1 GBP = 92.50 INR                       

BREAKING NEWS

അനീഷിന്റെ സംഗീതം ആസ്വദിക്കാത്തവരായി ഏതു മലയാളിയുണ്ട് യുകെയില്‍? മഴവില്‍ സംഗീതത്തിന്റെ അമരക്കാരനും ആകാശച്ചാട്ടത്തിന്

Britishmalayali
രശ്മി പ്രകാശ്

നീഷ് ജോര്‍ജ് എന്ന പേര് കേള്‍ക്കുമ്പോള്‍ യുകെ മലയാളികളുടെ മനസ്സില്‍ ഓടിയെത്തുന്നത് മഴവില്ലഴകോലുന്ന സംഗീതമാണ്. യുകെയിലെ ജനപ്രിയ സംഗീത പരിപാടിയായ മഴവില്‍ സംഗീതത്തിന്റെ അമരക്കാരനായ അനീഷ്, പാട്ടുകളോട് മാത്രമല്ല, തനിക്കു സഹജീവികളോടും നിറഞ്ഞ സ്നേഹമുണ്ടെന്നു തെളിയിക്കുകയാണ് ഈ ആകാശച്ചാട്ടത്തിലൂടെ.

കോട്ടയം ജില്ലയിലെ പാലാ നിയോജക മണ്ഡലത്തില്‍ ഉള്ള കളത്തുകടവ്  ആണ് സ്വദേശം. ബാംഗ്ലൂരില്‍ എം വി ജെ നഴ്സിംഗ് കോളേജില്‍ നിന്ന് ഡിപ്ലോമ കരസ്ഥമാക്കിയ അനീഷ് അഞ്ചു വര്‍ഷത്തോളം മുംബൈയില്‍ പ്രിന്‍സ് അലിഖാന്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിട്ടുണ്ട്. 2003ല്‍ യുകെയിലെത്തിയ അനീഷ് ഭാര്യ - റ്റെസ്മോള്‍ ജോര്‍ജിനോടും മക്കളായ ആല്‍ഫിക്കും ജെയിക്കിനും ഒപ്പം യുകെയിലെ ബോണ്‍മൗത്ത് എന്ന സ്ഥലത്താണ് കുടുംബസമേതം താമസിക്കുന്നത്.
യുകെയില്‍ വന്ന കാലം മുതല്‍ക്കെ പല ചാരിറ്റി പ്രവര്‍ത്തനങ്ങളിലും അനീഷ് പങ്കെടുത്തിട്ടുണ്ട്. പക്ഷെ കൂടുതലും ജന്മനാടുമായി ബന്ധപ്പെട്ടുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു. പാവപ്പെട്ട നഴ്സിംഗ് വിദ്യാര്‍ഥികളെ സഹായിക്കാനുള്ള ബ്രിട്ടീഷ് മലയാളിയുടെ ഈ ഉദ്യമത്തെ വളരെ പോസിറ്റീവ് ആയി കാണുന്നു. കൂടുതല്‍ സമയം പാട്ടുകള്‍ കേള്‍ക്കാനും, പഠിക്കാനും, സിനിമ കാണാനും, ഇഷ്ടപ്പെടുന്ന അനീഷിന്റെ മറ്റൊരു പ്രധാന വിനോദം ക്രിക്കറ്റ് ആണ്.

അനീഷിന്റെയും ഭാര്യ ടെസ്സിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി നടത്തി പോരുന്ന മഴവില്‍ സംഗീതത്തിന്റെ പ്രധാന ഉദ്ദേശ്യം മലയാള സംഗീതത്തെ ഇതര ഭാഷയിലുള്ള ആള്‍ക്കാരിലേക്കും എത്തിക്കുക എന്നതാണ്. ഈ പ്രോഗ്രാമിലൂടെ നിരവധി കഴിവുള്ള കലാകാരന്മാരെ കണ്ടെത്തുന്നതിനോടൊപ്പം കഴിവുള്ള കലാകാരന്മാരെ ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 500 പൗണ്ടാണ് ഈ ആകാശച്ചാട്ടത്തിലൂടെ അനീഷ് ലക്ഷ്യമിടുന്നത്.
ഇനി രണ്ടു ദിവസം കൂടി മാത്രം
നിങ്ങള്‍ക്ക് സ്‌കൈ ഡൈവിംഗിന്റെ ഭാഗമാകാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ എത്രയും വേഗം [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുത്തവരില്‍ നിരവധി പേര്‍ വിര്‍ജിന്‍ മണി ലിങ്കുകള്‍ ക്രിയേറ്റ് ചെയ്ത് ഫണ്ട് ശേഖരണം ആരംഭിച്ചു കഴിഞ്ഞു. താല്‍പര്യമുള്ളവര്‍ക്ക് ഇനി രണ്ടു ദിവസം കൂടി മാത്രമാണ് ഈ ഉദ്യമത്തിന്റെ ഭാഗമാകാന്‍ അവസരം ഉണ്ടാവുക.

സ്‌കൈ ഡൈവിംഗിലേക്കുള്ള താല്‍പ്പര്യം അറിയിച്ചു കൊണ്ട് ഇത്തവണ നേരത്തെ തന്നെ വായനക്കാരില്‍ നിന്നുള്ള അന്വേഷണം എത്തിത്തുടങ്ങിയിരുന്നു. ആദ്യം പേര് നല്‍കുന്ന 30 പേര്‍ക്കാകും ആകാശച്ചാട്ടത്തിന് അവസരം ലഭിക്കുക. 16 വയസുകഴിഞ്ഞ നിങ്ങളുടെ മക്കള്‍ക്കും ഇതൊരു നല്ല അവസരമായിരിക്കും. ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക.
സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്സേഷന്‍ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവംഗിനായി തയ്യാറാക്കുക. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും ആരോഗ്യവും പ്രായവും അനുസരിച്ച് 30 പേരെ തിരഞ്ഞെടുക്കുകയും അവര്‍ക്ക് വിര്‍ജിന്‍ മണി അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തു നല്‍കുകയും ചെയ്യും. ഇതുവഴി ആയിരിക്കും ഫണ്ട് ശേഖരണം നടത്തുക.
മാത്രമല്ല സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്ന ഓരോരുത്തരെയും കുറിച്ച് ബ്രിട്ടീഷ് മലയാളി വാര്‍ത്തകള്‍ നല്‍കുന്നതായിരിക്കും. എല്ലാ നിയമ നടപടി ക്രമങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു തന്നെയായിരിക്കും സ്‌കൈ ഡൈവിംഗ് നടത്തുക. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ബ്രിട്ടീഷ് പാരച്യൂട്ട് അസോസിയേഷന്റെ സ്‌കൈ ഡൈവിങ് ലൈബിലിറ്റി ഇന്‍ഷൂറന്‍സും ഉണ്ടായിരിക്കും. കൂടാതെ സ്‌കൈ ഡൈവിംഗ് നടത്തുന്ന വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നതിനും അവസരമുണ്ടായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category