1 GBP = 90.70 INR                       

BREAKING NEWS

അറബ് രാഷ്ട്രങ്ങളിലും മതവിശ്വാസം കുറയുന്നയായി സര്‍വേ റിപ്പോര്‍ട്ട്; വിശ്വാസ രഹിത ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയും യുവാക്കള്‍; സ്ത്രീകള്‍ രാജ്യത്തിന്റെ നേതൃത്വം വഹിക്കുന്നതിനും ജനങ്ങളുടെ പിന്തുണ; പക്ഷേ കുടുംബകാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് പുരുഷന്മ്മാര്‍ തന്നെ; സ്വവര്‍ഗരതിയേക്കാള്‍ നല്ലത് ദുരഭിമാനക്കൊലയെന്നും സര്‍വേഫലം; ട്രംപ് ഏറ്റവും ജനപ്രീതി കുറഞ്ഞ നേതാവ്; ബിബിസി അറബ് ലോകത്ത് നടത്തിയ സര്‍വേയുടെ ഫലം ഇങ്ങനെ

Britishmalayali
kz´wteJI³

ദുബൈ: അറബ് രാജ്യങ്ങളില്‍ മത വിശ്വാസം ഗണ്യമായി കുറയുന്നതായി സര്‍വേ റിപ്പോര്‍ട്ട്. 2013 മുതലുള്ള കണക്കുകള്‍ എടുക്കുമ്പോള്‍ മതവിശ്വാസികളല്ലാത്ത അറബികളുടെ എണ്ണം എട്ടില്‍ നിന്ന് പതിമൂന്ന് ശതമാനത്തിലെക്ക് ഉയര്‍ന്നു. 30 വയസില്‍ താഴെയുള്ളവരാണ് അവിശ്വാസികളില്‍ കൂടുതല്‍. 10 അറബ് രാജ്യങ്ങളിലും പാലസ്തീന്‍ പ്രദേശങ്ങളിലും 2018 ലും 2019 ലുമായി നടത്തിയ സര്‍വെയില്‍ നിന്നാണ് പുതിയ കണ്ടെത്തല്‍. മിഡില്‍ ഈസ്റ്റ് രാഷ്ട്രമായ യെമന്‍ മാത്രമാണ് മതത്തില്‍ വിശ്വാസമില്ലാത്തവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയത്. 25000 ത്തിലേറെ പേരെയാണ് സര്‍വ്വേയുടെ ഭാഗമായി അഭിമുഖം നടത്തിയത്. അറബ് ലോകത്തിലെ പൊതുവികാരം സംബന്ധിച്ച് ഗവേഷണം നടത്തുന്ന അറബ് ബാരോമീറ്റര്‍ എന്ന ഗവേഷക സംഘടനയാണ് ബി.ബി.സിക്കുവേണ്ടി സര്‍വ്വേ നടത്തിയത്.

പത്ത് അറബ് രാഷ്ട്രങ്ങളിലും ഫലസ്തീനിയന്‍ അതിര്‍ത്തിയിലുമായി 2018നും 2019നും ഇടയിലാണ് സര്‍വ്വേ നടത്തിയത്. ടുണീഷ്യ, ലിബിയ, അള്‍ജീരിയ, ലെബനന്‍,മൊറോക്കോ, ഈജിപ്ത്, സുഡാന്‍, ഫലസ്തീന്‍, ജോര്‍ദാന്‍, ഇറാക്ക്, യമന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലാണ് സര്‍വേ നടന്നത്. നേരത്തെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നടന്ന വിവിധ സര്‍വേകളില്‍ 60 ശതമാനത്തിലേറെ പേര്‍ ആവിശ്വാസികള്‍ ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഭൂരിഭാഗവും ഇസ്ലാമിക വിശ്വാസികള്‍ ഉള്ള ഒരു രാജ്യങ്ങളില്‍ അവിശ്വാസികളുടെ നിരക്ക് ക്രമാനുഗതമായി വര്‍ധിക്കുന്നത് അത്ഭുദകരമാണെന്നാണ് വിലയിരുത്തല്‍.

സ്ത്രീകള്‍ രാജ്യത്തിന്റെ നേതൃത്വം വഹിക്കുന്നതും പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകുന്നതും ഭൂരിഭാഗം ജനങ്ങളും പിന്തുണയ്ക്കുന്നുണ്ട്. ലെബനന്‍ ആണ് ഈ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ അള്‍ജീരിയയില്‍ നിന്നും വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമെ സ്്ത്രീകളുടെ ഈ അവകാശത്തെ പിന്തുണയ്ക്കുന്നുള്ളൂ. പക്ഷേ കുടുംബകാര്യങ്ങളില്‍ അവസാനത്തെ വാക്ക് ഭര്‍ത്താവിന് ആയിരിക്കണമെന്ന് പറയുന്നവര്‍ അള്‍ജീരിയയില്‍ കൂടുതലാണ്. മറ്റ് അറബ് രാഷ്ട്രങ്ങളിലും വീട്ടു കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഭര്‍ത്താവിന് തന്നെ നല്‍കണമെന്നാണ് ഭൂരിഭാഗവും പറയുന്നത്. ഇതില്‍ കൂടുതലും സ്ത്രീകളാണ്. ചുരുക്കത്തില്‍ ഉന്നത പദവികള്‍ സ്ത്രീകള്‍ വഹിക്കുന്നതില്‍ പ്രശ്നമില്ലാത്തവര്‍ കുടുംബകാര്യങ്ങള്‍ വരുമ്പോള്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്.

സ്വവര്‍ഗ പ്രേമത്തേക്കാള്‍ നല്ലത് ദുരഭിമാനക്കൊലയാണെന്ന് ചിന്തിക്കുന്നവരാണ് അറബ് രാഷ്ട്രങ്ങളില്‍ കൂടുതലുമെന്നതാണ് സര്‍വേയുടെ മറ്റൊരു കണ്ടെത്തല്‍. ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള ബന്ധം സ്വീകരിക്കാന്‍ ഭൂരിഭാഗം ആള്‍ക്കാര്‍ക്കും സാധിക്കുന്നില്ല. തികഞ്ഞ എതിര്‍പ്പാണ് സ്വവര്‍ഗ പ്രേമത്തോട് അറബ് രാഷ്ട്രങ്ങളിലുള്ളവര്‍ പ്രകടിപ്പിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളോട് വിമുഖത പ്രകടിപ്പിക്കുന്നവരാണ് അറബ് ജനത. തുര്‍ക്കിഷ് പ്രസിഡന്റ് എര്‍ദോഗന്റെ നയങ്ങളോടാണ് കൂടുതല്‍ പേര്‍ക്കും പ്രിയം. ലെബനന്‍, ലിബിയ, ഈജിപ്റ്റ് എന്നിവിടങ്ങളിലുള്ളവര്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍െ നടപടികളോട് താല്‍പര്യം പ്രകടിപ്പിക്കുന്നവരാണ്. അറബ് രാഷ്ട്രങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണിയായി അവിടത്തെ ജനങ്ങള്‍ കണക്കാക്കുന്നത് ഇസ്രായെലിനെയാണ്. ഇറാഖും ടുണീഷ്യയും മാത്രമാണ് അമേരിക്കയാണ് ഭീഷണി എന്ന് പറഞ്ഞിട്ടുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category