1 GBP = 91.30 INR                       

BREAKING NEWS

ഒഴിഞ്ഞ് കിടന്ന ജനറല്‍ സീറ്റില്‍ അംഗപരിമിതനായ യുവാവ് ഇരുന്നത് അടുത്തിരുന്ന യുവതിക്ക് ഇഷ്ടപ്പെട്ടില്ല; യുവതി ബഹളം വച്ചപ്പോള്‍ അവകാശം ചൂണ്ടിക്കാട്ടി യുവാവിന്റെ പ്രതികരണം; യുവതിയുടെ പരാതിയില്‍ വഴിയില്‍ ബസ് തടഞ്ഞ് യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്; ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും പരാതിക്കാരി എത്താത്തതിനാല്‍ പൊലീസ് സറ്റേഷന്‍ കയറി ഇറങ്ങി മടുത്ത് യുവാവ്; പൊലീസിന്റെ കാടത്തരത്തിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

കായംകുളം: കെ.എസ്.ആര്‍.ടി.സി. ബസില്‍ ഒഴിഞ്ഞുകിടന്ന ജനറല്‍ സീറ്റില്‍ ഒപ്പം ഇരുന്നതിന് സഹയാത്രികനെതിരേ യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത് പുതിയ വിവാദങ്ങള്‍ക്ക് വഴി വയ്ക്കുന്നു.

കുട്ടനാട് സ്വദേശി മനുപ്രസാദി (33)ന് എതിരെയാണ് കായംകുളം പൊലീസ് സ്റ്റേഷനില്‍ കണ്ടല്ലൂര്‍ സ്വദേശിനി പരാതി നല്‍കിയത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഈ വിവാദത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പൊലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് ചര്‍ച്ച. ഒഴിഞ്ഞ് കിടക്കുന്ന ജനറല്‍ സീറ്റില്‍ അംഗപരിമിതയായ യുവാവ് ഇരുന്നത് അടുത്തിരുന്ന യുവതിക്ക് ഇഷ്ടപ്പെട്ടില്ല. ഇതാണ് കേസിലേക്ക് കാര്യങ്ങളെത്തിയത്.

യുവതി ബഹളം വച്ചപ്പോള്‍ അവകാശം ചൂണ്ടിക്കാട്ടി യുവാവിന്റെ പ്രതികരണവുമെത്തി. എന്നാല്‍ യുവതിയുടെ പരാതിയില്‍ വഴിയില്‍ ബസ് തടഞ്ഞ് യുവാവിനെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ് ചെയ്തത്. യാത്രക്കാരുടെ പ്രതിഷേധവും ഫലം കണ്ടില്ല. ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും പരാതിക്കാരി എത്താത്തതിനാല്‍ പൊലീസ് സറ്റേഷന്‍ കയറി ഇറങ്ങി മടുക്കുകയാണ് യുവാവ്. ഇത് പൊലീസിന്റെ കാടത്തരമാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

ചങ്ങന്‍കുളങ്ങരയില്‍നിന്നാണ് യുവാവ് ബസില്‍ കയറിയത്. വലതുകാലിന് വൈകല്യമുള്ള മനുപ്രസാദ് ഒഴിഞ്ഞുകിടന്ന സീറ്റില്‍ ഇരിക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന യുവതി ഇയാളോട് കയര്‍ക്കുകയും എഴുന്നേറ്റ് മാറുകയും ചെയ്തു. പിന്നീട്, ഭര്‍ത്താവിനെ വിളിച്ച് വിവരം പറഞ്ഞു. ഇദ്ദേഹം കായംകുളം സ്റ്റാന്‍ഡില്‍ എത്തിയപ്പോഴേക്ക് ബസ് വിട്ടുപോയിരുന്നു. തുടര്‍ന്ന് കായംകുളം പൊലീസില്‍ പരാതി നല്‍കി.

പരാതിയെ തുടര്‍ന്ന് ഹരിപ്പാട്ട് സ്റ്റാന്‍ഡില്‍ ബസ് തടഞ്ഞ് ഹൈവേ പൊലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. ചൊവ്വാഴ്ച ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് യുവാവിനെ വിട്ടയച്ചു. യുവതിയോടും ചൊവ്വാഴ്ച സ്റ്റേഷനിലെത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, യുവാവ് എത്തിയെങ്കിലും യുവതി ഹാജരായില്ല. യുവാവിനെ കസ്റ്റഡിയില്‍ എടുത്തതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. യാത്രക്കാര്‍ പ്രതികരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category