1 GBP = 92.60 INR                       

BREAKING NEWS

ശാന്തിഗിരി ആശ്രമത്തില്‍ അച്ഛനെ കണ്ടു മടങ്ങിയ ബിനോയ് എവിടെ എന്ന് ആര്‍ക്കും അറിയില്ല; കേരളാ പൊലീസിന്റെ സഹായം കിട്ടാത്തതുകൊണ്ട് പ്രതിയെ പിടികൂടലും അസാധ്യം; പാര്‍ട്ടി ഗ്രാമത്തിലെ സുരക്ഷിതത്വത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനുണ്ടെന്ന് മുംബൈ പൊലീസ്; കണ്ണൂര്‍ വിമാനത്താവളത്തിലൂടെ ഗള്‍ഫിലേക്ക് കടക്കുമെന്ന് ആശങ്ക; യുവതിയുടെ രഹസ്യമൊഴിയും എടുക്കും; ജാമ്യ ഹര്‍ജിയിലെ നാളത്തെ വിധി അതിനിര്‍ണ്ണായകം; ഒടുവില്‍ ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Britishmalayali
kz´wteJI³

മുംബൈ: യുവതി നല്‍കിയ പീഡന പരാതിയില്‍ ബിനോയ് ബാലകൃഷ്ണനെതിരെ മുംബൈ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുംബൈ പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം ഇമിഗ്രേഷന്‍ വിഭാഗമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതിനിടെ യുവതിയുമായി പ്രശ്ന പരിഹാരത്തിനും ബിനോയിയുടെ കുടുംബം ശ്രമിക്കുന്നുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവന്നതോടെ എന്ത് വിലകൊടുത്തും കേസ് ഇല്ലാതാക്കുമെന്നാണ് സൂചന. ബിനോയ് ബാലകൃഷ്ണനെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഓഷിവാര പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യംവിട്ട് പോകാതിരിക്കാനാണ് ഈ നടപടി.

കേസിലെ നടപടികള്‍ വാര്‍ത്തയായതോടെയാണ് ബിനോയ് മുങ്ങിയത്. തുടക്കത്തില്‍ തന്റെ വാദം അവതരിപ്പിക്കാന്‍ ബിനോയ് ശ്രമിച്ചിരുന്നു. ചാനലുകളിലും മറ്റും പ്രതികരണങ്ങളുമെത്തി. എന്നാല്‍ പിന്നീട് പെട്ടെന്ന് നിലപാട് മാറ്റി. കേസ് വിവാദമായപ്പോള്‍ കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിയും ശാന്തിഗിരി ആശുര്‍വേദ ആശുപത്രിയിലായിരുന്നു. ഇവിടെ എത്തി അച്ഛനേയും അമ്മയേയും ബിനോയ് കണ്ടിരുന്നു. അതന് ശേഷമാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറിയത്. കണ്ണൂരിലെ ഏതെങ്കിലും പാര്‍ട്ടി ഗ്രാമത്തില്‍ ബിനോയ് ഉണ്ടായിരിക്കാം. കണ്ണൂര്‍ വിമാനത്താവളം വഴി വിദേശത്തേക്ക് രക്ഷപ്പെടാനും സാധ്യതയുണ്ട്. ഇതുകൊണ്ടാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

മുംബൈ സ്വദേശിയായ 33കാരിയുടെ പരാതിയില്‍ ലൈംഗിക പീഡനം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ബിനോയിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേരളത്തിലെത്തിയ മുംബൈ പൊലീസ് അഞ്ച് ദിവസം ബിനോയിക്കായി തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം ബിനോയ് കോടിയേരിക്ക് എതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തും. നാളെ ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. ഇതിന്റെ വിധി വന്നശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജാമ്യം നിരസിച്ചാല്‍ ബിനോയ് രാജ്യം വിടാന്‍ സാധ്യതയുണ്ട്. ഇതു കൊണ്ടാണ് നീക്കം.

നേരത്തെ മഹാരാഷ്ട്ര പൊലീസിനെ സ്വാധീനിച്ച് കേസ് ഒതുക്കി തീര്‍ക്കാന്‍ സിപിഎമ്മിലെ ചില നേതാക്കള്‍ ശ്രമിച്ചിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി അടക്കമുള്ളവരെ രംഗത്തിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇത് വ്യക്തമാക്കുന്നതാണ് ലുക്ക് ഔട്ട് നോട്ടീസ്. മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വിധി നാളെ വരുമെന്നിരിക്കേ പ്രതിയുടെ ആവശ്യം തള്ളിയാല്‍ ഇയാള്‍ വിദേശത്തേയ്ക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് മുംബൈ പൊലീസിന്റെ വിലയിരുത്തല്‍. അതുകൊണ്ട് ഉടന്‍തന്നെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കണമെന്ന ആവശ്യം അന്വേഷണസംഘം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ വച്ചു. ഇത് പരിഗണിച്ചാണ് തീരുമാനം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും ബിനോയിയുടെ പാസ്പോര്‍ട്ട് രേഖകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.

