1 GBP = 92.60 INR                       

BREAKING NEWS

പ്രഖ്യാപിച്ച് ഒരു മാസത്തിനുള്ളില്‍ ഗോള്‍ഡന്‍ വിസ അനുവദിച്ചത് 400 പേര്‍ക്ക്; പത്തു വര്‍ഷത്തേക്ക് താമസാനുമതി നല്‍കുന്ന വിസ ഈ വര്‍ഷം അനുവദിക്കുക 6,800 പേര്‍ക്ക്; യുഎഇയുടെ ഗോള്‍ഡന്‍ വിസയുടെ പ്രയോജനം ലഭിക്കുക നിക്ഷേപകര്‍ക്കും പ്രതിഭകള്‍ക്കും പ്രൊഫഷണലുകള്‍ക്കും

Britishmalayali
kz´wteJI³

ദുബായ്: യുഎഇ യില്‍ ദീര്‍ഘകാല താമസത്തിന് അനുമതി നല്‍കുന്ന വിസ ഒരു മാസത്തിനിടയില്‍ അനുവദിച്ചത് 400 പേര്‍ക്ക്. രാജ്യത്ത് ദീര്‍ഘകാല താമസത്തിന് അനുമതി നല്‍കുന്ന ഗോള്‍ഡ് വിസ ഇതിനകം 400 പേര്‍ക്ക് അനുവദിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഒഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ദുബായ് എമിഗ്രേഷന്‍) ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മറി പറഞ്ഞു. യുഎഇയുടെ മുന്നേറ്റത്തിന് കരുത്തു പകരുന്ന നിക്ഷേപകര്‍ക്കും പ്രഫഷണലുകള്‍ക്കും പ്രതിഭകള്‍ക്കുമാണ് ഗോള്‍ഡ് വിസ ലഭിക്കുക. യുഎഇയില്‍ 100 ബില്യനിലേറെ നിക്ഷേപമുള്ള വ്യവസായികള്‍, റിയല്‍ എസ്റ്റേറ്റ് സംരംഭകര്‍, മെഡിക്കല്‍ പ്രഫഷനലുകള്‍, ശാസ്ത്രജ്ഞര്‍ എന്നിങ്ങനെയുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഗോള്‍ഡന്‍ വീസ പാസ്പോര്‍ടില്‍ പതിച്ചു നല്‍കുക. ശാസ്ത്രജ്ഞര്‍, അംഗീകൃത പേറ്റന്റ് ഉള്ള നൂതന ആശയങ്ങള്‍ കണ്ടുപിടിച്ചവര്‍ എന്നിവര്‍ക്ക് യുഎഇയുടെ പുറത്തു നിന്നും ഗോള്‍ഡന്‍ കാര്‍ഡിന് അപേക്ഷിക്കാമെന്നും അല്‍ മറി പറഞ്ഞു.

10 വര്‍ഷത്തേയ്ക്ക് പുതുക്കല്‍, ആരോഗ്യ പരിശോധന തുടങ്ങിയ നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ ഒഴിവാക്കപ്പെടുന്നു എന്നതാണ് ഗോള്‍ഡ് വിസയുടെ പ്രത്യേകത. 10 വര്‍ഷം കഴിഞ്ഞ് വീണ്ടും 10 വര്‍ഷത്തേയ്ക്ക് പുതുക്കുകയുമാവാം. ആറു മാസത്തിലേറെ രാജ്യത്തിന് പുറത്തു കഴിഞ്ഞാല്‍ വിസ അസാധു ആവുകയില്ല. ഗോള്‍ഡന്‍ വിസയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് വിസ തുടര്‍ന്നും ലഭിക്കും. ഈ കാലയളവില്‍ നിക്ഷേപകരുടെ സംരംഭങ്ങള്‍ തകര്‍ന്നാല്‍ അതു പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. ഗോള്‍ഡന്‍ വിസാ പദ്ധതി മുഖേന മികച്ച നിക്ഷേപ സൗഹൃദ സാഹചര്യം സൃഷ്ടിക്കുവാനാണ് യുഎഇ ലക്ഷ്യമിടുന്നത്. നിക്ഷേപകരുടെ രാഷ്ട്രമോ പ്രായമോ ലിംഗമോ വിസ നല്‍കുന്നതില്‍ പരിഗണിക്കാറില്ലെന്നും മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മറി വ്യക്തമാക്കി.

