1 GBP = 92.60 INR                       

BREAKING NEWS

കലശചടങ്ങ് നടക്കുമ്പോള്‍ കര്‍മ്മിമാര്‍ക്ക് പോകാനുള്ള ഇടനാഴിയില്‍ അധികാരത്തോടെ നിലയുറപ്പിച്ച് ദേവസ്വം ചെയര്‍മാന്‍; വാതില്‍ മാടത്തിന്റെ ഇടനാഴിയില്‍ നിന്ന് മാറി നില്‍ക്കാന്‍ ഉപദേശിച്ച് തന്ത്രിയും; ചടങ്ങ് കഴിഞ്ഞപ്പോള്‍ എന്തിനാണ് തന്നോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്ന് ചോദിച്ച് തന്ത്രിയോട് തട്ടിക്കയറി ദേവസ്വം ചെയര്‍മാന്‍; ശബരിമലയില്‍ വിശ്വാസികളെ പിണക്കിയ സിപിഎം ഗുരുവായൂരില്‍ നിലയുറപ്പിക്കുക വിശ്വാസത്തിനൊപ്പം; തന്ത്രിയോട് തട്ടിക്കയറിയ മോഹന്‍ദാസിന് കടിഞ്ഞാണിടാന്‍ ഒരുങ്ങി പാര്‍ട്ടി നേതൃത്വം

Britishmalayali
kz´wteJI³

ഗുരുവായൂര്‍: ശബരിമലയില്‍ വിശ്വാസികളെ പിണക്കിയത് തിരിച്ചടിയായെന്ന് തിരിച്ചറിഞ്ഞ സിപിഎമ്മിനെ വെട്ടിലാക്കി ഗുരുവായൂരിലും വിവാദം. തന്ത്രശാസ്ത്ര പ്രകാരം കടക്കാന്‍ പാടില്ലാത്ത ചടങ്ങിന് ദേവസ്വം ചെയര്‍മാന്‍ എത്തിയതണ് പ്രശ്നകാരണം. ഇതിനെ തന്ത്രി എതിര്‍ത്തു. ഇതോടെ ചെയര്‍മാന്‍ വെല്ലുവിളിയുമായെത്തി. വിവാദം വാര്‍ത്തയാതോടെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസിനോട് വിശ്വാസികളെ പിണക്കുന്നതൊന്നും ചെയ്യരുതെന്ന് സിപിഎം നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിയുടെ കലശച്ചടങ്ങിന്റെ ആചാര്യവരണം ചടങ്ങിനെത്തിയ കെ.ബി.മോഹന്‍ദാസിനോടു തന്ത്രി മാറി നില്‍ക്കാന്‍ പറഞ്ഞെന്നു പരാതി. ഇതേച്ചൊല്ലി ക്ഷേത്രത്തിനകത്തു ചെയര്‍മാനും തന്ത്രിയുമായി വാഗ്വാദവുമുണ്ടായി. വാതില്‍മാടത്തിന്റെ ഇടനാഴിയില്‍നിന്ന് ഇറങ്ങി നില്‍ക്കാന്‍ തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടെന്നാണ് പരാതി. വിശ്വാസപരമായ കാരണങ്ങളാല്‍ ഇടനാഴിയില്‍ മറ്റാരും നില്‍ക്കില്ല. ഇത് മറികടന്നാണ് ചെയര്‍മാന്‍ എത്തിയത്. ഈ സാഹചര്യത്തിലായിരുന്നു തന്ത്രിയുടെ ഇടപെടല്‍. ചടങ്ങു തീരും വരെ മിണ്ടാതെ നിന്ന ചെയര്‍മാന്‍ അതിന് ശേഷം തന്ത്രിയോട് തട്ടിക്കയറി.

