1 GBP = 88.00 INR                       

BREAKING NEWS

50 കഴിഞ്ഞവര്‍ക്ക് വിസയില്ല; ജോബ് ഓഫറും ഇംഗ്ലീഷ് അറിവും നിര്‍ബന്ധം; യോഗ്യത പിരീഡ് കഴിയും വരെ സോഷ്യല്‍ ബെനഫിറ്റ്‌സ് ഇല്ല; വിദ്യാഭ്യാസവും കഴിവും പ്രായവും അടിസ്ഥാനമാക്കി പോയന്റ് ബേസ്ഡ് സിസ്റ്റം

Britishmalayali
kz´wteJI³

ധികാരത്തിലെത്തിയാല്‍ ഓസ്‌ട്രേലിയന്‍ രീതിയിലുള്ള പോയന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന്  ബോറിസ് ജോണ്‍സണ്‍. ഇത്തരമൊരു സംവിധാനം കൊണ്ടുവന്നാലും ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കാര്യമായി കുറയില്ലെന്ന മുന്നറിയിപ്പുകള്‍ നിലനില്‍ക്കെയാണ്, പോയന്റുകളെ അടിസ്ഥാനപ്പെടുത്തിയുള്ള കുടിയേറ്റം നടപ്പിലാക്കുമെന്ന ബോറിസിന്റെ പ്രഖ്യാപനം. ഏറെക്കാലമായി ബ്രിട്ടനില്‍ നടപ്പാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പരിഷ്‌കാരമാണ് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചത്.

അര്‍ഹതപ്പെട്ട സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് മാത്രമായി കുടിയേറ്റം ചുരുക്കുന്ന തരത്തിലുള്ള പരിഷ്‌കാരം കൊണ്ടുവരുമെന്നാണ് ബോറിസിന്റെ പ്രഖ്യാപനം. ഇതനുസരിച്ച് 50 വയസ്സ് പിന്നിട്ടവര്‍ക്ക് വിസ ലഭിക്കുകയില്ല. മികച്ചൊരു ജോബ് ഓഫറും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും നിര്‍ബന്ധമാക്കും. ജോലിയില്‍ നിശ്ചിത കാലയളവ് പിന്നിടുന്നതുവരെ സോഷ്യല്‍ ബെനഫിറ്റ്‌സിന് അര്‍ഹതയുണ്ടായിരിക്കില്ല. ബ്രക്‌സിറ്റ് നടപ്പിലാകുന്നതോടെ, ബ്രിട്ടനിലേക്ക് വരുന്നവരെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുന്നതിനാണ് പരിഷ്‌കാരങ്ങളെന്നും ബോറിസ് പറഞ്ഞു.

മികച്ച നിലവാരമുള്ള പ്രൊഫഷണലുകളെ മാത്രം ബ്രിട്ടനിലേക്ക് കുടിയേറാന്‍ അനുവദിക്കുകയെന്നതാണ് തന്റെ നയമെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ അതിര്‍ത്തികളില്‍ വ്യക്തമായ നിയന്ത്രണം ഉണ്ടെന്ന് ഉറപ്പിക്കുന്നതിന് ഇതാവശ്യമാണ്. ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ അത്തരം കര്‍ശനമായ നയങ്ങള്‍ പിന്തുടരുന്നുണ്ട്. അവയെ കണ്ട് പഠിക്കുകയും അതില്‍നിന്ന് ഉള്‍ക്കൊള്ളാവുന്നത് സ്വീകരിക്കുകയും വേണമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ വൈകാതെതന്നെ നിലവിലെ ഇമിഗ്രേഷന്‍ ബില്‍ പൊളിച്ചെഴുതി പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് ബോറിസ് ജോണ്‍സണെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കി. എന്നാല്‍ നെറ്റ് ഇമിഗ്രേഷന്‍ കുറയ്ക്കുന്നത് സംബന്ധിച്ച് ബോറിസ് യാതൊന്നും വ്യക്തമാക്കിയിട്ടില്ല. നിലവില്‍ വര്‍ഷം 2,83,000-ല്‍ നില്‍ക്കുന്ന നെറ്റ് ഇമിഗ്രേഷന്‍ പതിനായിരങ്ങളിലേക്ക് കുറച്ചുകൊണ്ടുവരികയെന്നതാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം.

ഓസ്‌ട്രേലിയയില്‍ നിലവിലുള്ള രീതി പിന്തുടരുകയാണ് ബോറിസ് ലക്ഷ്യമിടുന്നത്. അതനുസരിച്ച്, കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ ഓസ്‌ട്രേലിയന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് എന്ത് നേട്ടമാണുണ്ടാക്കാന്‍ പോകുന്നതെന്ന് തെളിയിക്കണം. ഓരോരുത്തരുടെയും മൂല്യമനുസരിച്ചുള്ള പോയന്റുകളെ അടിസ്ഥാനപ്പെടുത്തിയാണ് കുടിയേറ്റത്തിനുള്ള യോഗ്യത നിശ്ചയിക്കുക. വിദ്യാഭ്യാസ യോഗ്യത, പ്രായം, തൊഴില്‍ നൈപുണ്യം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് പോയന്റുകള്‍ നിശ്ചയിക്കുക.

50 വയസ്സില്‍ താഴെയുള്ളവര്‍ക്കുമാത്രമേ കുടിയേറാന്‍ അനുവദിക്കൂ. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍പ്പെട്ടവര്‍ക്ക് പ്രത്യേകം പരിഗണന ലഭിക്കുകയില്ല. എന്നാല്‍, നിലവിലെ സംവിധാനം അനുസരിച്ച് യൂറോപ്യന്‍ യൂണിയനിലെ പൗരന്മാര്‍ക്ക് ലഭിക്കുന്ന പരിഗണനകള്‍ തുടര്‍ന്നും ലഭിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് കരാരില്ലാതെയാണ് വേര്‍പിരിയുന്നതെങ്കിലും ഇതില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category