ഒരുകോടി ദിര്‍ഹത്തിനുമുകളില്‍ നിക്ഷേപമുള്ളവര്‍ക്കാണ് പത്ത് വര്‍ഷത്തേക്കുള്ള വിസ ലഭിക്കുന്നത്. ഇത്തരത്തിലുള്ള നിക്ഷേപം ബാങ്കില്‍നിന്ന് വായ്പ എടുക്കാതെ സ്വന്തം പേരിലുള്ളതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. നിലവിലുള്ള വിസാനടപടി ക്രമത്തിന്റെ മാനദണ്ഡങ്ങള്‍ ഇവര്‍ വീണ്ടും പാലിച്ചാല്‍ അവര്‍ക്ക് വീണ്ടും എമിഗ്രേഷന്‍ വകുപ്പ് വിസ പുതുക്കി നല്‍കും. സാധാരണ വിസാനടപടികള്‍ക്ക് വേണ്ട മെഡിക്കല്‍ പരിശോധനയും മറ്റു നടപടിക്രമങ്ങളും ഇവ പുതുക്കുന്നസമയത്തും അവശ്യമാണ്. ഗവേഷകര്‍ക്കും ഇത്തരത്തില്‍ 10 വര്‍ഷം കാലവധിയുള്ള വിസ നല്‍കുന്നുണ്ട്. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, വിവിധ രംഗങ്ങളിലെ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ക്കും ഇവരുടെ കുടുംബങ്ങള്‍ക്കുമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. യു.എ.ഇ. സാംസ്‌കാരിക-വൈജ്ഞാനിക വികസന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കലകളിലെ പ്രതിഭതെളിയിച്ചവര്‍ക്കും ദീര്‍ഘകാലം രാജ്യത്ത് താമസിക്കാന്‍ വിസ അനുവദിക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കണമെങ്കില്‍ പബ്ലിക് സെക്കന്‍ഡറി സ്‌കൂളുകളില്‍നിന്ന് 95 ശതമാനം മാര്‍ക്കോടെയുള്ള വിജയമോ സര്‍വകലാശാലകളില്‍നിന്ന് കുറഞ്ഞത് 3.75 ജി.പി.എ.യോടുകൂടി ഡിസ്റ്റിങ്ഷനോ ആണ് യോഗ്യത. ഇവരുടെ അപേക്ഷകള്‍ പ്രത്യേക കമ്മിറ്റിയുടെ സാന്നിധ്യത്തിലായിരിക്കും അനുവദിക്കുന്നത്. വിസ ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്കും വിദ്യാര്‍ത്ഥിവിസയുടെ ആനുകൂല്യം ലഭിക്കും. മികച്ച ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍ക്കും വിസ ലഭിക്കാനുള്ള യോഗ്യതയുണ്ട്. ഇവര്‍ എപ്പോഴും നിബന്ധനകളും വ്യവസ്ഥകളും പാലിക്കുകയും അതേ പ്രവൃത്തിയില്‍ തുടരുകയും ചെയ്യുന്നിടത്തോളം കാലം വിസ തുടരും.

ഈ വര്‍ഷാവസാനത്തോടെ 6,800 പേര്‍ക്ക് 10 വര്‍ഷത്തേയ്ക്കുള്ള ഗോള്‍ഡന്‍ വീസ നല്‍കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശാനുസരണം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ നഹ്യാന്‍ കഴിഞ്ഞ മാസം 21ന് പ്രഖ്യാപിച്ചതാണ് ഗോള്‍ഡ് വിസാ പദ്ധതി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category