1 GBP = 90.70 INR                       

BREAKING NEWS

ഇത്തവണ സഹായം ഡെഫ് ചില്‍ഡ്രന്‍സ് സൊസൈറ്റിയ്ക്ക്; സ്‌കൈ ഡൈവിംഗിന്റെ കരുണ സ്വിന്‍ഡണിലെ പാവപ്പെട്ട കുഞ്ഞുങ്ങളിലേക്കും എത്തും

Britishmalayali
ജോര്‍ജ്ജ് എടത്വാ

ല്ലാ വര്‍ഷത്തേയും പോലെ ഇത്തവണയും ഒരു ലോക്കല്‍ ചാരിറ്റിയെ സഹായിക്കുവാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ തീരുമാനിച്ചു. സ്വിന്‍ഡന്‍ ആന്റ് നോര്‍ത്ത് വില്‍റ്റ്സിലെ ഡെഫ് ചില്‍ഡ്രന്‍സ് സൊസൈറ്റിക്കാണ് സഹായം നല്‍കുക. സെപ്റ്റംബര്‍ 28ന് സാലിസ്ബറിയില്‍ വച്ചു നടക്കുന്ന സ്‌കൈ ഡൈവിംഗിലൂടെ സമാഹരിക്കുന്ന തുകയില്‍ ഒരു പങ്കായിരിക്കും ഈ കുഞ്ഞുങ്ങള്‍ക്ക് നല്‍കുക.

കഴിഞ്ഞ വര്‍ഷത്തെ ത്രീ പീക്ക് ചലഞ്ചില്‍ സ്നോഡോണിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലിയാന്‍ബെറീസ് മൗണ്ടെയ്ന്‍ റെസ്‌ക്യൂവിനെയാണ് സഹായിച്ചത്. 500 പൗണ്ടാണ് ഇവര്‍ക്കു നല്‍കിയത്. ആദ്യ സ്‌കൈ ഡൈവിംഗില്‍ കാന്‍സര്‍ റിസേര്‍ച്ച് യുകെയ്ക്ക് 3000 പൗണ്ടാണ് സഹായം നല്‍കിയത്. ഇതു കൂടാതെ, മുന്‍ വര്‍ഷങ്ങളില്‍ സഹായിച്ച ഡയബറ്റിക്സ് യുകെ, ഡിഇസി (എബോള അപ്പീല്‍), ആന്റണി നോളന്‍ ട്രസ്റ്റ്, എയര്‍ ആംബുലന്‍സ്, മേരീസ് മീല്‍ ആന്റ് സതാംപ്ടണ്‍ സണ്‍ഡേ ലഞ്ച് പ്രൊജക്ട് എന്നിവ അവയില്‍ ചിലതു മാത്രമാണ്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് എട്ടു വര്‍ഷം പൂര്‍ത്തിയാകവേ, ചെറുതും വലുതുമായ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം കേരളം അഭിമുഖീകരിച്ച വെള്ളപ്പൊക്ക ദുരന്തത്തിന് 88700 പൗണ്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. പരവൂര്‍ വെടിക്കെട്ട് അപകടം, നേപ്പാള്‍ ദുരന്തം, ഉത്തരാഖണ്ഡ് ദുരന്തം എന്നിവയ്ക്കെല്ലാം സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ, എല്ലാവര്‍ഷവും ഈസ്റ്റര്‍-വിഷു അപ്പീല്‍, ഓണം അപ്പീല്‍, ക്രിസ്മസ് അപ്പീല്‍ എന്നിവയിലൂടെ രോഗം മൂലം ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്കും സഹായങ്ങള്‍ നല്‍കുന്നു.

നാഷണല്‍ ചാരിറ്റികളായ ഡയബറ്റിക്സ് യുകെ, കാന്‍സര്‍ റിസേര്‍ച്ച് തുടങ്ങിയവയ്ക്കു നല്‍കിയ സഹായങ്ങളില്‍ പ്രധാന പങ്കും പോകുന്നത് ഇതിന്റെ യഥാര്‍ത്ഥ അവകാശികളിലേക്കല്ലെന്നും പകരം ഇത്തരം സ്ഥാപനങ്ങളുടെ ഭരണ നിര്‍വ്വഹണത്തിനും ഭാവി പ്രവര്‍ത്തനങ്ങളിലേക്കും ആണ് എത്തുന്നത് എന്നും മനസിലാക്കിയിട്ടുണ്ട്. അതേസമയം, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും ട്രസ്റ്റിമാരും ചേര്‍ന്ന് യുകെ മലയാളികളിലൂടെ സമാഹരിക്കുന്ന തുകയില്‍ നിന്നും ഒരു പൈസ പോലും മറ്റാവശ്യങ്ങള്‍ക്കായി ചെലവാക്കാതെ, ലഭിക്കുന്ന തുക മുഴുവന്‍ അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നു.

അതിനാല്‍ തന്നെ, യാതൊരു പ്രതിഫലവും പറ്റാതെ യുകെയില്‍ വിവിധ സ്ഥലങ്ങളിലുള്ള ട്രസ്റ്റിമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് ഓരോ വര്‍ഷം കഴിയും തോറും ജനങ്ങളുടെ പിന്തുണ അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ നല്‍കുന്ന സംഭാവന കൂടാതെ വിര്‍ജിന്‍ മണി വഴി 25% ഗിഫ്റ്റ് എയിഡ് കൂടെ ശേഖരിച്ച് മുഴുവന്‍ തുകയും അര്‍ഹരായവരുടെ കയ്യില്‍ നേരിട്ടെത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന രജിസ്റ്റഡ് ചാരിറ്റികള്‍ യുകെയില്‍ വിരലില്‍ എണ്ണാവുന്നവ മാത്രമാണ്.
വലിയ ശമ്പളവും സംഭാവന ലഭിക്കുന്ന തുകയുടെ നല്ലൊരു ശതമാനം മറ്റു കാര്യങ്ങള്‍ക്ക് മാറ്റിവച്ചുമാണ് യുകെയിലെ മുന്‍നിര ചാരിറ്റികള്‍ പലതും പ്രവര്‍ത്തിക്കുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ പോലെയുള്ള പ്രസ്ഥാനങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. കൂടാതെ, അനുദിനം ലഭിക്കുന്ന സംഭാവനയുടെയും ഫണ്ട് വിതരണത്തിന്റെയും കണക്കുകളടക്കം ബാങ്ക് സ്റ്റേറ്റ്മെന്റ്കളും മറ്റെല്ലാ വിവരങ്ങളും ബ്രിട്ടീഷ് മലയാളി വഴിയും www.bmcharity.org എന്ന വെബ്സൈറ്റില്‍ കൂടിയും പരസ്യപ്പെടുത്തി വളരെ സുതാര്യമായും പ്രവര്‍ത്തിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category