1 GBP = 94.70 INR                       

BREAKING NEWS

കളഞ്ഞുകിട്ടിയ പേഴ്‌സില്‍നിന്ന് നൂറു രൂപ മാത്രം എടുത്ത് മകന്‍ മിഠായി വാങ്ങി;വിവരം അറിഞ്ഞപ്പോള്‍ ആ തുക തിരിച്ചുവെച്ച് ക്ഷമാപണത്തോടെ കത്തെഴുതി പേഴ്‌സ് അയച്ചുകൊടുത്ത് മാതാപിതാക്കള്‍;വഴിയില്‍ കിടക്കുന്നതും നമ്മുടെ അല്ലാത്തതും ഒന്നും എടുക്കരുതെന്ന് ഞങ്ങള്‍ ഉപദേശിച്ചിട്ടുള്ളതാണ്; അവന്റെ പ്രായത്തെ കരുതി ക്ഷമിക്കണമെന്നും രക്ഷിതാവ്; പേഴ്‌സ് കിട്ടിയ കുട്ടിക്ക് കുറേ മിഠായി വാങ്ങി നല്‍കാന്‍ ആഗ്രഹിച്ച് ഉടമ; സത്യസദ്ധതയുടെ പരില്‍ ഈ മാതാപിതാക്കള്‍ ചരിത്രത്തില്‍ ഇടം നേടട്ടെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: കുട്ടികള്‍ക്ക് ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍പോലും ശ്രദ്ധിക്കുന്ന എത്ര രക്ഷിതാക്കള്‍ നമുക്കിടയിലുണ്ട്. അവരുടെ ചെറിയ തെറ്റുകള്‍പോലും തിരുത്താന്‍ തയ്യാറുള്ളവരും അതിന് മറ്റുള്ളവരോട് ക്ഷമ പറയാന്‍ കഴിയുന്നവരും എത്രപേരുണ്ട്. അത്തരത്തില്‍ മാതൃകയാക്കാുന്ന മാതാപിതാക്കളുടെ ഹൃദയത്തില്‍ തൊടുന്ന അനുഭവമാണ് , ചങ്ങനാശ്ശേരി വടക്കേക്കര നെടുംപറമ്പില്‍ സബീഷ് വര്‍ഗീസ് പങ്കുവെക്കുന്നത്. കഴിഞ്ഞ കഴിഞ്ഞ തിങ്കളാഴ്ച്ച വൈകുന്നേരം ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ച്, പഠന വിഷയവുമായി ബന്ധപ്പെട്ട ഒരുപാട് രേഖകളും പെന്‍ഡ്രൈവും അടക്കമുള്ള തന്റെ പേഴ്‌സ് കളഞ്ഞുപോയതിന്റെ വിഷമത്തില്‍ ഇരിക്കുന്ന സബീഷിന് ദിവസങ്ങളില്‍ക്കുള്ളില്‍ ഒരു കത്തുവരികയാണ്. കത്തയച്ചിരിക്കുന്നതാവട്ടെ പേഴ്‌സ് കിട്ടിയ കുട്ടിയുടെ രക്ഷിതാവും. കത്തില്‍ ഇങ്ങനെ പറയുന്നു.' സര്‍, എന്റെ മകന്‍ ചെയ്ത തെറ്റ് പൊറുക്കണം. സ്വീറ്റ്‌സ് വാങ്ങാനായി വെറും നൂറുരുപ മാത്രമേ അവന്‍ ഈ പേഴ്‌സില്‍നിന്നും എടുത്തിട്ടുള്ളൂവെന്നാണ് പറഞ്ഞത്. ആ പണം തിരികെ വെച്ചിട്ടുണ്ട്. വഴിയില്‍ കിടക്കുന്നതും നമ്മുടെ അല്ലാത്തതും ഒന്നും എടുക്കരുതെന്ന് ഞങ്ങള്‍ ഉപദേശിച്ചിട്ടുള്ളതാണ്. പക്ഷേ അവന്‍ തെറ്റ് ചെയ്തു. അവന്റെ പ്രായത്തെ കരുതി ക്ഷമിക്കണം. ഇനി ഇതൊരു പൊലീസ് കേസാക്കരുത്. എന്റെ മകനെയും കുടുംബത്തെയും ഉപദ്രവിക്കരുത്.'- വിലപിടിച്ച രേഖകള്‍ അടങ്ങിയ പേഴസ് ഇനി ഒരിക്കലും തിരിച്ചുകിട്ടില്ല എന്ന് കരുതി ഇരിക്കുമ്പോഴാണ് തനിക്ക് ഇത് കിട്ടുന്നതെന്ന് ചൂണ്ടിക്കാട്ടി സബീഷ് എഴുതിയ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

