1 GBP = 92.60 INR                       

BREAKING NEWS

ഗ്രൂപ്പിലെ വനിതാ അംഗങ്ങളെ അധിക്ഷേപിച്ചു സംസാരിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്തു എന്ന് തെളിവ് സഹിതം റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ അവരെ ബ്ലോക്ക് ചെയ്യും; ആരോപണം ഉന്നയിക്കുന്നത് മോഡറേറ്ററാകാന്‍ കഴിയാത്ത നിരാശയുള്ള യുവതി; പ്രചരിപ്പിക്കുന്നത് വ്യാജ പ്രൊഫൈലില്‍ നിന്നുള്ള സ്‌ക്രീന്‍ ഷോട്ട്; പീഡനാരോപണം ജിഎന്‍പിസിയെ തകര്‍ക്കാന്‍; വിവാദങ്ങളില്‍ മറുനാടനോട് പ്രതികരിച്ച് ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പ് അ്ഡ്മിന്‍ അജിത് കുമാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: തനിക്കെതിരെ ആരോപണങ്ങള്‍ തള്ളി ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പ് അ്ഡ്മിന്‍ അജിത് കുമാര്‍.മെസഞ്ചറില്‍ മോശം ചാറ്റിങ് നടത്തിയെന്നാണ് അജിത് കുമാറിനെതിരായ ആരോപണം. മലപ്പുറത്തെ മഞ്ചേരിക്കാരിയാണ് പരാതിയുമായി എത്തിയിട്ടുള്ളത്. ജി എന്‍ പി സി ഗ്രൂപ്പിലെ അഡ്മിന്മാരില്‍ ഒരാള്‍ മോശമായി പെരുമാറിയെന്ന് പറഞ്ഞിട്ട പോസ്റ്റാണ് വിവാദത്തിന് തുടക്കം. പിന്നീട് പലവട്ടം യുവതി ഫെയ്‌സ് ബുക്കില്‍ ലൈവിലെത്തി. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും വൈറലായി. ഇതോടെയാണ് തനിക്കെതിരെ ഉയരുന്നത് കള്ള ആരോപണമാണെന്ന് അജിത് കുമാര്‍ പറയുന്നത്.


അജിത് കുമാര്‍ ടിഎല്‍ എന്നതാണ് ഫെയ്സ് ബുക്കില്‍ അജിത്തിന്റെ ഐഡി. എന്നാല്‍ ചാറ്റിംഗില്‍ പ്രചരിക്കുന്നത് അജിത് എന്ന ഐഡിയാണ്. ഇത് ഫേക്കാണെന്നാണ് അജിത് കുമാര്‍ പറയുന്നത്. പ്രാഥമിക പരിശോധനയില്‍ ഈ വാദം ശരിയാണ് താനും. ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പിനെ തളര്‍ത്താനാണ് ആരോപണമെന്നാണ് അജിത് പറയുന്നത്.

അജിത് കുമാര്‍ മറുനാടനോട് വിവാദത്തെ കുറിച്ച് പ്രതികരിക്കുന്നത് ഇങ്ങനെ
വളരുന്തോറും ശത്രുക്കളുടെ എണ്ണം കൂടി കൂടി വരുന്ന ഒരു ഗ്രൂപ്പ് ആണ് ജിഎന്‍പിസി, അതിന്റെ കാരണമോ കര്‍ക്കശമായ പോസ്റ്റ് മോഡറേഷന്‍, പരസ്പര ബഹുമാനം ഇല്ലാതെ കമന്റ് ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യല്‍ എന്നീ കാരണങ്ങള്‍ കൊണ്ട് ആണ്. അത് പോലെ ഗ്രൂപ്പില്‍ ഉള്ള വനിതാ അംഗങ്ങളെ അധിക്ഷേപിച്ചു സംസാരിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്തു എന്ന് തെളിവ് സഹിതം റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ അങ്ങനെ ചെയ്യുന്നവരെ ഗ്രൂപ്പില്‍ നിന്ന് ബ്ലോക്ക് ചെയ്യും.