എന്നാല്‍ നാളെ ബിനോയിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അനുകൂല വിധി വന്നാല്‍ ഈ നീക്കങ്ങള്‍ക്ക് പ്രസക്തിയില്ലാതാകും. കേസ് പരിഗണിക്കുന്ന ദിന്‍ഡോഷി സെഷന്‍സ് കോടതി ജഡ്ജി എം.എച്ച് ഷെയ്ഖ് അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച്ച പുറത്തുവരേണ്ട വിധി പ്രസ്താവം നാളത്തേയ്ക്ക് മാറ്റിയത്. കേസില്‍ പരാതക്കാരിയുടെ മൊഴിയില്‍തന്നെ വൈരുദ്ധ്യങ്ങളുണ്ടെന്നും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയെന്ന ലക്ഷ്യത്തോടെയാണ് കേസെന്നുമാണ് ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ പ്രതിയുടെ ഡിഎന്‍എ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങളില്‍ വ്യക്തതവരുമെന്നും ഇതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ നിലപാട് എടുത്തു. പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ച സാഹചര്യത്തില്‍ പുതിയതെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചേക്കും.

ഒളിവിലുള്ള ബിനോയിയെ കണ്ടെത്തി ചോദ്യം ചെയ്താല്‍ മാത്രമേ പൊലീസിന് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകൂ. നേരത്തെ ലുക്ക് ഔട്ട് നോട്ടീസിറക്കാന്‍ പൊലീസ് നടപടി തുടങ്ങിയിരുന്നെങ്കിലും ബിനോയ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയതോടെ ഈ തീരുമാനം മരവിപ്പിച്ചു. യുവതി നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനയും പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനിടെ ബിനോയ് കേരളത്തില്‍ തന്നെയുണ്ടെന്ന് വിവരം ലഭിച്ചതായി മുംബൈ പൊലീസ് സംഘം അറിയിച്ചു. ബിനോയിയെ കണ്ടെത്താന്‍ കേരളാ പൊലീസ് സഹകരിക്കുന്നില്ലെന്നും കേരളത്തിലെത്തിയ അന്വേഷണസംഘം മുംബൈ കമ്മീഷണറെ അറിയിച്ചിട്ടുണ്ട്. ഓഷിവാരയില്‍ നിന്നുള്ള പ്രത്യേക പൊലീസ് സംഘമാണ് ബിനോയിയെ തേടി കേരളത്തില്‍ എത്തിയത്.

ബിനോയിയെ തേടി തിരുവനന്തപുരത്ത് മുടവന്മുകളിലെ വീട്ടിലെത്തിയെങ്കിലും കേരള പൊലീസ് സഹകരിച്ചില്ല. സിപിഎമ്മിന്റെ കേരളത്തിലെ ആസ്ഥാനമായ എകെജി സെന്ററിനു സമീപത്തെ ഫ്‌ളാറ്റില്‍ പോകാന്‍ ആദ്യം തീരുമാനിച്ചെങ്കിലും കേരള പൊലീസ് സമ്മതിച്ചില്ല. കേസുമായി തിരുവനന്തപുരം സിറ്റി പൊലീസ് സഹകരിക്കുന്നില്ലെന്നും ഓഷിവാര പൊലീസിന് പരാതിയുണ്ട്.

ബിനീഷ് മലബാറിലെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിക്കാനാണ് സാധ്യതയെന്നാണ് മുംബൈയില്‍ നിന്നെത്തിയ പൊലീസ് പറയുന്നത്. കേരളത്തിന് വെളിയില്‍ പോയാല്‍ പിടികൂടാനുള്ള സാധ്യതയുള്ളതുകൊണ്ട് മലബാറില്‍ തന്നെയുണ്ടെന്ന് ഇവര്‍ മുംബൈ പൊലീസിനെ അറിയിച്ചു. യുവതിയുടെ പരാതി ലഭിച്ച് ഒരാഴ്ച തികഞ്ഞിട്ടും ബിനോയ് കോടിയേരി എവിടെയെന്ന് പൊലീസിന് അറിയില്ല സ്ഥിരം പല്ലവിയാണ് കേരള പൊലീസ് പറയുന്നത്. ഇതെല്ലാം പരിഗണിച്ചാണ് ലുക്ക് ഔട്ട് നോട്ടീസ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category