ചടങ്ങിനുശേഷം, മാറ്റിനിര്‍ത്താന്‍ കാരണമെന്തെന്നു ചെയര്‍മാന്‍ തന്ത്രിയോട് ചോദിച്ചു. നിവേദ്യം അശുദ്ധമാകുമെന്നതിനാലാണ് അങ്ങനെ പറഞ്ഞതെന്നു തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് പറഞ്ഞു. അത് ഏതു തന്ത്ര പുസ്തകത്തിലാണുള്ളതെന്നു ചെയര്‍മാന്‍ ചോദിച്ചു. ക്ഷണിച്ചുവരുത്തി അപമാനിക്കുകയാണു ചെയ്തതെന്നു ചെയര്‍മാന്‍ ആരോപിച്ചു. ഇതിനിടെ തര്‍ക്കം ഉച്ചത്തിലായി. ഭക്തജനങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ ഇരുകൂട്ടരും ശാന്തരായി. ഭരണസമിതിയംഗമായ കെ.കെ.രാമചന്ദ്രന്‍, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പി.ശങ്കുണ്ണിരാജ് എന്നിവരും ചെയര്‍മാനൊപ്പം ഉണ്ടായിരുന്നു. ഇത് വാര്‍ത്തയായതോടെ വിഷയം സിപിഎമ്മിന് മുന്നിലെത്തി. വിശ്വാസികളെ എതിരാക്കുന്ന ചര്‍ച്ചകളും വിവാദങ്ങളും വേണ്ടെന്ന പരോക്ഷ സൂചനയും നേതൃത്വം നല്‍കി.

ക്ഷേത്ര പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് ആചാര്യ വരണത്തോടെ ആണ്. ക്ഷേത്രം നിര്‍മ്മിക്കാന്‍ പോകുന്ന ദേശത്തെ യജമാനസ്ഥാനത്തുള്ള വ്യക്തി ആചാര്യന്മാരായ തന്ത്രിയെയും പരികര്‍മികളെയും ദേവതാഭാവേന പൂജിച്ചു നിവേദ്യവും താംബൂലവും സമര്‍പ്പിച്ചു നമസ്‌കരിക്കുന്നു. ക്രിയകള്‍ക്കായി പവിത്ര മോതിരവും, തറ്റുടുക്കാനുള്ള വസ്ത്രവും, യജ്ഞോപവീതവും നല്‍കുന്നു. ഇതാണ് ആചാര്യ വരണം. തന്ത്രവിശ്വാസം അനുസരിച്ച് ചടങ്ങിന് വേണ്ടപ്പെട്ടവര്‍ മാത്രമേ ഇതിന് സാന്നിധ്യമാകാന്‍ എത്തുകയുള്ളൂ. ഇത് ചെയര്‍മാനും അറിയാം. എന്നാല്‍ ക്ഷേത്ര ചെയര്‍മാന്‍ താനാണെന്ന അധികാരവുമായി ഇടനാഴിയിലേക്ക് കയറി നിന്നു. നിവേദ്യവുമായി പോകുന്ന കര്‍മ്മികള്‍ക്ക് അശുദ്ധിയുണ്ടാകുന്ന തരത്തില്‍ സ്പര്‍ശനം ഉണ്ടാകാന്‍ ഇത് കാരണമാകും. ഈ സാഹചര്യത്തിലാണ് മാറി നില്‍ക്കാന്‍ തന്ത്രി ചെയര്‍മാനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് തന്റെ അധികാരത്തിന് ഏറ്റ തിരിച്ചടിയായി ചെയര്‍മാന്‍ കണ്ടു.

ഇതോടെയാണ് പരസ്യമായി തന്നെ തന്ത്രിയെ വെല്ലുവിളിക്കും തരം ഇടപെടല്‍ ചെയര്‍മാന്‍ നടത്തിയത്. എന്നാല്‍ ക്ഷേത്ര കാര്യങ്ങളില്‍ ഇടപെട്ട് പാര്‍ട്ടിക്ക് ചീത്തപേരുണ്ടാക്കരുതെന്നാണ് ചെയര്‍മാന് സിപിഎം നല്‍കിയ ഉപദേശം. പല അഴിമതികളും ദേവസ്വം ബോര്‍ഡ് ചെയര്‍മാനെതിരെ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും സജീവമായി നടക്കുന്നുണ്ട്. ഇതിനിടെയാണ് ചെയര്‍മാന്‍ പുതിയ വിവാദത്തില്‍ പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category