1 GBP = 92.60 INR                       

BREAKING NEWS

സ്വര്‍ണ്ണക്കള്ളകടത്തിനെ കുറിച്ച് ഖത്തര്‍ പൊലീസില്‍ വിവരം നല്‍കിയ നഗരസഭാ കൗണ്‍സിലറെ കൊടി സുനി ഭീക്ഷണിപ്പെടുത്തിയത് ജയിലില്‍ കിടന്ന്; ഖത്തറിലെ ജ്യുലറി ഉടമ കൂടിയായ കൗണ്‍സിലറേയും കുടുംബത്തേയും തീര്‍ക്കുമെന്ന് സിപിഎമ്മിന്റെ സ്വന്തം ഗുണ്ടയുടെ അന്തിമ മുന്നറിയിപ്പ്; പാര്‍ട്ടിയെക്കാള്‍ ഗുണ്ടാ സംഘം വളര്‍ന്നെന്നറിഞ്ഞപ്പോള്‍ ഋഷിരാജ് സിംഗിന് ജയില്‍ വകുപ്പ് ചുമതല നല്‍കി പൂട്ടിട്ടത് പിണറായിയും; ടിപി വധക്കേസ് പ്രതികള്‍ ഇനിയെങ്കിലും ജയിലില്‍ തന്നെ കിടക്കുമോ എന്ന് അറിയാന്‍ മലയാളികള്‍

Britishmalayali
kz´wteJI³

കണ്ണൂര്‍: ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ ജയിലിലെ ഇടപെടല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമെന്നാണ് സൂചന. കണ്ണൂരിലെ പാര്‍ട്ടി ഗുണ്ടകളെ പോലും വെറുതെ വിടേണ്ടതില്ലെന്ന് ഋഷിരാജ് സിംഗിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജയിലിനുള്ളില്‍ സമാന്തര ഭരണം നടത്തുന്ന സാഹച്രയ്തതിലാണ് ഇത്. കൊടിസുനി ഉള്‍പ്പെടെ ടി.പി. കേസ് പ്രതികളുടെ സ്വര്‍ണക്കടത്ത് ക്വട്ടേഷനുകള്‍ നിലയ്ക്കുനിര്‍ത്താനാണ് ഋഷിരാജ് സിംഗിനെ ജയിലില്‍ എത്തിച്ചതെന്നാണ് സൂചന. ജയിലുകളുടെ ഭരണച്ചുമതല ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയത് മുഖ്യമന്ത്രിയുടെ തന്ത്രങ്ങളും ഭാഗമാണ്.

സുനിയുടെയും സംഘത്തിന്റെയും 'സ്വന്തം നിലയിലുള്ള ദൗത്യങ്ങള്‍' പാര്‍ട്ടിക്കും സര്‍ക്കാരിനും വിനയായിത്തീരുന്ന സാഹചര്യത്തിലാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിടപെട്ടാണ് നടപടി കര്‍ശനമാക്കിയതെന്നാണ് സൂചന. ഇതിനിടെ കണ്ണൂരിലെ പാര്‍ട്ടി രാഷ്ട്രീയവും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. സര്‍ക്കാരിന് തലവേദനയാകുന്നതൊന്നും കണ്ണൂരില്‍ പണറായി അംഗീകരിക്കില്ല. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരില്‍ സുനിയെപ്പോലുള്ളവര്‍ക്ക് പരോള്‍ കൊടുക്കുന്നതും തത്കാലം തടഞ്ഞു. താനറിയാതെ ആര്‍ക്കും പരോള്‍ കൊടുത്തുപോകരുതെന്ന് ഋഷിരാജ് സിങ് കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതായത് ടിപി കേസിലെ പ്രതികള്‍ ആരും ഇനി പുറത്ത് കറങ്ങി നടക്കില്ല. കൊടി സുനിക്കെതിരെ പരാതികള്‍ വ്യാപകമാണ്. സിപിഎമ്മിലെ ചില നേതാക്കളും കൊടി സുനിക്ക് പിന്തുണയാണ്.

ഖത്തറില്‍ നിന്നുള്ള പരാതിയായിരുന്നു ഇതിനെല്ലാം കാരണം. സ്വര്‍ണ കള്ളക്കടത്തിനെക്കുറിച്ച് ഖത്തര്‍ പൊലീസിന് വിവരം നല്‍കിയതിന് കൊടുവള്ളി നഗരസഭാ കൗണ്‍സിലറെ കൊടിസുനി ഭീഷണിപ്പെടുത്തിയെന്ന് പരാതി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതിയാണ് കൊടിസുനി. ഖത്തറില്‍ ജുവലറി ഉടമകൂടിയായ ലീഗ് കൗണ്‍സിലര്‍ കോഴിശ്ശേരി മജീദാണ് പരാതിക്കാരന്‍. കൊടുവള്ളി നഗരസഭയിലെ 24ാം വാര്‍ഡ് കൗണ്‍സിലറാണ് മജീദ്. തന്റെ കുടുംബത്തെയും കൊടിസുനി ഭീഷണിപ്പെടുത്തിയെന്നും ഇന്ത്യന്‍ എംബസിക്ക് ഇതുസംബന്ധിച്ച പരാതി നല്‍കുമെന്നും ഖത്തറിലുള്ള കോഴിശ്ശേരി മജീദ് വ്യക്തമാക്കിയിട്ടുണ്ട്. ഭീഷണിപ്പെടിത്തിക്കൊണ്ടുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും മജീദ് പുറത്തുവിട്ടിട്ടുണ്ട്. ഈ മേഖലയില്‍ കുറേക്കാലമായി കളിക്കുന്നതാണ്, നമുക്ക് കാണേണ്ടി വരും എന്നാണ് ഫോണില്‍ വിളിച്ച് കൊടിസുനി ഭീഷണിപ്പെടുത്തിയതെന്ന് മജീദ് പറയുന്നു.

