1 GBP = 88.50 INR                       

BREAKING NEWS

മകന്‍ ഇരുചക്രവാഹനം വാങ്ങാന്‍ വായ്പ എടുത്തത് എച്ച്ഡിഎഫ്സി ബാങ്കിന്റെ പാലാരിവട്ടം ശാഖയില്‍ നിന്ന്; ഊബര്‍ സര്‍വ്വീസില്‍ ജോലിയെടുക്കുന്ന മകന്‍ വായ്പാ അടവില്‍ മുടക്കം വരുത്തിയത് രണ്ട് മാസം; 30നകം അടയ്ക്കാമെന്ന് ഉറപ്പു പറഞ്ഞിട്ടും അതിരാവിലെ വീട്ടിലെത്തി ബഹളം തുടങ്ങി കളക്ഷന്‍ ഏജന്റ്; തര്‍ക്കത്തിനിടെ തളര്‍ന്ന് വീണ് മരിച്ചത് പ്രകൃതിക്കായി ജീവിതം മാറ്റി വച്ച മനുഷ്യസ്നേഹി; വിടവാങ്ങുന്നത് ഏഷ്യയിലെ ആദ്യത്തെ റിവര്‍ കീപ്പര്‍; വിജെ ജോസഫിന്റെ മരണം തീരാനഷ്ടമാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: മകന്റെ വാഹന വായ്പ കുടിശിക പിരിച്ചെടുക്കാന്‍ ബാങ്ക് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ വീട്ടിലെത്തി തര്‍ക്കിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു മരിച്ചത് ആഗോള പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് നിയോഗിച്ച ഏഷ്യയിലെ ആദ്യത്തെ റിവര്‍ കീപ്പറും പരിസ്ഥിതി പ്രവര്‍ത്തകനും ജയില്‍വാസികളുടെ സ്വയംതൊഴില്‍ പരിശീലകനുമായ ജേക്കബ് ജോസഫ് എന്ന വിജെ ജോസഫ്. 63 വയസ്സായിരുന്നു.

ഇരുചക്ര വാഹനം വാങ്ങുന്നതിനായി എച്ച്ഡിഎഫ്സി ബാങ്കിന്റെ പാലാരിവട്ടം ശാഖയില്‍ നിന്നു 2018 ഡിസംബറിലാണ് ജോസിന്റെ മകന്‍ ജോയല്‍ വായ്പയെടുത്തത്. എല്ലാ മാസവും 5ാം തീയതിക്കു മുന്‍പായി 3125 രൂപയാണ് അടയ്ക്കേണ്ടിയിരുന്നത്. ബാങ്ക് നിയോഗിച്ച കലക്ഷന്‍ ഏജന്റ് തുക വീട്ടില്‍ വന്നു ശേഖരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ 2 മാസമായി വായ്പ തിരിച്ചടവു മുടങ്ങിയിരുന്നു. ചൊവ്വാഴ്ച ബാങ്ക് മാനേജരെന്നു പരിചയപ്പെടുത്തി ഒരാള്‍ വിളിക്കുകയും മറ്റു മൂന്നുപേര്‍ വീട്ടിലെത്തി കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

30നകം വായ്പ തുക അടയ്ക്കാമെന്ന് ജോയല്‍ ഉറപ്പു പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ കലക്ഷന്‍ ഏജന്റ് നിധിന്‍ രാവിലെ 7.45ന് വീട്ടിലെത്തി ജോസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തര്‍ക്കത്തിനിടെ ജോസ് കുഴഞ്ഞുവീണു. നിധിന്റെ ഉച്ചത്തിലുള്ള വിളികേട്ട് ജോസിന്റെ ഭാര്യ ആലിസ് ഓടിയെത്തുകയും ജോസിനു വെള്ളം നല്‍കുകയും ചെയ്തു. തുടര്‍ന്ന് മഞ്ഞുമ്മല്‍ സെന്റ് ജോസഫ്സ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വഴിയില്‍ മരണം സംഭവിച്ചിരുന്നു.

മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ബന്ധുക്കളുടെ പരാതി ലഭിച്ചിട്ടില്ലെന്നും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്തതായും പൊലീസ് പറഞ്ഞു.

സംസ്‌കാരം ഇന്ന് 11ന് ഏലൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍. ഭാര്യ: വലിയപറമ്പില്‍ ആലിസ്. മക്കള്‍: രമ്യ, ജോയല്‍ (ഊബര്‍ സര്‍വീസ്). മരുമകന്‍: കെഡിസന്‍ കൈതാരന്‍ (മാനേജര്‍, ഫോക്കസ് മോട്ടോഴ്സ്).

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category