കുട്ടിയോട് താന്‍ ക്ഷമിച്ചുവെന്നും സ്‌നേഹം കൊണ്ട്എന്തും തിരുത്താന്‍ കഴിയുമെന്ന് സബീഷ് എഴുതുന്നു.നാളെ തന്നെ താന്‍ പൊലീസ് സ്റ്റേഷനിലെത്തി പേഴ്‌സ് പോസ്റ്റലായി തിരികെ ലഭിച്ചു എന്നറിയിക്കുകയും പരാതി പിന്‍വലിക്കുകയും ചെയ്യുമെന്ന് ഇദ്ദേഹം പറയുന്നു. തെറ്റുപറ്റുക മാനുഷികമാണ്. സ്‌നേഹം കൊണ്ട് നമുക്കവനെ തിരുത്താം. ഇത്രയും നല്ല മാതാപിതാക്കളുടെ മകനായി ജനിച്ച അവന്‍ നന്മയുടെ നല്ല മരമായി വളരുമെന്ന് ഉറപ്പാണ്.ആ കുഞ്ഞിനേയും കുടുംബത്തേയും ഞങ്ങള്‍ സ്‌നേഹിക്കുന്നുവെന്നും, അവനു നല്‍കാന്‍ സമ്മാനപ്പൊതിയും മധുര പലഹാരങ്ങളുമായി ഞങ്ങള്‍ കാത്തിരിക്കുന്നും പറഞ്ഞാണ് സബീഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സബീഷിന്റെ പോസ്റ്റിനുതാഴെ ഈ രക്ഷിതാക്കളെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് പ്രതികരിക്കുന്നത്. കുട്ടികളില്‍ വരുന്ന ചെറിയമാറ്റങ്ങള്‍ പോലും ശ്രദ്ധിക്കുന്നതുകൊണ്ടും, അവരുമായി നല്ല ബന്ധം പുലര്‍ത്താന്‍ കഴിയുന്നതുകൊണ്ടുമാണ് രക്ഷിതാക്കള്‍ക്ക് പേഴ്‌സ് കിട്ടിയതുപോലും തിരിച്ചറിയാന്‍ കഴിയുന്നതെന്നും, ഈ ബന്ധം അറ്റുപോയതുകൊണ്ടാണ് കുട്ടികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതെന്നും പലരും ചൂണ്ടിക്കാട്ടുന്നു. മേല്‍പ്പറഞ്ഞ മാതാപിതാക്കള്‍ ഈ പോസ്റ്റ് കാണുകയാണെങ്കില്‍ തങ്ങളെ ബന്ധപ്പെടണമന്നും, ഈ സത്യസന്ധതക്ക് കുറച്ചധികം മിഠായികള്‍ തങ്ങള്‍ക്ക് വാങ്ങിക്കൊടുക്കാനുണ്ടെന്നും മറ്റ് നിരവധിപേരും പ്രതികരിക്കുന്നുണ്ട്. ഇത്തരം ചിന്തകളും പ്രവര്‍ത്തികളും ഓരോ മാതാപിതാക്കളിലും ഉണ്ടാകണമെന്നും ഇത്് സാമൂഹികമായ അതിജീവനത്തിനും അടുത്ത തലമുറയുടെ നന്മക്കും അതാവശ്യമാണെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ച പുരോഗമിക്കയാണ്.