നാട്ടില്‍വന്നാല്‍ വച്ചേക്കില്ലെന്നും കുടുംബത്തിന് നാട്ടില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും കൊടിസുനി ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. ഖത്തറില്‍ വിദേശികള്‍ക്ക് പൊലീസിന്റെ അനുമതി പത്രമില്ലാതെ സ്വര്‍ണം വാങ്ങാനും വില്‍ക്കാനും കഴിയില്ല. നിയമപരമല്ലാത്ത സ്വര്‍ണം വില്‍ക്കാന്‍ സഹായിക്കാത്തതിനും ഈ വിവരം പൊലീസിനെ അറിയിച്ചതിനുമാണ് കൊടിസുനി ഭീഷണിപ്പെടുത്തിയതെന്നാണ് മജീദ് പറയുന്നത്. നേരത്തേയും സമാന പരാതികള്‍ കൊടി സുനിക്കെതിരെ ഉയര്‍ന്നിരുന്നു. ഇതിനുപുറമേ, മറ്റു കേസുകളില്‍ ജയിലിലാകുന്ന പാര്‍ട്ടിപ്രവര്‍ത്തകരെയും ഇത്തരം ദൗത്യങ്ങളില്‍ ഇവര്‍ ഉള്‍പ്പെടുത്തുന്നതായി സിപിഎമ്മിന് വിവരം കിട്ടിയിരുന്നു. ഇതോടെയാണ് സുനിക്കും സംഘത്തിനും തടവറപ്പൂട്ടിടാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

സുനിയുെടയും സംഘത്തിന്റെയും 'ഓപ്പറേഷനുകളെ'ക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് അറിവുള്ളതായാണ് വിവരം. ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങളില്‍ ഇവര്‍ക്കു പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കരുതുന്നു. വിദേശത്ത് കുറ്റകൃത്യം നടത്തിയശേഷം മടങ്ങിയവരുമായി ബന്ധംപുലര്‍ത്തുന്നു. പരോളിലിറങ്ങി ദൗത്യത്തില്‍ പങ്കാളികളാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. വിയ്യൂര്‍, കണ്ണൂര്‍ ജയിലുകളില്‍ തടവുകാര്‍ അനിയന്ത്രിതമായി ഫോണ്‍ ഉപയോഗിക്കുന്നതായി സംസ്ഥാന പൊലീസിലെ രഹസ്യാന്വേഷണവിഭാഗം സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം വിയ്യൂര്‍ ജയിലില്‍ നടന്ന പരിശോധനയില്‍ സുനി, മുഹമ്മദ് ഷാഫി എന്നിവരടക്കമുള്ളവരില്‍നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചിരുന്നു.

തുടര്‍ന്ന് ഇരുവരെയും പൂജപ്പുര ജയിലിലേക്ക് മാറ്റി. സുനിയെയും സംഘത്തെയും നിയന്ത്രിച്ചില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമാകുമെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി നേരിട്ടിടപെട്ടതെന്നാണ് സൂചന. സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്നും തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ വീട്ടില്‍ കയറി ആക്രമിക്കുമെന്നും സുനി ഭീഷണിപ്പെടുത്തിയതായി മജീദ് പറഞ്ഞു. ഉടന്‍ നാട്ടിലെത്തുമെന്നും സംഭവത്തെക്കുറിച്ച് ഡിജിപിക്ക് നേരിട്ട് പരാതി നല്‍കുമെന്നും മജീദ് അറിയിച്ചു.

ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ ജയിലുകളില്‍ പരിശോധന നടത്തി നിരവധി ഫോണുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. ടിപി വധക്കേസിലെ പ്രതി ഷാഫിയുടെ പക്കല്‍ നിന്നും 2 ഫോണുകളാണ് കണ്ടെത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരില്‍ നിന്നും നിരവധി ഫോണുകളാണ് കണ്ടെത്തിയിരിക്കുന്നത്. ജയില്‍ പരിസരത്ത് കുഴിച്ചിട്ട നിലയില്‍ 6 ഫോണുകളാണ് പിടിച്ചെടുത്തത്. സെല്ലുകള്‍ക്ക് മുകളിലെ ഉത്തരത്തില്‍ ഒളിപ്പിച്ചിരുന്ന ഫോണുകളും പൊലീസ് പിടിച്ചെടുത്തു. പവര്‍ബാങ്കുകള്‍, ഹെഡ്‌സെറ്റുകള്‍, കഞ്ചാവ് ഉള്‍പ്പെടെ ലഹരി പദാര്‍ത്ഥങ്ങളും പൊലീസ് പിടിച്ചെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category