1 GBP = 92.20 INR                       

BREAKING NEWS

സൗദിയില്‍ മരിച്ച വാസുദേവന്റെ മൃതദേഹം നാട്ടിലെത്തിച്ചത് രണ്ടുമാസത്തിന് ശേഷം; ഇഖാമ പുതുക്കാനാകാഞ്ഞതും ഒളിച്ചോടിയെന്ന സ്പോണ്‍സറുടെ പരാതിയും കാരണം മകളുടെ വിവാഹനിശ്ചയത്തിന് പോലും പങ്കെടുക്കാനാകാത്ത വിഷമത്തില്‍ കുഴഞ്ഞു വീണു; ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതിരുന്നതിനാല്‍ ഭീമമായ തുക നല്‍കാതെ മൃതദേഹം വിട്ടുനല്‍കില്ലെന്ന നിലപാടില്‍ ആശുപത്രിയും; പ്രതിസന്ധിക്ക് പരിഹാരമായത് ജീവകാരുണ്യ പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ

Britishmalayali
kz´wteJI³

ദമാം: സൗദി അറേബ്യയില്‍ കുഴഞ്ഞുവീണ് മരിച്ച വാസുദേവന്റെ മൃതദേഹം നാട്ടിലെത്തിച്ചത് മരണം നടന്ന് രണ്ടു മാസങ്ങള്‍ക്ക് ശേഷം. ഏപ്രില്‍ 14ന് ദമാമില്‍ ഖത്തീഫിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി വാസുദേവന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. അരീക്കോട് തെരട്ടമ്മലിലുള്ള തറവാട്ട് വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം പൊതു ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. ഏപ്രില്‍ ആറിനാണ് വാസുദേവന്‍ ദമാം ഖത്തീഫിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണത്. സുഹൃത്തുക്കള്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സയുടെ എട്ടാം ദിവസം മരിക്കുകയായിരുന്നു.

സ്പോണ്‍സര്‍ഷിപ്പിലെ പ്രശ്നങ്ങളും വന്‍തുക നല്‍കാതെ മൃതദേഹം വിട്ടുനല്‍കില്ലെന്ന ആശുപത്രി അധികൃതരുടെ നിലപാടുമാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയത്. തുടര്‍ന്ന് സോഷ്യല്‍ ഫോറം ഭാരവാഹികള്‍ സൗദിയിലെ തൊഴില്‍-ആരോഗ്യ വിഭാഗം അധികാരികളെ സമീപിക്കുകയും ഒട്ടേറെ നിയമ നടപടികള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മൃതദേഹം വിട്ട് നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയാറാവുകയും മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് എത്തിക്കുകയുമായിരുന്നു. ഗിരിജയാണ് മരിച്ച വാസുദേവന്റെ ഭാര്യ. അശ്വനി, അശ്വിന്‍ എന്നിവര്‍ മക്കളാണ്.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്വീഫ് ബ്ലോക്ക് പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷാഫി വെട്ടം, വളണ്ടിയര്‍മാരായ ഷാജഹാന്‍ കൊടുങ്ങല്ലൂര്‍, റഹീസ് കടവില്‍, സിറാജുദീന്‍ ശാന്തിനഗര്‍, സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങളായ നമിര്‍ ചെറുവാടി, അബ്ദുസ്സലാം മാസ്റ്റര്‍, അലി മാങ്ങാട്ടൂര്‍, മരണപ്പെട്ട വാസുദേവന്റെ സഹോദരന്‍ സുരേന്ദ്രന്‍ എന്നിവരാണ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വാസുദേവന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുജിത് കൃഷ്ണന്‍ മൃതദേഹത്തെ അനുഗമിച്ചു. ഇന്ത്യന്‍ എംബസിയധികൃതര്‍ മികച്ച പിന്തുണ നല്‍കിയതായ ഷാഫി വെട്ടം പറഞ്ഞു.

മകള്‍ അശ്വനിയുടെ വിവാഹ നിശ്ചയത്തിന് നാട്ടിലെത്താന്‍ കഴിയാതിരുന്നതില്‍ വാസുദേവന്‍ അസ്വസ്ഥനായിരുന്നു. അന്ന് രാത്രിയാണ് മുറിയില്‍ കുഴഞ്ഞ് വീണത്. ദീര്‍ഘകാലമായി ഖത്തീഫില്‍ പ്ലംബറായി ജോലി ചെയ്യുന്ന അദ്ദേഹം ഒന്നര വര്‍ഷം മുമ്പ് സ്പോണ്‍സര്‍ഷിപ്പ് മാറിയിരുന്നു. എന്നാല്‍, പുതിയ സ്ഥാപനം നിയമക്കുരുക്കിലാവുകയും വാസുദേവന് ഇഖാമ പുതുക്കാനോ നാട്ടില്‍ പോവാനോ കഴിയാതെ വരികയും ചെയ്തു. അതിനിടെ സ്പോണ്‍സര്‍ വാസുദേവന്‍ ഒളിച്ചോടിയതായി പരാതിപ്പെടുകയും ചെയ്തിരുന്നു.

ആരോഗ്യ ഇന്‍ഷുറന്‍സ് കാലാവധി തീര്‍ന്നിരുന്നതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ ഭീമമായ സംഖ്യയുടെ ബില്‍ അടക്കാനുണ്ടായി. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഭാരവാഹികള്‍ ആശുപത്രിയധികൃതരുമായും കുടുംബവുമായും ബന്ധപ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും സ്പോണ്‍സറുടെ നിസ്സഹകരണവും രേഖകള്‍ ഇല്ലാത്തതും തടസ്സമായി. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ അനുമതിയോടെയും ഉദാരമതികളുടെ സഹായം പ്രതീക്ഷിച്ചും വിദഗ്ദ ചികിത്സക്കായി തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.

എസ്ഡിപിഐ നേതാക്കളായ മുസ്തഫ കൊമ്മേരി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട്, നാസര്‍ കൊടുവള്ളി, കുഞ്ഞിക്കോയ താനൂര്‍, സൗദ് മൗലവി അരീക്കോട്, അഡ്വ:സാദിഖ് നടുത്തൊടി, ഷൗക്കത്ത് കരുവാരക്കുണ്ട്, ഹംസ, കെ.കെ.പി. ജലീല്‍, പി. എം.അഹ്മദ്, മാനു തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category