീയ അക്രമത്തില്‍ പാര്‍ട്ടി മാത്രമാണ് ഉത്തരവാദി എന്ന വിഷലിപ്തമായ പ്രചാരണം യുഡിഎഫും ബിജെപിയും പ്രമുഖ മാധ്യമങ്ങളും സംഘടിപ്പിച്ചു. സിപിഐ എം ആണ് രാഷ്ട്രീയാക്രമണത്തിന്റെ ആഘാതം പേറേണ്ടിവന്നതെങ്കിലും പാര്‍ട്ടിയെ കരിതേച്ചുകാണിക്കാന്‍ ചിലസംഭവങ്ങളെ ഉപയോഗിക്കുന്നതില്‍ യുഡിഎഫും ബിജെപിയും മാധ്യമങ്ങളും വിജയിച്ചു. എതിരാളികള്‍ക്ക് പാര്‍ട്ടിയെ രാഷ്ട്രീയാക്രമകാരികളായി ചിത്രീകരിക്കുന്നതിന് അവസരങ്ങള്‍ ഉണ്ടാകില്ല എന്ന് പാര്‍ട്ടി ഉറപ്പുവരുത്തണം. തെറ്റുകളും കുറവുകളും തിരുത്തുന്നതിനും ഉചിതമായ നടപടികള്‍ കൈക്കൊള്ളണം.

തങ്ങളുടെ വോട്ടില്‍ ഒരു ഭാഗം യുഡിഎഫിനു കൈമാറിയശേഷവും 15.56 ശതമാനം വോട്ടുകള്‍ നേടുന്നതില്‍ ബിജെപി വിജയിച്ചു. ഇത് അതിയായ ഉല്‍കണ്ഠ ഉളവാക്കുന്ന കാര്യമാണ്. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയുന്നതിനുള്ള ക്ഷമാപൂര്‍വവും ഏകോപിതവുമായ രാഷ്ട്രീയ-പ്രത്യയശാസ്ത്ര- സംഘടനാപ്രവര്‍ത്തനം ആവശ്യമാണ്.

ചില പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടിയുടെ വോട്ടിങ് ശേഷിയില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ട്. പാര്‍ട്ടിയുടെ അശ്രാന്തപരിശ്രമവും സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനവും ഉണ്ടായിട്ടും അടിത്തറ വികസിക്കാത്തത് എന്തുകൊണ്ടാണെന്ന് ഗൗരവമായി പരിശോധിക്കേണ്ടതാണെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category