സബീഷ് വര്‍ഗീസിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്

പേഴ്‌സും തിരിച്ചറിയല്‍ രേഖകളും പെന്‍ഡ്രൈവും തിരികെ ലഭിച്ചു

എന്റെ പേഴ്‌സും വിലപിടിച്ച രേഖകളും നഷ്ടമായി എന്നറിഞ്ഞ് അവ തിരിച്ചു കിട്ടാന്‍ പ്രാര്‍ത്ഥിച്ചവര്‍ക്കും ഈ വാര്‍ത്ത സോഷ്യല്‍ മീഡിയായില്‍ ഷെയര്‍ ചെയ്തവര്‍ക്കും ഈ വാര്‍ത്ത പൊതു ജനങ്ങളെ അറിയിക്കാന്‍ മനസുകാട്ടിയ പ്രദേശിക പത്ര ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ക്കും നെഞ്ചിനകത്തുനിന്ന് നന്ദി അറിയിക്കുന്നു.

കഴിഞ്ഞ തിങ്കളാഴിച്ച (17- 6 -19) വൈകുന്നേരമാണ് ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ച് പേഴ്‌സ് നഷ്ടമായത്.

ഒരാഴ്ച പിന്നിടുമ്പോള്‍ എന്റെ സര്‍വ്വപ്രതീക്ഷയും നഷ്ടമായിരുന്നു.ഈ പേഴ്‌സ് വഴിയില്‍ നിന്ന് കണ്ടെത്തിയ കുഞ്ഞ് കൂട്ടുകാരനും അത് അയച്ചു തരാന്‍ മനസുകാട്ടിയ അവന്റെ അമ്മയോടും പറഞ്ഞാല്‍ തീരാത്ത കടപ്പാട് അറിയിക്കുന്നു.ആ കുഞ്ഞിനെ ഞാനും എന്റെ കുടുംബവും സ്‌നേഹിക്കുന്നു. അവനു വേണ്ടി ഞങ്ങള്‍ നിരന്തരം പ്രാര്‍ത്ഥിക്കുമെന്ന് ഉറപ്പ് നല്‍കുന്നു.ഇത്രയും നല്ല മാതാപിതാക്കളുടെ മകനായി ജനിച്ച അവന്‍ നന്മയുടെ നല്ല മരമായി വളരുമെന്ന് ഉറപ്പാണ്.

പ്രിയ മാതാപിതാക്കളെ,ആ കുഞ്ഞ് വലിയ തെറ്റാണ് ചെയ്തതെന്ന് ഓര്‍ത്ത് വിഷമിക്കരുത്. പ്രായത്തിന്റെ കുസൃതി കൊണ്ട് വഴിയില്‍ കിടന്ന പേഴ്‌സ് അവനെടുത്തു.ഇതിന്റെ പേരില്‍ അവനെ ശിക്ഷിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. ഇനിയൊരിക്കലും അവനിത് ആവര്‍ത്തിക്കില്ല.

സ്‌നേഹം കൊണ്ട് നമുക്കവനെ തിരുത്താം.തെറ്റുപറ്റുക മാനുഷികമാണ്.തെറ്റുതിരുത്തി മുന്നേറുക എന്നതാണ് ദൈവീകം. ദൈവപുത്രനായി ആ കുഞ്ഞ് വളരട്ടെ. സ്വാഭാവിക പ്രക്രിയ എന്ന നിലയിലാണ് പൊലീസില്‍ പരാതിപ്പെട്ടത്. നാളെ ( 26-6-19) തന്നെ പൊലീസ് സ്റ്റേഷനിലെത്തി പേഴ്‌സ് പോസ്റ്റലായി തിരികെ ലഭിച്ചു എന്നറിയിക്കുകയും പരാതി പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പ് നല്‍കുന്നു.

ഞാനാവര്‍ത്തിക്കുന്നു ആ കുഞ്ഞിനേയും കുടുംബത്തേയും ഞങ്ങള്‍ സ്‌നേഹിക്കുന്നു. ആ കുടുംബത്തെ കാണാന്‍ ഞാനും എന്റെ കുടുംബവും ആഗ്രഹിക്കുന്നു. അവനു നല്‍കാന്‍ സമ്മാനപ്പൊതിയും മധുര പലഹാരങ്ങളുമായി ഞങ്ങള്‍ കാത്തിരിക്കുന്നു.
ഞങ്ങളുടെ ഉദ്ദേശ്യം ആത്മാര്‍ത്ഥമാണെന്ന് തോന്നിയാല്‍ ദയവായി ഞങ്ങളെ ബന്ധപ്പെടൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category