ഇങ്ങനെ ബ്ലോക്ക് കിട്ടിയ മെംബേര്‍സ് പല തവണ പല മാര്‍ഗങ്ങളും ഉപയോഗിച്ച് ഗ്രൂപ്പ് പൂട്ടിക്കുവാനും, അഡ്മിന്‍ അജിത്തിനെ കുടുക്കുവാനും സംഘടിതമായി ശ്രമിക്കുന്നു. ആ ശ്രമങ്ങളുടെ ഭാഗമായി ആണ് ഗ്രൂപ്പില്‍ നിന്ന് ബ്ലോക്ക് ചെയ്ത ഒരു യുവതി തന്റെ ഫേസ്ബുക്ക് പേജിലൂടെ തരംതാണ ആരോപണങ്ങളും ആയി ഇപ്പൊ രംഗത്ത് വന്നിരിക്കുന്നത്. ഈ യുവതി ഗ്രൂപ്പില്‍ അംഗം ആയിരുന്ന കാലത്ത് നല്ല പോപ്പുലാരിറ്റി കിട്ടിയ കുറച്ച് പോസ്റ്റുകള്‍ ഇടുകയും ചെയ്തു. അതിന് ശേഷം അഡ്മിന്‍ അജിത്തുമായി ഒരു സുഹൃത്ത് എന്ന നിലക്ക് ഫോണിലൂടെ ചാറ്റ് ചെയ്തു.

അധികം വൈകാതെ യുവതി തന്നെ ജിഎന്‍പിസി,യുടെ മോഡറേറ്റേഴ്സ് പാനലില്‍ ഉള്‍പ്പെടുത്തണമെന്ന് അജിത്തിനോട് ആവശ്യപ്പെട്ടു. അജിത്ത് അത് അംഗീകരിച്ചില്ല, മാത്രമല്ല ഉദ്ദേശശുദ്ധിയില്‍ സംശയം തോന്നി അപ്പോള്‍ തന്നെ ഗ്രൂപ്പില്‍ നിന്ന് ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതേത്തുടര്‍ന്ന് യുവതി നിരന്തരം ഫോണിലൂടെ ഭീഷണി മുഴക്കുകയും ഗ്രൂപ്പില്‍ തിരിച്ച് എടുത്തില്ലെഗില്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും എന്ന് പറഞ്ഞു. അതിനു ശേഷം നിരന്തരം ആയി തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയത്. ആദ്യം തന്നെ ബ്ലോക്ക് ചെയ്തത് അനീതി ആണെന്നും, കാരണം വിശദീകരിക്കണം എന്നും ആവശ്യപ്പെട്ടു പോസ്റ്റിട്ടു.

ആ പോസ്റ്റ് ലക്ഷ്യം കണ്ടില്ല എന്ന് മനസ്സിലാക്കി വീണ്ടും പോസ്റ്റ് ഇട്ടു ലൈംഗിക പീഡനം ആരോപിച്ച്. ഇതിലേക്കായി അജിത്തിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫല്‍ തുടങ്ങുകയും അജിത്ത് അയച്ചു എന്നു തോന്നിപ്പിക്കുന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയതു. ഇതിന് എതിരെ അജിത് അധികാരികളുമായി ബന്ധപ്പെട്ട് തന്റെ പക്കലുള്ള എല്ലാ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്, അന്വേഷണം നടക്കുന്നുമുണ്ട്.

ഒരു ഫുഡ് ബ്ലോഗിങ് ഗ്രൂപ്പ് ആയി തുടങ്ങി ഇന്ന് 20 ലക്ഷം അംഗങ്ങള്‍ ആയി വളര്‍ന്ന ഈ ഗ്രൂപ്പിന്റെ പ്രത്യേകത ജാതി, മത, രാഷ്ട്രിയ, ലിംഗ വ്യത്യാസങ്ങള്‍ക്ക് അതീതമായി അംഗങ്ങള്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ഒരു കുടുംബം ആയി കഴിയുകയും ചെയ്യുന്നു എന്നതാണ്. പലവിധ പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുള്ള ജിഎന്‍പിസി, ഇതും തരണം ചെയ്യും.-അജിത് കുമാര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category